For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ഗോള്‍ഡന്‍ ബൂട്ട് കെയ്‌നിന് തന്നെ, അഞ്ചു പ്രവചനങ്ങളുമായി മുന്‍ ഇംഗ്ലണ്ട് താരം!

പോള്‍ മേഴ്‌സന്റേതാണ് പ്രവചനം

ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പിനു ഖത്തറില്‍ ആവേശോജ്വല തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ ലാറ്റിവനമേരിക്കയില്‍ നിന്നുള്ള ഇക്വഡോര്‍ വിജയത്തോടെ തുടങ്ങിയിരുന്നു. ആതിഥേയരായ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇക്വഡോര്‍ തകര്‍ത്തുവിട്ടത്. രണ്ടു ഗോളുകളും നായകന്‍ എന്നര്‍ വലന്‍സിയയുടെ വകയായിരുന്നു.

കിരീട ഫേവറിറ്റുകളായ ബ്രസീല്‍, അര്‍ജന്റീന, നിലവിലെ ചാംപ്യന്‍മാരാ ഫ്രാന്‍സ് എന്നിവരടക്കമുള്ളവര്‍ വരുംദിവസങ്ങളില്‍ അങ്കത്തിന് ഇറങ്ങാനിരിക്കുകയാണ്. ഇതിനിടെ ടൂര്‍ണമെന്റിനെക്കുറിച്ച് അഞ്ചു വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം പോള്‍ മേഴ്‌സണ്‍. കിരീട ഫേവറിറ്റുകളെയും ഗോള്‍ഡന്‍ ബോള്‍, ബൂട്ട് വിജയികളെയുമെല്ലാം അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

കിരീടം ഇംഗ്ലണ്ടിന്

കിരീടം ഇംഗ്ലണ്ടിന്

ഇംഗ്ലണ്ടായിരിക്കും ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുകയെന്നാണ് പോള്‍ മേഴ്‌സണിന്റെ പ്രവചനം. ബ്രസീലാണ് ഫേവറിറ്റുകളെന്നാണ് എല്ലാവരും പറയുന്നത്. ഞാന്‍ അവരുടെ മല്‍സരങ്ങളൊന്നും കണ്ടിട്ടില്ല. അര്‍ജന്റീനയുടെ കാര്യത്തിലും എനിക്കുറപ്പില്ല. ഫ്രാന്‍സിന്റെ കാര്യവും അങ്ങനെ തന്നെ. പരിക്കു കാരണം എന്‍ഗോളോ കാന്റെ ഫ്രഞ്ച് മധ്യനിരയില്‍ ഇല്ല.
സ്‌പെയിനിന്റെ ശൈലി ഇഷ്ടമാണ്. ഈ ലോകകപ്പില്‍ അവര്‍ ഏറെ മുന്നോട്ടു പോവുക തന്നെ ചെയ്യും. പോര്‍ച്ചുഗലിനും താരനിബിഡമായ ടീമാണുള്ളത്. അവരും നന്നായി പെര്‍ഫോം ചെയ്യുമെന്നു കരുതുന്നു. പക്ഷെ ഇംഗ്ലണ്ടായിരിക്കും ചാംപ്യന്‍മാരാവുകയെന്നാണ് എന്റെ പ്രവചനം. ഗ്രൂപ്പ് ജേതാക്കളായി മുന്നേറുന്ന ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ ഇക്വഡോറിനെ നേരിടും. പിന്നീട് ഫ്രാന്‍സ്, അര്‍ജന്റീന എന്നിവരുമായും ഇംഗ്ലണ്ടിനു മാറ്റുരയ്ണ്ടി വരുമെന്നും മേഴ്‌സണ്‍ വ്യക്തമാക്കി.

സര്‍പ്രൈസ് പാക്കേജ്

സര്‍പ്രൈസ് പാക്കേജ്

ഈ ലോകകപ്പിലെ സര്‍പ്രൈസ് ടീം ഡെന്‍മാര്‍ക്ക് ആയിരിക്കുമെന്നാണ് പോള്‍ മേഴ്‌സണ്‍ പ്രവചിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ സര്‍പ്രൈസ് പാക്കേജ് ഡെന്മാര്‍ക്കായിരിക്കും. ഈ വര്‍ഷം ഇതിനകം രണ്ടു തവണ ഫ്രാന്‍സിനെ അവര്‍ പരാജയപ്പെടുത്തിക്കഴിഞ്ഞു. ക്രിസ്റ്റ്യണ്‍ എറിക്‌സണ്‍ ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തിരിക്കുകയാണ്. അസാധാരണ പ്ലെയര്‍ തന്നെയാണ് അദ്ദേഹം. ഗ്രൂപ്പൂഘട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ജേതാക്കളാവാന്‍ ഡെന്‍മാര്‍ക്കിനു നല്ല സാധ്യതയുണ്ട്.

Also Read: FIFA World Cup 2022: ഏറ്റവും മികച്ച അറ്റാക്കിങ് കൂട്ടുകെട്ട് ആര്‍ക്കൊപ്പം? ടോപ് ഫൈവിനെ അറിയാം

ഗോള്‍ഡന്‍ ബൂട്ട്

ഗോള്‍ഡന്‍ ബൂട്ട്

ഇംഗ്ലണ്ട് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിനായിരിക്കും ഖത്തര്‍ ലോകകപ്പിലെ ടോപ് ഗോള്‍ സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുകയെന്നു പോള്‍ മേഴ്‌സന്‍ പറയുന്നു. 2018ലെ കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ടിന്റെ അവകാശി അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിനായി എല്ലാ മല്‍സരങ്ങളിലും മുഴുവന്‍ സമയവും കളിക്കുന്ന താരമാണ് കെയ്ന്‍. അദ്ദേഹം പെനല്‍റ്റികളുമെടുക്കാറുണ്ട്. കെയ്ന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇംഗ്ലണ്ടിനെ വിജയികളാക്കുമെന്നും മേഴ്‌സണ്‍ നിരീക്ഷിച്ചു.
ലയണല്‍ മെസ്സി, അര്‍ജന്റീനയുടെ ലൊറ്റാറോ മാര്‍ട്ടിനസ് എന്നിവരും ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ സാധ്യതയുള്ളവരാണ്. സൗദി അറേബ്യക്കെതിരായ ആദ്യ ഗ്രൂപ്പ് മാച്ചില്‍ ഇവര്‍ മൂന്ന്- നാലു ഗോളുകള്‍ നേടിയാല്‍ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നിലെത്തും. സ്‌പെയിനിന്റെ അല്‍വാറോ മൊറാറ്റയാണ് ഗോള്‍ഡന്‍ ബൂട്ടിന് സാധ്യതയുള്ള മറ്റൊരാളെന്നും മേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ ബോള്‍

ഗോള്‍ഡന്‍ ബോള്‍

ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പോര്‍ച്ചുഗലിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിനായിരിക്കുമെന്ന് പോള്‍ മേഴ്‌സണ്‍ പ്രവചിച്ചു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ഏറെ മുന്നോട്ടുപോയാല്‍ അതില്‍ ഫെര്‍ണാണ്ടസിനു വലിയ റോളുണ്ടായിരിക്കും. അവരുടെ ഏറ്റവും മികച്ച താരമാവാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ലയണല്‍ മെസ്സിയും നെയ്മറും അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവരാണ്. പക്ഷെ ഈ പോര്‍ച്ചുഗല്‍ ടീമിനെ എനിക്ക് ഇഷ്ടമാണ്. ഫെര്‍ണാണ്ടസ് അവര്‍ക്കു വേണ്ടി മികച്ച കളി കെട്ടഴിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മേഴ്‌സണ്‍ പറഞ്ഞു.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

മികച്ച യുവതാരം

മികച്ച യുവതാരം

സ്‌പെയിനിന്റെ പെഡ്രിയായിക്കും ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയെന്നു പോള്‍ മേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഒരു ബോള്‍ പെസെഷന്‍ വച്ച് കളിക്കുന്ന ശൈലിയാണ് സ്‌പെയിനിന്റേത്. ഖത്തര്‍ പെഡ്രിയുടെ ശൈലിക്കു യോജിച്ചതാണ്. എതിര്‍ ടീമുകള്‍ക്കു നിരന്തരം ഭീഷണി സൃഷ്ടിക്കാന്‍ അവനു കഴിയുമെന്നും മേഴ്‌സണ്‍ വിലയിരുത്തി. ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കയാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള മറ്റൊരാളെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Monday, November 21, 2022, 21:12 [IST]
Other articles published on Nov 21, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+