Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ഇതു വെറും ബോളല്ല, ഹൈടെക്ക് ബോള്‍! ചാര്‍ജ് ചെയ്യാതെ കളി നടക്കില്ല, അറിയാം

ഖത്തര്‍ ലോകകപ്പ് കൂടുതല്‍ ആവേശകരമായ നോക്കൗട്ട് റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ഇനിയുള്ള ഓരോ മല്‍സരവും എലിമിനേറ്ററാണ്. പരാജയപ്പെടുന്നവര്‍ക്കു നേരെ നാട്ടിലേക്കു മടങ്ങാം. പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ്, ക്രൊയേഷ്യ എന്നിവരാണ് ഇതിനകം ക്വാര്‍ട്ടറില്‍ ഇടം പിടിച്ച ടീമുകള്‍.

പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ട് നമ്മളെ അദ്ഭതുപ്പെടുത്തിയ ടൂര്‍ണമെന്റ് കൂടിയാണിത്. പല ടെക്‌നോളജികളും ആദ്യമായി ഈ ലോകകപ്പില്‍ പരീക്ഷിക്കപ്പെട്ടിരുന്നു. ലോകകപ്പില മല്‍സരങ്ങളില്‍ ഉപയോഗിക്കുന്ന ബോളും സ്‌പെഷ്യലാണ്. ഇതൊരു സാധാരണ ബോളല്ല, മറിച്ച് ഹൈടെക്ക് ബോളാണ്. വിശദമായി അറിയം.

അല്‍ റിഹ്‌ല

അല്‍ റിഹ്‌ല

ഫിഫയുടെ ഔദ്യോഗിക പാര്‍ട്‌നര്‍മാരായ അഡിഡാസാണ് ഈ ലോകകപ്പിലെ ബോളുകള്‍ സപ്ലൈ ചെയ്യുന്നത്. അറബിയില്‍ യാത്ര എന്ന് അര്‍ഥം വരുന്ന അല്‍ റിഹ്‌ലയെന്ന പേരാണ് ലോകകകപ്പ് ബോളിനു അഡിഡാസ് നല്‍കിയിരിക്കുന്നത്.ഫിഫയും അഡിഡാസും തമ്മിലുള്ള ബന്ധത്തിനു 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1970 മുതല്‍ ലോകകപ്പുകളിലെ ഒഫീഷ്യല്‍ മാച്ച് ബോളുകള്‍ നല്‍കി വരുന്നത് അഡിഡാസാണ്.

ഹൈടെക്ക് ബോള്‍

ഹൈടെക്ക് ബോള്‍

അകത്തു സെന്‍സര്‍ ഘടിപ്പിച്ച ഹൈടെക്ക് ബോളുകളാണ് ഈ ലോകകപ്പിലെ മല്‍സരങ്ങളില്‍ ഉപയോഗിക്കുന്നത്. മല്‍സരങ്ങള്‍ക്കു മുമ്പ് സൈഡ് ലൈന്‍സില്‍ ഇവ ചാര്‍ജ് ചെയ്യാന്‍ കുത്തി വച്ചിരിക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും. വളരെയധികം പ്രത്യേകതകളോടു കൂടിയ ബോളാണ് അല്‍ റിഹ്‌ല.
ബോളിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ച് അതിന്റെ വേഗത, ദിശ എന്നിവയെല്ലാം അറിയാന്‍ സാധിക്കും. ബോള്‍ ട്രാക്കിങിനൊപ്പം വിഎആറിലെ ഓഫ് സൈഡ് കോളുകളിലും ഇതു വളരെ സഹായകരമാണ്.
ചെറിയ ഒരു ബാറ്ററിയിലാണ് ബോളിനകത്തെ സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്. ആറു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള ശേഷിയാണ് ബോളിലെ ബാറ്ററിക്കുള്ളത്. ഉപയോഗിച്ചില്ലെങ്കില്‍ 18 ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുകയും ചെയ്യും.

Also Read: FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

ഇത്തവണത്തെ ലോകകപ്പിനു മുമ്പ് വരെ ഇത്തരമൊരു ഹൈടെക്ക് ബോളിനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഈ ബോളിന്റെ വരവ് കളിക്കളത്തിലെ പിഴവുകള്‍ വളരെയധികം കുറയ്ക്കാന്‍ മാച്ച് ഒഫീഷ്യലുകളെ സഹായിക്കുന്നുണ്ട്.
നേരത്തേ പോര്‍ച്ചുഗലും ഉറുഗേയും തമ്മിലുള്ള കളിയിലെ ഒരു ഗോള്‍ ആരു നേടിയതാണെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇവരില്‍ ആര്‍ക്കു ഗോള്‍ നല്‍കുമെന്നതായിരുന്നു ചോദ്യം. റൊണാള്‍ഡോയല്ല ബ്രൂണോയാണ് സ്‌കോററെന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഒഫീഷ്യലുകളെ സഹായിച്ചത് കളിയിലെ ബോളായിരുന്നു.

Also Read: FIFA World Cup 2022: എംബാപ്പെയെ ഇംഗ്ലണ്ട് തളയ്ക്കും! നിയോഗിക്കുക ആരെയെന്നറിയാം

ആറു വര്‍ഷമെടുത്തു

ആറു വര്‍ഷമെടുത്തു

ആറു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൈന്‍സോണന്ന കമ്പനി ബോളില്‍ ഉപയോഗിക്കുന്ന സെന്‍സര്‍ നിര്‍മിച്ചത്. ഓരോ ബോളിലും രണ്ടു സെന്‍സറുകളോടു കൂടിയ ഒരു ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു സെന്‍സറുകളെയും ലക്ഷ്യം വ്യത്യസ്തമാണ്. ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയേക്കാള്‍ കൃത്യതയുള്ള അള്‍ട്രാ വൈഡ് ബാന്‍ഡാണ് (യുഡബ്ല്യുബി) ഒരു സെന്‍സര്‍. രണ്ടാമത്തെ സെന്‍സര്‍ ഒരു ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂനിറ്റാണ് (ഐഎംയു). വായുവില്‍ ബോളിന്റെ മൂവ്‌മെന്റ് മനസ്സിലാക്കാന്‍ സഹായിക്കുക ഈ സെന്‍സറാണ്.

Story first published: Tuesday, December 6, 2022, 18:20 [IST]
Other articles published on Dec 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+