Football World Cup: ആവേശം ഒരു ദിവസം നേരത്തെ, കിക്കോഫ് നവംബര്‍ 20ന്, പ്രഖ്യാപിച്ച് ഫിഫ

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ നേരത്തെ പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരത്തെ ആരാധകരിലേക്കെത്തുന്നു. നവംബര്‍ 21നാണ് കിക്കോഫെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം നേരത്തെ നവംബര്‍ 20ന് കിക്കോഫ് ഉണ്ടാകുമെന്നാണ് ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതോടെ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലേക്കെത്താന്‍ ഇനി 100 ദിവസം മാത്രമാണ് ബാക്കി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണ് നേരിടുന്നത്. നേരത്തെ സെനഗല്‍-ഹോളണ്ട് മത്സരമായിരുന്നു ഉദ്ഘാടന മത്സരമായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാന്‍ അവസരമൊരുക്കുന്നതിനായാണ് ഫിഫ ഇത്തരം ചില മാറ്റങ്ങള്‍ ടീമില്‍ വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണ ഖത്തറിലാണ് ഫുട്‌ബോള്‍ ലോകകപ്പെന്നതിനാല്‍ ആരാധകര്‍ കൂടുതല്‍ സന്തോഷത്തിലാണ്. ഏഷ്യന്‍ ആരാധകര്‍ക്ക് ലോകകപ്പ് കാണാന്‍ കൂടുതല്‍ അവസരമൊരുങ്ങുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. വമ്പന്‍ മുന്നൊരുക്കമാണ് ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. മനോഹരമായ സ്‌റ്റേഡിയങ്ങള്‍ ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെല്ലാം ഇനിയൊരു ലോകകപ്പ് കളിച്ചേക്കില്ല.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരാധകരെ സംബന്ധിച്ച് കൂടുതല്‍ സവിശേഷമായതാകുന്നു. ടിക്കറ്റിന് വേണ്ടി വലിയ മത്സരമാണ് ആരാധകര്‍ തമ്മില്‍ നടക്കുന്നതെന്ന് പറയാം. മറ്റ് ലോകകപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വിശദമായി പഠിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് ഇത്തവണ ഖത്തര്‍ നടത്തിയിരിക്കുന്നത്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണ് ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിലുള്ളത്. എല്ലാ ഗ്രൂപ്പും ഒന്നിനൊന്ന് ശക്തമാണെന്ന് പറയാം. ഖത്തര്‍, ഹോളണ്ട്, സെനഗല്‍, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പ് എയില്‍, ബിയില്‍ ഇംഗ്ലണ്ട്, യുഎസ്എ, ഇറാന്‍, വെയ്ല്‍സ്, ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ, ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ, ഓസ്‌ട്രേലിയ, ഗ്രൂപ്പ് ഇയില്‍ ജര്‍മനി, സ്‌പെയിന്‍, ജപ്പാന്, കോസ്റ്റാറിക്ക, ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ, ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ കാമറൂണ്‍, ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നിവരാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications