രോഹിത് 'ഡമ്മി' ക്യാപ്റ്റന്‍! ടീമില്‍ റോളില്ല, എല്ലാം ദ്രാവിഡിനു വിട്ടുകൊടുത്തു

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയാണ് ഇന്ത്യ പുറത്തായത്. നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ജേതാക്കളാക്കി റെക്കോര്‍ഡിട്ട രോഹിത്തിന് ഇന്ത്യന്‍ ടീമിനൊപ്പം ഇതാവര്‍ത്തിക്കാനായിട്ടില്ല.
ടി20 ലോകകപ്പില്‍ മാത്രമല്ല നേരത്തേ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യന്‍ ടീം വെറുംകൈയോടെ മടങ്ങിയിരുന്നു. അന്നു സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു കാലിടറുകയായിരുന്നു. ടി20 ലോകകപ്പിലും രോഹിത്- ദ്രാവിഡ് കോംബോ പരാജയമായതോടെ മുന്‍ പേസര്‍ അതുല്‍ വാസന്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. രോഹിത്തിനെതിരേയാണ് അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്.

രോഹിത്തിന്റെ സമയം കഴിഞ്ഞു
ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയുടെ സമയം കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. രണ്ടു ലോകകപ്പുകള്‍ക്കിടയിലാണ് നിങ്ങള്‍ എല്ലായ്‌പ്പോഴും പ്ലാന്‍ ചെയ്യുന്നത്. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ നിര്‍ത്തിയതു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനു എന്തെങ്കിലും ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരമൊരു നിക്ഷേപത്തില്‍ നിന്നും നമുക്ക് ഒരു റിട്ടേണും ലഭിക്കില്ല. രണ്ടു ഓപ്ഷനുകളാണ് നിങ്ങള്‍ക്കു മുന്നിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് ഇവരിലൊരാളെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാം. സെമിയില്‍ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്ത്യ അഡ്‌ലെയ്ഡിലും ഇംഗ്ലണ്ട് ഷാര്‍ജയിലും ബാറ്റ് ചെയ്തതു പോലെയാണ് തോന്നിയതെന്നും അതുല്‍ വാസന്‍ വ്യക്തമാക്കി.

രോഹിത്തിന് ഒരു റോളുമില്ല
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് അതുല്‍ വാസനുള്ളത്. നായകനെന്ന നിലയില്‍ രോഹിത്തിന് ടീമില്‍ ഒരു നിയന്ത്രണവുമില്ലെന്നു അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യന്‍ ടീമിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കോച്ച് രാഹുല്‍ ദ്രാവിഡും ടീം മാനേജ്‌മെന്റുമാണ്. രോഹിത്തിനു അവയിലൊന്നും ഒരു അഭിപ്രായവുമില്ലെന്നും എല്ലാം തലകുലുക്കി സമ്മതിക്കുക മാത്രമാണ് ചെയ്യുന്നത്. ദ്രാവിഡിനു നിരുപാധികം കീഴടങ്ങി രോഹിത് ബാക്ക് സീറ്റില്‍ ഇരിക്കുകയാണ്. ഷോ നടത്തിക്കൊണ്ടിരിക്കുന്നത് ദ്രാവിഡാണെന്നും വാസന്‍ നിരീക്ഷിച്ചു.

രോഹിത്ത് ദ്രാവിഡിന് കീഴടങ്ങി
രണ്ടു ലെവലിലുള്ള ക്രിക്കറ്റര്‍മാരെ നമുക്ക് കാണാന്‍ കഴിയും. എന്തെങ്കിലുമൊക്കെ സംഭവിക്കണം. നിങ്ങള്‍ക്കു ഒരു പിഴവും കാണാന്‍ കഴിയില്ല. നിങ്ങള്‍ക്കു ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അന്തിമമായി എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് ടീം മാനേജ്‌മെന്റാണ്. രോഹിത് ശര്‍മ ഒരു കോള്‍ പോലും എടുക്കുന്നില്ല. ഫീല്‍ഡില്‍ എവിടെയാണ് ഒളിക്കേണ്ടത് എന്നു മാത്രമാണ് അദ്ദേഹം തീരുമാനിച്ചതെന്നും അതുല്‍ വാസന്‍ ചൂണ്ടിക്കാട്ടി.
Also Read: ചാമ്പ്യനാണവന്‍, കുറ്റം പറയുന്നവര്‍ക്ക് നാണമില്ലേ! ഷഹീനെ വിമര്‍ശിച്ചവര്‍ക്കെതിരേ അക്രം

ബാറ്റിങിലും ഫ്‌ളോപ്പ്
ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ ബാറ്ററെന്ന നിലയിലും ഫ്‌ളോപ്പായി മാറിയിരുന്നു. 150 റണ്‍സ് പോലും ടൂര്‍ണമെന്റില്‍ തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ആറ് ഇന്നിങ്‌സുകളിലാണ് ലോകകപ്പില്‍ രോഹിത് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 19.33 എന്ന ദയനീയ ശരാശരിയില്‍ 116 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ചെറു ടീമായ നെതര്‍ലാന്‍ഡ്‌സിനെതിരേ നേടിയ 53 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ഹിറ്റ്മാന്‍ ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ പരാജയമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications