For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: രക്ഷകനായി ബേല്‍, അമേരിക്കയ്ക്കു ബ്രേക്കിട്ട് വെയ്ല്‍സ്

കളി 1-1നു അവസാനിക്കുകയായിരുന്നു

wales

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാമങ്കം സമനിലയില്‍ കലാശിച്ചു. അമേരിക്കയും വെയ്ല്‍സും തമ്മിലുള്ള കളിയാണ് 1-1നു പിരിഞ്ഞത്. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ആദ്യത്തെ സമനില കൂടിയാണിത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളിലും വിജയികള്‍ പിറന്നിരുന്നു. അമേരിക്ക-വെയ്ല്‍സ് പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയത് അമേരിക്കയായിരുന്നു. 36ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ അമേരിക്ക അക്കൗണ്ട് തുറക്കുകയായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചടിച്ച വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേലിലൂടെ സമനില പിടിച്ചുവാങ്ങി. 82ാം മിനിറ്റിലാണ് പെനല്‍റ്റിയിലൂടെ ബേല്‍ ലക്ഷ്യം കണ്ടത്.

അമേരിക്കയ്ക്കു മേല്‍ക്കൈ

അമേരിക്കയ്ക്കു മേല്‍ക്കൈ

ആദ്യ പകുതിയില്‍ അമേരിക്കയായിരുന്നു മികച്ച ടീമെങ്കിലും രണ്ടാംപകുതിയില്‍ വെയ്ല്‍സ് കളിയിലേക്കു തിരിച്ചുവന്നു. മല്‍സരത്തിന്റെ സ്റ്റാറ്റസ് നോക്കിയാല്‍ കൂടുതല്‍ ഷോട്ടുകുളും ഓണ്‍ ടാര്‍ജറ്റുകളും (7-3) വെയ്ല്‍സില്‍ നിന്നായിരുന്നു. പക്ഷെ ബോള്‍ പൊസെഷനില്‍ (59%) അമേരിക്കയ്ക്കായിരുന്നു മേധാവിത്വം. കൂടാതെ പാസുകളിലും (567- 403) പാസ് കൃത്യതയിലുമെല്ലാം (87- 76) അമേരിക്കയായിരുന്നു ഒരുപടി മുന്നില്‍.

വെയ്ല്‍സ് രക്ഷപ്പെടുന്നു

വെയ്ല്‍സ് രക്ഷപ്പെടുന്നു

കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ വെയ്ല്‍സ് സെല്‍ഫ് ഗോളില്‍ പിന്നിലാവേണ്ടതായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. വലതു വിങിലൂടെ പറന്നെത്തിയ വിയ ബോക്‌സിനു കുറുകെ അപകടകരമായ ക്രോസ് നല്‍കി. ഇതു ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനാണ് റോഡന്‍ ശ്രമിച്ചത്. പക്ഷെ അതു സ്വന്തം ഗോളിലേക്കാണ് പോയത്. ഭാഗ്യവശാല്‍ ബോള്‍ നേരെ ഗോളിയുടെ നേര്‍ക്കാണ് വന്നത്. അദ്ദേഹം അതു ഒരുവിധത്തില്‍ നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

Also Read: FIFA World Cup 2022: ബ്രസീലും അര്‍ജന്റീനയും ഒന്നുമാവില്ല! കിരീടം അവര്‍ക്ക്, പ്രവചിച്ച് ക്ലിന്‍സ്മാന്‍

അമേരിക്ക മുന്നില്‍

അമേരിക്ക മുന്നില്‍

36ാം മിനിറ്റില്‍ വിയയുടെ ഗോളിലൂടെ അമേരിക്ക അക്കൗണ്ട് തുറന്നു. പക്ഷെ ഈ ഗോളിന്റെ ക്രെഡിറ്റ് നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യന്‍ പ്യുലിസിച്ചിന് അവകാശപ്പെട്ടതായിരുന്നു. ഏറെക്കുറെ മൈതാന മധ്യത്തു നിന്നും ബോളുമായി പറന്നെത്തിയ പ്യുലിസിച്ച് വെയ്ല്‍സിന്‍െ പ്രതിരോധനിരയിലെ മൂന്നു പേരേ കബളിപ്പിച്ച് നല്‍കിയ ത്രൂബോളില്‍ വിയക്ക്. ബോക്‌സിനു തൊട്ടരികില്‍ വച്ച് വിയ ബോളെടുക്കുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. അകത്തേക്കു കയറിയ വിയയെ തടയാന്‍ മുന്നില്‍ ഗോളിയും പിന്നാലെ ഡിഫന്‍ഡറും. എന്നാല്‍ രണ്ടു പേരെയും ഒരുപോലെ നിസ്സഹായരാക്കി വിയ വലയിലേക്കു ബോള്‍ പ്ലേസ് ചെയ്തു.

Also Read: FIFA World Cup 2022: കാനറികള്‍ കപ്പടിക്കുമോ? ദൗര്‍ബല്യമുണ്ട്! ചൂണ്ടിക്കാട്ടി റോയ് കീന്‍

തകര്‍പ്പന്‍ സേവ്

തകര്‍പ്പന്‍ സേവ്

രണ്ടാംപകുതിയില്‍ കുറേക്കൂടി മികച്ച ഫുട്‌ബോളാണ് വെയ്ല്‍സ് പുറത്തെടുത്തത്. 64ാം മിനിറ്റില്‍ അമേരിക്കന്‍ ഗോളി ടര്‍ണറുടെ ഒരു അസാധാരണ സേവാണ് അമേരിക്കയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്. വലതുവിങില്‍ നിന്നുള്ള വില്‍സണിന്റെ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാന്‍ അമേരിക്കയ്ക്കായില്ല. ബോക്‌സിനുള്ളില്‍ നിന്നും ഡേവിസിന്റെ കിടിലനൊരു ഡൈവിങ് ഹെഡ്ഡര്‍ ഉറപ്പായും ഗോള്‍ ആവേണ്ടതായിരുന്നു. പക്ഷെ വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ട് ഗോളി അത് ക്രോസ് ബാറിനു മുകളിലൂടെ തട്ടിയകറ്റിയത് അവിശ്വസനീയ കാഴ്ചയായിരുന്നു.

സമനില ഗോള്‍

സമനില ഗോള്‍

82ാം മിനിറ്റിലായിരുന്നു വെയ്ല്‍സ് കാത്തിരുന്ന നിമിഷമെത്തിയത്. ബോക്‌സിനകത്തു വച്ച് ടീമംഗം നല്‍കിയ പാസ് പിടിച്ചെടുത്തതിനു പിന്നാലെ ബേലിനെ അമേരിക്കയുടെ സിമ്മര്‍മാന്‍ പിറകില്‍ നിന്നും ടാക്കിള്‍ ചെയ്യുകയായിരുന്നു. പിന്നാലെ റഫറി പെനല്‍റ്റിയും വിധിച്ചു. തകര്‍പ്പനൊരു പെനല്‍റ്റിയിലൂടെ ബേല്‍ വലകുലുക്കിയതോടെ വെയ്ല്‍സ് അര്‍ഹിച്ച സമനിലയും പിടിച്ചുവാങ്ങുകയായിരുന്നു.

Story first published: Tuesday, November 22, 2022, 7:04 [IST]
Other articles published on Nov 22, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+