
ജര്‍മനി
മുന്‍ ചാമ്പ്യന്മാരായ ജര്‍മനി ഇടവേളക്ക് ശേഷം കപ്പടിക്കാമെന്ന മോഹത്തോടെയാണ് ബൂട്ടണിയുന്നത്. ക്ലബ്ബ് ഫുട്‌ബോളില്‍ തിളങ്ങുന്ന അനുഭവസമ്പന്നരായ താരങ്ങളുടെ കരുത്ത് ഇത്തവണ ജര്‍മനിക്കുണ്ട്. ആക്രമണത്തിലേക്ക് വരുമ്പോഴും ജര്‍മനി ഒട്ടും മോശമല്ല. ജര്‍മനിയുടെ അറ്റാക്കിങ്ങിലെ ത്രിമൂര്‍ത്തികള്‍ തോമസ് മുള്ളര്‍, സെര്‍ജി ഗ്നാബ്രി, ലിറോയ് സാനെ എന്നിവരാണ്. ഡീറ്റര്‍ ഫ്‌ളിക്കിന് കീഴില്‍ ജര്‍മനിക്ക് പ്രതീക്ഷകളേറെ. മുള്ളറിനാണ് കൂടുതല്‍ പരിചയസമ്പത്ത്. ലോകകപ്പില്‍ 16 മത്സരങ്ങളില്‍ നിന്ന് 10 ഗോള്‍ നേടിയിട്ടുണ്ട്. ഗ്നാബ്രി 23 മത്സരങ്ങള്‍ ജര്‍മനിക്കായി കളിച്ച് 10 ഗോള്‍ നേടിയപ്പോള്‍ സാനെ മൂന്ന് ഗോളാണ് ലോകകപ്പില്‍ നേടിയത്. ഈ കൂട്ടുകെട്ടിലാണ് ഇത്തവണ ജര്‍മനിയുടെ പ്രതീക്ഷ.

പോര്‍ച്ചുഗല്‍
ആക്രമണ കൂട്ടുകെട്ടില്‍ പോര്‍ച്ചുഗലിന് നാലാം സ്ഥാനം നല്‍കാം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റാഫേല്‍ ലിയോ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാവും പറങ്കിപ്പടയുടെ ആക്രമണത്തിന്റെ ചുക്കാന്‍പിടിക്കുക. മികച്ച വേഗവും കൃത്യതയുമുള്ള വിങ്ങറാണ് റാഫേല്‍ ലിയോ. ബെര്‍ണാര്‍ഡോ സില്‍വ സാങ്കേതിക തികവുള്ള കളിക്കാരനാണ്. റൊണാള്‍ഡോ ലക്ഷ്യം പിഴക്കാതെ ഷോട്ട് തൊടുക്കാന്‍ മിടുക്കനുമാവുമ്പോള്‍ പോര്‍ച്ചുഗലിനെ എതിരാളികള്‍ ഭയക്കണം. എന്നാല്‍ അത്ര മികച്ച ഫോമിലല്ല റൊണാള്‍ഡോയുടെ വരവ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും റൊണാള്‍ഡോയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഫ്രാന്‍സ്
കരിം ബെന്‍സേമ പരിക്കേറ്റ് പുറത്തായത് ഫ്രാന്‍സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ആധുനിക ഫുട്‌ബോള്‍ ഏറ്റവും ഫോമിലുള്ള താരമാണ് ബെന്‍സേമ. നിലവിലെ ബാലന്‍ദ്യോര്‍ ജേതാവായ ബെന്‍സേമയുടെ വിടവ് വലുതാണെങ്കിലും അതിനെ മറികടക്കാനുള്ള കരുത്ത് ഫ്രാന്‍സിനുണ്ട്. കെയ്‌ലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, ഉസ്മാന്‍ ഡെംബല്ലെ എന്നിവരാവും ഫ്രാന്‍സിന്റെ ആക്രമണത്തിന്റെ മുഖം. മൂന്ന് പേരും ആധുനിക ഫുട്‌ബോളില്‍ ഇതിനോടകം മികവ് തെളിയിച്ചവരാണ്. എംബാപ്പെയുടെ പന്തുമായുള്ള അതിവേഗ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. എംബാപ്പെ പിഎസ്ജിക്കായും ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനായും ഡെംബല്ലെ ബാഴ്‌സലോണക്കായും മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ മികവ് ഖത്തറിലും പ്രതീക്ഷിക്കാം.

അര്‍ജന്റീന
ഇത്തവണത്തെ കിരീട ഫേവറേറ്റുകളിലെ മുന്‍നിരക്കാണ് അര്‍ജന്റീന. ലയണല്‍ മെസിയെന്ന ഇതിഹാസം നയിക്കുന്ന അര്‍ജന്റീന തോല്‍വി അറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഖത്തറില്‍ ഇറങ്ങുന്നത്. കരുത്തുറ്റ ആക്രമണനിരയ അര്‍ജന്റീനക്കുണ്ട്. മെസിയെന്ന മിശിഹാക്കൊപ്പം ഏഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരാവും ആക്രമണനിരയില്‍ പ്രത്യക്ഷപ്പെടുക. മെസിയുടെ ഫോമാണ് എടുത്തു പറയേണ്ടത്. പിഎസ്ജിക്കായി 12 ഗോളും 14 അസിസ്റ്റുമാണ് ഈ സീസണില്‍ മെസി നേടിയത്. അനുഭവസമ്പന്നനായ ഏഞ്ചല്‍ ഡി മരിയ ഗോളടിക്കാന്‍ മിടുക്കുകാട്ടുന്നത് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു.
Also Read: FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

ബ്രസീല്‍ തലപ്പത്ത്
ആക്രമണനിരയുടെ കരുത്തില്‍ ഇത്തവണ ബ്രസീലിന് വട്ടംവെക്കാന്‍ ആളില്ലെന്ന് തന്നെ പറയാം. വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റാഫിഞ്ഞ എന്നിവര്‍ക്കാവും ആക്രമണത്തിന്റെ ചുമതല. ആക്രമണ ഫുട്‌ബോളിലൂന്നി ടിറ്റെ വളര്‍ത്തിയ നിരവധി യുവതാരങ്ങള്‍ ബ്രസീലിനൊപ്പമുണ്ട്. ഇത്തവണ ആറാം കിരീട പ്രതീക്ഷയോടെയെത്തുന്ന കാനറികളെ എല്ലാ എതിരാളികളും ഭയക്കുന്നു. നെയ്മറടക്കം എല്ലാവരും ഫോമില്‍ കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.


Click it and Unblock the Notifications















