FIFA World Cup 2022: റോണോയ്ക്കല്ല, കപ്പ് മെസ്സി ഉയര്‍ത്തട്ടെ! ആഴ്‌സനല്‍ താരം പറയുന്നു

ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു ഫുട്‌ബോളര്‍മാരുടെ വിടവാങ്ങല്‍ ലോകകപ്പാണ് ഖത്തറിലേത്. ആധുനിക ഫുട്‌ബോളിലെ രാജാക്കന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് 'ലാസ്റ്റ് ഡാന്‍സിന്' ബൂട്ടുകെട്ടുന്നത്.
രണ്ടു പേരും ഒരുപോലെ ലോകകപ്പ് അര്‍ഹിക്കുന്നവരാണെത്തില്‍ സംശയമില്ല. പക്ഷെ സ്വര്‍ണക്കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഒരാള്‍ക്കു മാത്രമേയുണ്ടാവൂ. മെസ്സി, റൊണാള്‍ഡോ ഇവരില്‍ ആരുടെ ടീം ലോകകപ്പ് ഉയര്‍ത്തിക്കാണാനാണ് ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആഴ്‌സനല്‍ അറ്റാക്കര്‍ റെയ്‌സ് നെല്‍സണ്‍.

അഞ്ചാം ലോകകപ്പ്
മുന്‍ ബാലണ്‍ ഡിയോര്‍ ജേതാക്കള്‍ കൂടിയായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും അഞ്ചാമത്തെ ലോകകപ്പാണ് ഇത്തവണത്തേത്. കഴിഞ്ഞ നാലു തവണയും കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യം ഇരുവര്‍ക്കുമുണ്ടായില്ല. ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കുമൊപ്പം മറ്റു പല ട്രോഫികളും ഇവര്‍ സ്വന്തമാക്കിയെങ്കിലും ലോകകപ്പെന്ന ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞില്ല.
2014ല്‍ മെസ്സി ലോകകപ്പെന്ന സ്വപ്‌നത്തിനു കൈയെത്തും ദൂരത്തെത്തിയിരുന്നു. പക്ഷെ ഫൈനലിന്റെ അധിതസമയത്ത്ു സൂപ്പര്‍ സബായി വന്ന മരിയോ ഗോട്‌സെയുടെ ഗോള്‍ മെസ്സിയുടെ ഹൃദയം തകര്‍ത്തു. റോണോയ്ക്കാവട്ടെ ഒരിക്കല്‍പ്പോലും ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.

കപ്പ് മെസ്സിക്കു ലഭിക്കണം
ഇഎസ്പിഎന്നോടു സംസാരിക്കവെയാണ് ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇവരില്‍ ആരു ലോകകപ്പ് നേടണമെന്നാണ് ആഗ്രഹമെന്നു റെയ്‌സ് നെല്‍സണ്‍ വെളിപ്പെടുത്തിയത്. മെസ്സിയും അര്‍ജന്റീനയും കപ്പുയര്‍ത്തി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഇവരില്‍ ആര് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടണമെന്നായിരുന്നു മറ്റൊരു ചോദ്യം. കെയ്ന്‍ നേടണമെന്നായിരുന്നു നെല്‍സണ്‍ വ്യക്തമാക്കി.
FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

അര്‍ജന്റീനയുടെ ആദ്യ മല്‍സരം
നിലവിലെ കോപ്പ അമേരിക്ക വിജയികള്‍ കൂടിയായ അര്‍ജന്റീന ഉജ്ജ്വല ഫോമിലാണ് ലോകകപ്പിനായി ഖത്തറിലെത്തിയിരിക്കുന്നത്. ലയണല്‍ മെസ്സിക്കു കീഴില്‍ വളരെ സന്തുലിതമായ, കെട്ടുറപ്പുള്ള ടീമാണ് അര്‍ജന്റീനയ്ക്കുള്ളത്. ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം 22ന് ചൊവ്വാഴ്ചയാണ്. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ സൗദി അറേബ്യയാണ് അവരുടെ എതിരാളികള്‍. വമ്പന്‍ ജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ലാറ്റിന്‍ വമ്പന്‍മാരുടെ ശ്രമം. സൗദിയെക്കൂടാതെ മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.
FIFA World Cup 2022: ഖത്തറില്‍ ആരടിക്കും കപ്പ്? ഈ അഞ്ച് ടീമുകളിലൊന്ന്, റാങ്കിങ് ഇതാ

പോര്‍ച്ചുഗല്‍ ഘാനയ്ക്കതിരേ
2016ലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഇത്തവണ ലോകകപ്പ് ട്രോഫിയും തങ്ങളുടെ ഷെല്‍ഫിലേക്ക് എത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ആശ്രയിക്കുന്ന ടീമല്ല പറങ്കിപ്പട. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍നാര്‍ഡോ സില്‍വ, റൂബെന്‍ നെവസ്, പെപ്പെ തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ പോര്‍ച്ചുഗീസ് ടീമിലുണ്ട്.
ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ആദ്യ അങ്കത്തിന് ഇറങ്ങുക 24നാണ്. അപകടകാരികളായ ആഫ്രിക്കന്‍ ടീം ഘാനയുമായിട്ടാണ് പറങ്കിപ്പടയുടെ ആദ്യ പോരാട്ടം. തുടര്‍ന്നു ഉറുഗ്വേ, സൗത്ത് കൊറിയ എന്നിവരുമായും പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications