For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദം

മികച്ച ഗോളിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പുരസ്‌കാരംവെച്ച് നടത്തിയ അശ്ലീല ആഘോഷമാണ് മാര്‍ട്ടിനെസിനെതിരേ വിവാദം ഉയരാന്‍ കാരണം

1

ദോഹ: ഫിഫ ലോകകപ്പില്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അര്‍ജന്റീന കിരീടം നേടിയത് ആരാധകര്‍ ആഘോഷമാക്കുകയാണ്. ലയണല്‍ മെസിയെന്ന ഇതിഹാസം കിരീടത്തോടെ ഖത്തറില്‍ നിന്ന് വിടപറയുമ്പോള്‍ ആരാധകര്‍ക്കും ആവേശം.

നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും പൊരുതുനിന്ന ഫ്രാന്‍സ് ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയോട് തലകുനിച്ചത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവാണ് അര്‍ജന്റീനയുടെ വിശ്വകിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്.

ഗോള്‍വലക്ക് മുന്നിലെ ഹീറോയിസംകൊണ്ട് അര്‍ജന്റീനയുടെ കിരീട നേട്ടം സമ്മാനിച്ച മാര്‍ട്ടിനെസാണ് ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയതും. അര്‍ജന്റീനയുടെ ജയത്തില്‍ വലിയ പങ്ക് അവകാശപ്പെടാന്‍ മാര്‍ട്ടിനെസിനാവുമെങ്കിലും ഇപ്പോള്‍ താരം വെട്ടിലായിരിക്കുകയാണ്.

മികച്ച ഗോളിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പുരസ്‌കാരംവെച്ച് നടത്തിയ അശ്ലീല ആഘോഷമാണ് മാര്‍ട്ടിനെസിനെതിരേ വിവാദം ഉയരാന്‍ കാരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം മാര്‍ട്ടിനെസിനെതിരേ ഉയരുന്നുണ്ട്.

1

ആഘോഷം അതിരുവിട്ടോ?

മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റുവാങ്ങി മടങ്ങുന്നതിനിടെ മാര്‍ട്ടിനെസ് നടത്തിയ ആഘോഷമാണ് വിവാദമായിരിക്കുന്നത്. അശ്ലീല സന്ദേശം ഉള്‍ക്കൊള്ളുന്ന ആഘോഷമായിപ്പോയെന്നാണ് താരത്തിനെതിരേ വിമര്‍ശനം ഉയരുന്നത്.

പുരസ്‌കാരത്തിന്റെ വില കളഞ്ഞുവെന്നും സംസ്‌കാരത്തിന് നിരക്കാത്ത ആഘോഷ രീതിയെന്നുമെല്ലാം മാര്‍ട്ടിനെസിനെതിരേ ആരാധകര്‍ വിമര്‍ശനമുയര്‍ത്തുന്നു. ലോകകപ്പ് നേടിയ സന്തോഷത്തില്‍ മതിമറന്ന് നില്‍ക്കുകയാണെങ്കിലും ഇത്തരമൊരു ആഘോഷം വേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

ഇത്തവണ അശ്ലീല ആംഗ്യങ്ങള്‍ക്കുള്‍പ്പെടെ കടുത്ത നിയന്ത്രണമാണ് ഖത്തര്‍ ഏര്‍പ്പെടുത്തിയത്. കാണികളടക്കം അച്ചടക്കത്തോടെ പെരുമാറുമ്പോള്‍ മാര്‍ട്ടിനെസിന്റെ പെരുമാറ്റം അല്‍പ്പം കടന്നുപോയെന്നാണ് ആരാധകര്‍ പറയുന്നത്.

1

എംബാപ്പെയെ പരിഹസിച്ചു

മത്സരശേഷം കളത്തില്‍ നിരാശയോടെയിരുന്ന കെയ്‌ലിയന്‍ എംബാപ്പെയെ മാര്‍ട്ടിനെസ് ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ശേഷം ഡ്രസിങ് റൂമിലെത്തിയ ശേഷം മാര്‍ട്ടിനെസ് എംബാപ്പെയെ പരിഹസിക്കുന്ന തരത്തില്‍ ആംഗ്യങ്ങളും അനുകരണങ്ങളും നടത്തിയത്.

ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് ലീഡ് നേടിയ അര്‍ജന്റീന വിജയം ഉറപ്പിച്ചിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് കാഴ്ചവെക്കാന്‍ ഫ്രാന്‍സിനായി. കെയ്‌ലിയന്‍ എംബാപ്പെയാണ് മൂന്ന് ഗോളുകളുമായി ഫ്രാന്‍സിനായി തിളങ്ങിയത്.

അര്‍ജന്റീന എക്‌സ്ട്രാ ടൈമില്‍ ഗോള്‍ നേടി വിജയം ഉറപ്പിച്ചിരിക്കവെയാണ് എംബാപ്പെ പെനല്‍റ്റിയിലൂടെ വീണ്ടും ഫ്രാന്‍സിനെ ഒപ്പമെത്തിച്ചത്. അര്‍ജന്റീനയെ വിറപ്പിച്ച എംബാപ്പെക്ക് ലോകം കൈയടിക്കുമ്പോഴും മാര്‍ട്ടിനെസിന്റെ പരിഹാസവും വിമര്‍ശിക്കപ്പെടുന്നു.

മെസിക്കായി ജീവന്‍ കൊടുക്കുന്ന താരം

എമിലിയാനോ മാര്‍ട്ടിനെസ് ലയണല്‍ മെസിയുടെ വിശ്വസ്തനാണ്. സഹ കളിക്കാരന്‍ എന്നതിലുപരിയായി മെസിയുടെ കടുത്ത ആരാധകനാണ് മാര്‍ട്ടിനെസ്. ഇത്തവണത്തെ ലോകകപ്പ് മെസിക്ക് നേടിക്കൊടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ മാര്‍ട്ടിനസ് വ്യക്തമാക്കിയതാണ്.

അത് ഖത്തറില്‍ നടപ്പിലാക്കാന്‍ മാര്‍ട്ടിനസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഫൈനലിലെ ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ തടുത്ത മാര്‍ട്ടിനെസ് ക്വാര്‍ട്ടറിലെ ഹോളണ്ടിനെതിരായ ഷൂട്ടൗട്ടിലും അര്‍ജന്റീനക്കായി തിളങ്ങിയിരുന്നു.

അര്‍ജന്റീന കോപ്പാ അമേരിക്ക നേടിയപ്പോഴും മാര്‍ട്ടിനെസ് മികവ് കാട്ടി. മെസിയെ അത്രമേല്‍ സ്‌നേഹിക്കുന്ന മാര്‍ട്ടിനെസിന്റെ സമ്മാനമായി ഈ ലോകകപ്പിനെ വിശേഷിപ്പിക്കാം.

Story first published: Monday, December 19, 2022, 12:49 [IST]
Other articles published on Dec 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+