Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: മെസ്സിയെക്കൊണ്ട് തനിച്ചാവില്ല, 5 പേര്‍ മിന്നിച്ചാല്‍ അര്‍ജന്റീന കപ്പടിക്കും!

messi

ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസ്സിക്കു ലോകകപ്പുമായ രാജകീയമായ ഒരു യാത്രയപ്പ് നല്‍കാന്‍ അര്‍ജന്റീനയ്ക്കു സാധിക്കുമോ? അര്‍ജന്റൈന്‍ ആരാധകരുടെ മനസ്സില്‍ ഈ ചോദ്യമാണുള്ളത്. ഇനിയൊരു ലോകകപ്പില്‍ മെസ്സി പന്തു തട്ടുന്നത് നമുക്കു കാണാന്‍ സാധിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ കാല്‍പ്പന്തുകളിയിലെ ചക്രവര്‍ത്തിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാന്‍ എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നു.

മെസ്സിയുടെ മായാജാലം കൊണ്ടു മാത്രം അര്‍ജന്റീനയ്ക്കു ഈ ലോകകപ്പില്‍ വെന്നിക്കൊടി നാട്ടാന്‍ സാധിക്കുകയില്ല. അതിനു ടീമിലെ ചില കളിക്കാരുടെ സഹായം കൂടി ആവശ്യമാണ്. ആരൊക്കെയാാണ് ഈ അഞ്ചു താരങ്ങളെന്നു പരിശോധിക്കാം.

ലിസാന്‍ഡ്രോ മാര്‍ട്ടിനസ്

ലിസാന്‍ഡ്രോ മാര്‍ട്ടിനസ്

അര്‍ജന്റീന ടീമില്‍ സ്ഥിര സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്. നിക്കോളാസ് ഒട്ടാമെന്‍ഡി- ക്രിസ്റ്റിയന്‍ റൊമേറോ എന്നിവരെയാണ് നേരത്തേ കോച്ച് ലയണല്‍ സ്‌കലോനി സെന്റര്‍ബാക്കുകളായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ മാര്‍ട്ടിനസ് സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഈ സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു.
ഈ സീസണില്‍ അയാക്‌സില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഏരിയല്‍ ഡ്യുവല്‍, ടാക്ലിങ് എന്നിവയില്‍ മാത്രമല്ല ഗോളിലേക്കു വഴി തുറക്കുന്ന സുന്ദരമായ പാസുകള്‍ നല്‍കാനും മിടുക്കനാണ് മാര്‍ട്ടിനസ്.

റോഡ്രിഗോ ഡി പോള്‍

റോഡ്രിഗോ ഡി പോള്‍

അത്‌ലറ്റികോ മാഡ്രിഡില്‍ ഇത്തവണ അത്ര മികച്ച സീസണ്‍ ആയിരുന്നില്ലെങ്കിലും അര്‍ജന്റൈന്‍ ടീമിലെ നിര്‍ണായക താരമാണ് റോഡ്രിഗോ ഡി പോള്‍. ദേശീയ ടീമിന്റെ കുപ്പായമണിയുമ്പോഴെല്ലാം താരം മറ്റൊരു ലെവലിലേക്ക് ഉയരാറുണ്ടെന്നു കാണാം. മിഡ്ഫീല്‍ഡില്‍ ഒരു എന്‍ജിന്‍ കണക്കെ ഒഴുക്കോടെ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഡി പോള്‍.
പ്ലേമേക്കിങില്‍ മിടുക്കനായ അദ്ദേഹം മധ്യനിരയില്‍ ചടുലമായ പാസുകളുമായി കളം നിറഞ്ഞു കളിക്കാനും കേമനാണ്. 2021ല്‍ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീട വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു അദ്ദേഹം വഹിച്ചത്. ഈ ലോകകപ്പിലും ടീമിന്റെ തുറുപ്പുചീട്ടുകൡലൊന്നായിരിക്കും ഡി പോള്‍.

ലൊറ്റാറോ മാര്‍ട്ടിനസ്

ലൊറ്റാറോ മാര്‍ട്ടിനസ്

അര്‍ജന്റീനയ്ക്കു ലോകോത്തര സ്‌ട്രൈക്കര്‍മാരുടെ കാര്യത്തില്‍ പഞ്ഞമുണ്ടായിട്ടില്ല. ഓരോ കാലത്തും ഗോളുകള്‍ അടിച്ചൂകൂട്ടാന്‍ ശേഷിയുള്ള ഒരുപാട് മുന്നേറ്റനിരക്കാരെ അര്‍ജന്റൈന്‍ ടീമില്‍ കാണാം. ഈ ലോകകപ്പില്‍ അര്‍ജന്‍നയുടെ കുന്തമുനയായിരിക്കും ലൊറ്റാറോ മാര്‍ട്ടിനസ്. ലയണല്‍ മെസ്സിക്കൊപ്പം നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാന്‍ ഈ 25 കാരനായിട്ടുണ്ട്.
അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാന്‍ ശേഷിയുള്ള മാര്‍ട്ടിനസ് അവസരങ്ങള്‍ പാഴാക്കുന്നത് അപൂര്‍വ്വമായിട്ടാണ്. കളിക്കളത്തില്‍ തൊട്ടുപിറകെ മെസ്സി കാലില്‍ പന്ത് കോര്‍ത്ത് പിന്നാലെയെത്തുമ്പോള്‍ അതിനെ വലയിലേക്കു വഴി കാണിച്ചു കൊടുക്കേണ്ട റോള്‍ മാത്രമേ മാര്‍ട്ടിനസിന് ഉണ്ടാവുകയുള്ളൂ.

Also Read: രോഹിത് 'ഡമ്മി' ക്യാപ്റ്റന്‍! ടീമില്‍ റോളില്ല, എല്ലാം ദ്രാവിഡിനു വിട്ടുകൊടുത്തു

എമിലിയാനോ മാര്‍ട്ടിനസ്

എമിലിയാനോ മാര്‍ട്ടിനസ്

അര്‍ജന്റൈന്‍ ഗോള്‍മുഖത്തെ വിശ്വസ്തനായ കാവല്‍ഭടനമാണ് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. പല കാലത്തും അര്‍ജന്റീനയുടെ ഏറ്റവും വലിയൊരു വീക്ക്‌നെസ് മികച്ച ഗോള്‍കീപ്പര്‍മാരുടെ അഭാവമായിരുന്നു. എന്നാല്‍ എല്ലാ മികവുകളുമൊത്ത ഒരു ലോകോത്തര ഗോള്‍കീപ്പറെയാണ് മാര്‍ട്ടിനസിലൂടെ അര്‍ജന്റീനയ്ക്കു ലഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പറാണ് അദ്ദേഹം.
കഴിഞ്ഞ കോപ്പ അമേരിക്കയിലെ മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ഹീറോയാവുന്നത്. സെമി ഫൈനലില്‍ കൊളംബിയയ ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന മുന്നേറിയപ്പോള്‍ താരം കണ്ണഞ്ചിക്കുന്ന ചില സേവുകള്‍ നടത്തിയിരുന്നു. ഈ ലോകകപ്പിലും മാര്‍ട്ടനസ് മിന്നിച്ചാല്‍ അര്‍ജന്റൈന്‍ വല കുലുക്കുക എതിരാളികള്‍ക്കു ദുഷ്‌കരമായിരിക്കും.

Also Read: ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനോ? ഒരിക്കലും പാടില്ല! ഇര്‍ഫാന്റെ മുന്നറിയിപ്പ്

എയ്ഞ്ചല്‍ ഡി മരിയ

എയ്ഞ്ചല്‍ ഡി മരിയ

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയ വര്‍ഷങ്ങളായി അര്‍ജന്റീനയ്ക്കു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിനെതിരേ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത് ഡി മരിയയായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച് ഒരുപാട് അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. വലിയ മല്‍സരങ്ങളില്‍ എങ്ങനെയാണ് കളിക്കേണ്ടതെന്നു ഡിമരിയക്കു നന്നായി അറിയാം.
ലയണല്‍ മെസ്സിയെപ്പോലെ തന്നെ ഡിമരിയക്കും ഇതു അവസാനത്തെ ലോകകപ്പായിരിക്കും. അസാധാരണമായ വേഗവും ഷൂട്ടിങ് പാടവുമാണ് 34കാരനായ ഡിമരിയയെ അപകടകാരയാക്കി മാറ്റുന്നത്. ഏതു ആംഗിളില്‍ നിന്നും വളരെ അനായാസം ഗോളുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിയും.

Story first published: Wednesday, November 16, 2022, 18:27 [IST]
Other articles published on Nov 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+