23ാം വയസ്സിലെ മെസ്സിയോളമെത്തുമോ എംബാപ്പെ? കണക്കുകള്‍ ഞെട്ടിക്കും!

ലോക ഫുട്‌ബോളിലെ അടുത്ത ഇതിഗഹാസം താന്‍ തന്നെയാണെന്നു അടിവരയിട്ടുകൊണ്ടാണ് ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ ഖത്തര്‍ ലോകകപ്പില്‍ നിന്നും പടിയിറങ്ങിയത്. 2018ലെ റഷ്യന്‍ ലോകകപ്പിലൂടെ വരവറിയിച്ച ഈ യങ് സെന്‍സേഷന്‍ ഖത്തറിലെത്തിയപ്പോഴേക്കും പ്രതിഭയുടെ കാര്യത്തില്‍ ഒരുപടി കൂടി മുകളിലേക്കു കയറിയിരിക്കുകയാണ്.
റഷ്യല്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടമുയര്‍ത്തിയപ്പോള്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അന്നു 19 വയസ്സ് മാത്രമുള്ള എംബാപ്പെയ്ക്കായിരുന്നു. നാലു വര്‍ഷത്തിനു ശേഷം ഈ ലോകകപ്പില്‍ എട്ടു ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ അദ്ദേഹം ഫ്രാന്‍സിനെ ലോകകപ്പിന് കൈയെത്തുംദൂരത്ത് എത്തിക്കുകയും ചെയ്തു.
തുടര്‍ച്ചയായ രണ്ടാമത്തെ വിശ്വകിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയെങ്കിലും ഇനി വരാനിരിക്കുന്നത് 23 കാരനായ എംബാപ്പെയുടെ കാലമായിരിക്കുമെന്നു നമുക്ക് സംശമയമില്ലാതെ തന്നെ പറയാം. ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അദ്ദേഹം. 23 വയസ്സ് പിന്നിട്ടപ്പോള്‍ എംബാപ്പെ, മെസ്സി ഇവരില്‍ ആരാണ് മുന്നില്‍ നില്‍ക്കുന്നതെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

മെസ്സിയുടെ പ്രകടനം
23 വയസ്സുള്ളപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവരില്‍ ആര്‍ക്കാണെന്നു നോക്കാം. 18ാം വയസ്സിലാണ് മെസ്സി സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറിയത്. 23 വയസ്സ് ആവുമ്പോഴേക്കും അദ്ദേഹം കളിച്ചത് 57 മല്‍സരങ്ങളായിരുന്നു. ഇവയില്‍ നിന്നു നേടിയതാവട്ടെ 17 ഗോളുകളും. 15 അസിസ്റ്റുകളും മെസ്സി നല്‍കിയിരുന്നു.

ഫ്രഞ്ച് ടീമിനൊപ്പം എംബാപ്പെ
ഫ്രഞ്ച് ടീമിനൊപ്പം 23ാം വയസ്സില്‍ കിലിയന്‍ എംബാപ്പെയുടെ പ്രകടനം നോക്കിയാല്‍ അതു ലയണല്‍ മെസ്സിയേക്കാള്‍ വളരെ ഗംഭീരമാണെന്നു കാണാന്‍ കഴിയും. 66 മല്‍സരങ്ങളില്‍ കളിച്ച എംബാപ്പെ വാരിക്കൂട്ടിയത്. 36 ഗോളുകളാണ്. മെസ്സിയേക്കാള്‍ ഇരട്ടിയില്‍ അധികമാണിത്. മുന്‍ ഇതിഹാസം സിനദില്‍ സിദാന്റെ ഗോള്‍ റെക്കോര്‍ഡും ഇതോടെ എംബാപ്പെ തകര്‍ത്തിരുന്നു.
Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല
കൂടാതെ അസിസ്റ്റുകളുടെ കാര്യത്തിലും എംബാപ്പെ മുന്നില്‍ തന്നെ. മെസ്സി 15 അസിസ്റ്റുകള്‍ നല്‍കിയപ്പോള്‍ അദ്ദേഹം 23 അസിസ്റ്റുകള്‍ നല്‍കിക്കഴിഞ്ഞു.മെസ്സിയെപ്പോലെ തന്നെ 18ാം വയസ്സില്‍ തന്നെയായിരുന്നു എംബാപ്പെയുടെയും അരങ്ങേറ്റം.

ക്ലബ്ബ് തലത്തിലെ പ്രകടനം
കിലിയന്‍ എംബാപ്പെയുടെ ഇപ്പോഴത്തെ വയസ്സില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു ലയണല്‍ മെസ്സി. ബാഴ്‌സയ്ക്കു വേണ്ടി മാജിക്കല്‍ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു ഇത്. 23ാം വയസ്സില്‍ ബാഴ്‌സയ്ക്കു വേണ്ടി 285 മല്‍സരങ്ങളില്‍ നിന്നും 183 ഗോളുകള്‍ മെസ്സി അടിച്ചെടുത്തിരുന്നു. ഇവ കൂടാതെ 83 അസിസ്റ്റുകളും അദ്ദേഹം നല്‍കിയിരുന്നു.

എംബാപ്പെ മുന്നില്‍
അന്താരാഷ്ട്ര ഫുട്‌ബോളില്‍ മാത്രമല്ല ക്ലബ്ബ് തലത്തിലെ പ്രകടനം താരതമ്യം ചെയ്താലും 23ാം വയസ്സില്‍ ലയണല്‍ മെസ്സിയേക്കള്‍ കേമന്‍ കിലിയന്‍ എംബാപ്പെയാണ്. ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം നിലവില്‍ പിഎസ്ജിയുടെ ഭാഗമാണ്.
രണ്ടു ക്ലബ്ബുകള്‍ക്കുമായി 23ാം വയസ്സ് ആവുമ്പോഴേക്കും എംബാപ്പെ കളിച്ചത് 345 മല്‍സരങ്ങളാണ്. 210 ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ 183 ഗോളും പിഎസ്ജിക്കു വേണ്ടിയായിരുന്നു. ഇവ കൂടാതെ 99 അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications