For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ഖത്തറില്‍ ആരടിക്കും കപ്പ്? ഈ അഞ്ച് ടീമുകളിലൊന്ന്, റാങ്കിങ് ഇതാ

ആറാം കിരീടത്തോടെ കാനറികള്‍ പാറിപ്പറക്കുമോ അതോ മിശിഹായുടെ കൈപിടിച്ച് അര്‍ജന്റീനയുടെ നീലവസന്തം ഖത്തില്‍ പൂത്ത് വിടരുമോ?

1

ദോഹ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് ഇന്ന് മുതല്‍ പന്തുരുണ്ട് തുടങ്ങും. കരുത്തരായ താരങ്ങള്‍ വിശ്വകിരീടത്തിനായി കളത്തിലിറങ്ങുമ്പോള്‍ കപ്പ് ആരേ നേടുമെന്നതാണ് കണ്ടറിയേണ്ടത്. സാധ്യതകളും കണക്കുകൂട്ടലുകളുമെല്ലാമായി ടീമും ആരാധകരും കാത്തിരിക്കുകയാണ്. വിശ്വകിരീടത്തിനായി സൂപ്പര്‍ താരങ്ങള്‍ ബൂട്ടണിയുമ്പോള്‍ കുമ്മായ വരക്കുള്ളില്‍ വീണ്ടുമൊരു ചരിത്രമെഴുതുക ആരാവും?

ആറാം കിരീടത്തോടെ കാനറികള്‍ പാറിപ്പറക്കുമോ അതോ മിശിഹായുടെ കൈപിടിച്ച് അര്‍ജന്റീനയുടെ നീലവസന്തം ഖത്തില്‍ പൂത്ത് വിടരുമോ?. കൂടുതല്‍ ആരാധകരുള്ള ടീമെന്ന നിലയില്‍ ബ്രസീലിനും അര്‍ജന്റീനക്കുമാണ് കൂടുതല്‍ സാധ്യതകള്‍. എന്നാല്‍ ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റ് ചില വമ്പന്മാരുമുണ്ട്. ഇത്തവണ ഖത്തറില്‍ കപ്പടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബ്രസീല്‍

ബ്രസീല്‍

ഏറ്റവും സാധ്യത കല്‍പ്പിക്കുന്നര്‍ ബ്രസീലാണ്. ടിറ്റെയുടെ സംഘം അത്രത്തോളം കരുത്തോടെയാണ് ഇത്തവണയെത്തുന്നത്. ഫുട്‌ബോള്‍ ലോകകപ്പില്‍ അഞ്ച് തവണ മുത്തമിട്ട ബ്രസീലിന് ഇത്തവണയും കരുത്തുറ്റ താരനിരയുണ്ട്. പ്രധാന മത്സരങ്ങളില്‍ കളിമറക്കുന്ന സമീപകാല ചരിത്രം തിരുത്താനായാല്‍ മഞ്ഞപ്പറവകളാവും ഡിസംബര്‍ 18ന് ഖത്തറിന്റെ ആകാശത്ത് പറക്കുക. നെയ്മര്‍, തിയാഗോ സില്‍വ, കാസമിറോ, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ പയറ്റിത്തെളിഞ്ഞവരുടെ സംഘമാണ് ഇത്തവണ ബ്രസീലിനൊപ്പം. അതുകൊണ്ട് തന്നെ ടീമിന്റെ കിരീട സാധ്യതകളും ഉയരത്തിലാണ്. ആറാം കിരീടമെന്ന വലിയ ലക്ഷ്യം ബ്രസീല്‍ എത്തിപ്പിടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

അര്‍ജന്റീന

അര്‍ജന്റീന

ലയണല്‍ മെസിയെന്ന ഇതിഹാസം ബൂട്ടുകെട്ടുന്ന നിരയാണ് അര്‍ജന്റീനയുടേത്. ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് കോപ്പാ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട മെസിയുടേയും സംഘത്തിന്റെയും ചങ്കൂറ്റം ഖത്തറിലും ടീമിനെ കപ്പടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തോല്‍വി അറിയാത്ത 36 മത്സരങ്ങളുടെ പിന്‍ബലത്തിലാണ് അര്‍ജന്റീനയുടെ വരവ്. മെസിക്കൊപ്പം ഏഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എമിലിയാനോ മാര്‍ട്ടിനെസ്, ലൗത്താറോ മാര്‍ട്ടിനെസ് എന്നിവരെല്ലാം ചേരുമ്പോള്‍ അര്‍ജന്റീന അതി ശക്തര്‍. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന്റെ തന്ത്രത്തിന് കീഴില്‍ അച്ചടക്കത്തോടെ കളിക്കാന്‍ ഇന്നത്തെ അര്‍ജന്റീനക്ക് സാധിക്കുന്നു. ഈ ഒത്തിണക്കം ടീമിന് കിരീടം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ത്രീ ലയണ്‍സ് എന്ന വിശേഷം ഇംഗ്ലണ്ട് നിരക്കുള്ള കേവലം ഗംഭിവാക്കല്ല. കളത്തില്‍ എതിരാളികളെ വേട്ടയാടുന്ന രാജാക്കന്മാര്‍ തന്നെയാണ് ഇംഗ്ലീഷ് നിര. അവസാന ലോകകപ്പില്‍ സെമി ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലും കളിച്ചു. ഹാരി കെയ്ന്‍, റഹിം സ്റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍, ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ട്രന്റ് അലക്‌സാണ്ടര്‍ തുടങ്ങി എടുത്തു പറയാവുന്ന താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലേറെ. 1966ലെ ലോക ജേതാക്കള്‍ ഇത്തവണ ചരിത്രം ആവര്‍ത്തിക്കാനിറങ്ങുമ്പോള്‍ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം.

ഫ്രാന്‍സ്

ഫ്രാന്‍സ്

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനും കിരീട പ്രതീക്ഷകളേറെ. ലോക ഫുട്‌ബോളില്‍ തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ വലിയ സംഘമാണ് ഫ്രാന്‍സ്. എന്നാല്‍ ഇത്തവണ പരിക്ക് ചാമ്പ്യന്‍ ടീമിനെ പിന്നോട്ടടിപ്പിക്കുന്നു. പോള്‍ പോഗ്ബ, എന്‍ഗോള കാന്റെ, കരിം ബെന്‍സേമ എന്നീ മൂന്ന് വമ്പന്മാരില്ലാതെ ഇറങ്ങുന്ന ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കെയ്‌ലിയന്‍ എംബാപ്പെ എന്ന സൂപ്പര്‍ താരത്തിലേക്കാവും ഇനി എസല്ലാവരുടെയും കണ്ണുകള്‍. ചാമ്പ്യന്മാരാവാന്‍ കരുത്തുള്ള ഫ്രാന്‍സിന് പരിക്കിന്റെ വെല്ലുവിളി എത്രത്തോളം ബാധിക്കുമെന്നത് കണ്ടറിയണം. എന്തായാലും കിരീട ഫേവറേറ്റുകളിലൊന്ന് ഫ്രാന്‍സ് തന്നെ.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

പോര്‍ച്ചുഗല്‍

പോര്‍ച്ചുഗല്‍

പറങ്കിപ്പടയെ നിസാരക്കാരായി കാണാനാവില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന മാന്ത്രിക ഫുട്‌ബോളറിന്റെ മികവില്‍ത്തന്നെയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. 2016ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പോര്‍ച്ചുഗലില്‍ നിന്ന് വീണ്ടുമൊരു അത്ഭുതം പ്രതീക്ഷിക്കാം. മികച്ച സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഇത്തവണ പോര്‍ച്ചുഗലിനൊപ്പമുണ്ട്. എന്നാല്‍ റൊണാള്‍ഡോ അമിതമായി ആശ്രയിക്കുന്നവരെന്ന ചീത്തപ്പേര് മാറ്റാന്‍ യുവതാരങ്ങള്‍ മുന്നോട്ട്‌വരേണ്ടതായുണ്ട്. എന്തായാലും സാധ്യതകളില്‍ പോര്‍ച്ചുഗല്‍ ഒട്ടും പിന്നിലല്ല.

Story first published: Sunday, November 20, 2022, 15:29 [IST]
Other articles published on Nov 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+