Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ്: ഇന്ത്യന്‍ കുട്ടിപ്പട തുടങ്ങി, നേപ്പാളിനെ നാണംകെടുത്തി (5-0)

കൊല്‍ക്കത്ത: അണ്ടര്‍ 15 സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഉജ്ജ്വല ജയം. പശ്ചിമ ബംഗാളിലെ കല്ല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ കുട്ടിപ്പട കെട്ടുകെട്ടിച്ചത്. ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലിപ്പിക്കുന്ന ഇന്ത്യ അടുത്തിടെ തായ്‌ലാന്‍ഡില്‍ പര്യടനം നടത്തിയ ശേഷമാണ് തിരിച്ചെത്തിയത്.

india

നേപ്പാളിനെതിരേ ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ അടിച്ചെടുത്ത് ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മഹേസന്‍ സിങ് (അഞ്ചാം മിനിറ്റ്), ശുബ്ബോ പോള്‍ (24), അനീഷ് മസുംദാര്‍ (43), ടൈസണ്‍ സിങ് (49), സിദ്ധാര്‍ഥ് നോങ്‌മെയ്കാപം (56) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

കളിയുടെ ആദ്യ മിനിറ്റ് മുതല്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഇന്ത്യ നേപ്പാളിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ അതിനു ഫലം കാണുകയും ചെയ്തു. ലീഡ് നേടിയ ശേഷം പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ നേപ്പാളിന്റെ വലയില്‍ പന്തെത്തിച്ച് ഇന്ത്യ വിജയം വരുതിയിലാക്കുകയായിരുന്നു. ആഗസ്റ്റ് 25നു ഭൂട്ടാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 29ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ആഗസ്റ്റ് 31നു നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.

Story first published: Wednesday, August 21, 2019, 15:33 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+