FIFA World Cup 2022: 22ലെ മെസ്സി തന്നെയല്ലേ 11ലെ സച്ചിന്‍? അതിശയിപ്പിക്കും ഈ സാമ്യങ്ങള്‍
ആധുനിക ഫുട്‌ബോളില രാജാവ് താന്‍ തന്നെയാണെന്നു അടിവരയിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കന്നി ലോകകപ്പില്‍ മുത്തമിട്ടതിന്റെ ആവേശം ലോകമെങ്ങും അലയടിക്കുകയാണ്. എക്‌സ്ട്രാ ടൈമിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട ത്രില്ലറിലായിരുന്നു ഫ്രാന്‍സിനെ കൊമ്പുകുത്തിച്ച് സ്വര്‍ണക്കപ്പ് മെസ്സിയുടെ കൈകളിലേക്കു വന്നത്.
ലോകകകപ്പില്‍ ഇതു തന്റെ അവസാന മല്‍സരം കൂടിയായിരിക്കുമെന്നു ഫൈനലിനു മുമ്പ് മെസ്സി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പ് വിജയത്തോടെ തന്നെ യാത്രയയക്കണമെന്ന പ്രതിജ്ഞയിലായിരുന്നു അര്‍ജന്റൈന്‍ ടീം. അവര്‍ അതു സാധിച്ചെടുക്കുകയും ചെയ്തു.
മെസ്സിയുടെ ഈ ലോകകപ്പ് നേട്ടവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 2011ലെ ഏകദിന ലോകകപ്പ് വിജയവും തമ്മില്‍ അതിശയിപ്പിക്കുന്ന ചില സാമ്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

ലക്കി നമ്പര്‍ 10
ലയണല്‍ മെസ്സിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ദേശീയ ടീമിലെ ജഴ്‌സി നമ്പര്‍ 10 ആണെന്നതാണ് ഇവര്‍ തമ്മിലുള്ള ആദ്യത്തെ സാമ്യം. ഏതു കായിക ഇനമായാലും അവിടെ ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണ് സാധാരണയായി 10ം നമ്പര്‍ ജഴ്‌സി നല്‍കി വരുന്നത്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും ഈ നമ്പര്‍ ലഭിച്ചതില്‍ അദ്ഭുതമൊന്നുമില്ല.
മെസ്സിയും സച്ചിനും തങ്ങളുടെ കരിയറിലെ അവസാനത്തെ ലോകകപ്പിലാണ് കിരീടത്തില്‍ മുത്തമിട്ടത് എന്നതാണ് ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യം.
Also Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദം

എട്ടു വര്‍ഷം മുമ്പ് ഫൈനല്‍ തോല്‍വി
ലോകകപ്പില്‍ മുത്തമിടുന്നതിനു കൃത്യം എട്ടു വര്‍ഷങ്ങള്‍ മുമ്പ് ലയണല്‍ മെസ്സിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഫൈനലില്‍ തോറ്റിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകകരമായ സാമ്യം.
2011ല്‍ ഇന്ത്യക്കൊപ്പം കരിയറിലാദ്യമായി ഏകദിന ലോകകപ്പുയര്‍ത്തുന്നതിന് എട്ടു വര്‍ഷം മുമ്പ് 2003ല്‍ സച്ചിനു ഫൈനലില്‍ കാലിടറിയിരുന്നു. അന്നു ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.
Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല
മെസ്സിയുടെ കാര്യമെടുത്താല്‍ അദ്ദേഹം 2014ലെ ഫൈനലില്‍ ജര്‍മനിയോടു പരാജയപ്പെട്ട അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമായിരുന്നു. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിലായിരുന്നു അര്‍ജന്റീനയെ ജര്‍മനി ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തിയത്. പകരക്കാരനായി ഇറങ്ങിയ മരിയോ ഗോട്‌സെയുടെ വകയായിരുന്നു അന്നു അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത ജര്‍മന്‍ വിജയഗോള്‍.

സെമിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്
ലോകകപ്പ് വിജയത്തിലേക്കുള്ള കുതിപ്പില്‍ സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുള്ളവരാണ് ലയണല്‍ മെസ്സിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. 2011ലെ ലോകകപ്പ് സെമിയില്‍ ചിരവൈരികളായ പാകിസ്താനെയായിരുന്നു ഇന്ത്യ 29 റണ്‍സിനു തകര്‍ത്തുവിട്ടത്. അന്നു 85 റണ്‍സെടുത്ത സച്ചിന്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.
ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ ക്രൊയേഷ്യയയെ 3-0ന് അര്‍ജന്റീന കെട്ടുകെട്ടിച്ചപ്പോള്‍ മെസ്സിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിനു അസിസ്റ്റ് നല്‍കുകയും ചെയ്താണ് അദ്ദേഹം ടീമിന്റെ ഹീറോയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications