Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: മെസിയെ എങ്ങനെ തളച്ചു? രഹസ്യ പദ്ധതി! തന്ത്രം പറഞ്ഞ് സൗദി കോച്ച്

1

ദോഹ: ഖത്തര്‍ ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍ ലോക ചാമ്പ്യന്‍ പട്ടം ലയണല്‍ മെസിയുടെ അര്‍ജന്റീനയാണുയര്‍ത്തിയത്. വെല്ലുവിളികളേറെയായിരുന്നെങ്കിലും തന്റെ അവസാന ലോകകപ്പില്‍ വിശ്വകിരീടം ഉയര്‍ത്തി അര്‍ജന്റീന ആരാധക പ്രതീക്ഷ കാത്തിരിക്കുകയാണ്.

ഫൈനലില്‍ കരുത്തരായ ഫ്രാന്‍സില്‍ നിന്ന് അവസാന നിമിഷംവരെ പോരാട്ടം നേരിട്ടെങ്കിലും ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയം നേടിയെടുക്കുകയായിരുന്നു. ലോകകപ്പില്‍ ചാമ്പ്യന്മാരായി നില്‍ക്കുമ്പോഴും ഖത്തറില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ഏക ടീമെന്ന ബഹുമതി സൗദി അറേബ്യക്കായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ് സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചത്. എങ്ങനെയാണ് കരുത്തരായ അര്‍ജന്റീനയെ സൗദി വീഴ്ത്തിയത്. അത് കേവലം ഭാഗ്യം മാത്രമായിരുന്നില്ല. അട്ടിമറി ജയത്തിന് പിന്നില്‍ കൃത്യമായ പദ്ധതികളുണ്ടായിരുന്നു.

ഇപ്പോഴിതാ ലയണല്‍ മെസിയെ എങ്ങനെയാണ് തളച്ചിട്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യയുടെ പരിശീലകനായ ഹെര്‍വ് നെറാട്.

മെസിക്ക് പന്തെത്തിക്കാതെയിരുന്നു

മെസിക്ക് പന്തെത്തിക്കാതെയിരുന്നു

അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ലയണല്‍ മെസിയെ മാത്രം പൂട്ടിയിട്ട് കാര്യമില്ലെന്നാണ് സൗദി കോച്ച് പറയുന്നത്. അതിന് അദ്ദേഹം നടപ്പിലാക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്ത പദ്ധതി മെസിയിലേക്ക് പന്തെത്തുന്നത് തടയുകയായിരുന്നു.

'മെസിയിലേക്ക് മാത്രം ശ്രദ്ധ നല്‍കുകയല്ല വേണ്ടത്. അര്‍ജന്റീന ടീമിനെ ആകെയാണ് ലോക്ക് ചെയ്യേണ്ടത്. മെസിയിലേക്ക് പന്തെത്തുന്നത് തടയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഞാന്‍ ഏറ്റവും ശ്രദ്ധ നല്‍കിയത് അതിലാണ്.

റോഡ്രിഗോ ഡി പോളാണ് കൂടുതലായും മെസിയിലേക്ക് പന്തെത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡീപോളിനെ തടയുകയെന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. മെസിയിലേക്ക് പന്തെത്തിക്കുന്നത് തടയാന്‍ ഒരാളെ കൃത്യമായി ഏല്‍പ്പിച്ചിരുന്നു-ഹെര്‍വ് പറഞ്ഞു.

Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

മധ്യനിരയെ തളച്ചിട്ടു

മധ്യനിരയെ തളച്ചിട്ടു

സ്‌കലോണിയുടെ തന്ത്രങ്ങള്‍ മധ്യനിരയിലാണ്. നാല് പേര്‍ മെസിക്ക് പന്തുനല്‍കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് പേരാണ് ഇതില്‍ പ്രധാനപ്പെട്ടവര്‍. മെസിക്ക് പന്ത് നല്‍കാതെ ഇവരെ തടയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.

എനിക്ക് ഡീ പോളിനെ നേരത്തെ മുതലറിയാം. അവന്റെ ശൈലിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവന്‍ അന്ന് കാഴ്ചവെച്ചത്-ഹെര്‍വ് കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ ചരിത്ര ജയം

സൗദിയുടെ ചരിത്ര ജയം

സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമായിരുന്നു അര്‍ജന്റീനക്കെതിരേ നേടിയെടുത്തത്. 2-1നായിരുന്നു സൗദിയുടെ അത്ഭുത ജയം. പെനല്‍റ്റിയിലൂടെ ആദ്യം അര്‍ജന്റീനയാണ് മുന്നിലെത്തിയത്. ലയണല്‍ മെസിയാണ് ഗോള്‍ നേടിയത്.

പിന്നീട് രണ്ട് ഗോള്‍ മടക്കിയാണ് സൗദി വിജയം പിടിച്ചെടുത്തത്. ഈ വിജയം ആഘോഷിക്കാന്‍ സൗദിക്ക് ഒരു ദിവസം പൊതു അവധി പ്രഖ്യാപിക്കുകയും സൗദി ടീമില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങള്‍ക്കും റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു.

Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

മെസിയുടെ ലോകകപ്പ്

മെസിയുടെ ലോകകപ്പ്

ഇത്തവണത്തെ ലോകകപ്പ് മെസിയുടെ ആറാട്ടായിരുന്നുവെന്ന് പറയാം. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് മെസി നേടിയത്. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസിക്കായിരുന്നു.

എന്നാല്‍ എട്ട് ഗോള്‍ നേടി കെയ്‌ലിയന്‍ എംബാപ്പെയാണ് ഗോള്‍ഡന്‍ ബൂട്ട് നേടിയത്. തന്റെ അവസാന ലോകകപ്പില്‍ മെസി വിശ്വകിരീടം ചൂടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെല്ലാം ഇത്തവണ തലകുനിച്ചു.

തല്‍ക്കാലം വിരമിക്കുന്നില്ലെന്നാണ് മെസി കിരീടം നേടിയ ശേഷം പ്രതികരിച്ചത്. എന്നാല്‍ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ മെസിക്ക് ബാല്യമുണ്ടാവില്ലെന്നുറപ്പ്.

Story first published: Wednesday, December 21, 2022, 17:33 [IST]
Other articles published on Dec 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+