FIFA World Cup 2022: വീരന്‍ വലന്‍സിയ! ഖത്തറിനെ തകര്‍ത്ത് വിജയത്തിന്‍റെ ഇക്വ'ഡോര്‍' തുറന്നു
അല്‍ ഖോര്‍: ആതിഥേയരായ ഖത്തറിനെ തകര്‍ത്തെറിഞ്ഞ് ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ഇക്വഡോറിനു വിജയത്തുടക്കം. ഉദ്ഘാടനച്ചടങ്ങുകള്‍ക്കു പിന്നാലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആതിഥേയരായ ഖത്തറിനെ നിഷ്പ്രഭരാക്കിയാണ് ഇക്വഡോര്‍ ജയിച്ചു കയറിയത്. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ 2-ന്റെ വിജയം ഇക്വഡോറിന്റെ മഞ്ഞപ്പട ആഘോഷിക്കുകയായിരുന്നു.
മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ടീമിന്റെ ഹീറോ. രണ്ടു ഗോളുകളും അദ്ദേഹത്തിന്റെ വകയായിരുന്നു. 16, 31 മിനിറ്റുകളിലാണ് വലന്‍സിയ വലകുലുക്കിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ടു തവണ ഖത്തറിന്റെ വലകുലുക്കി ഇക്വഡോര്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചിരുന്നു.

ഗോള്‍... ഗോളല്ല!
ലോകകപ്പുകളില്‍ മുമ്പ് കളിച്ച് തഴക്കവും വഴക്കവുമുള്ള ഇക്വഡോറിനു മുന്നില്‍ കന്നി ലോകകപ്പില്‍ കളിക്കുന്ന ഖത്തരികള്‍ അനുസരണയുള്ള കുട്ടികളെപ്പോലെയാണ് കാണപ്പെട്ടത്. ഇക്വഡോറിനെ വെല്ലുവിളിക്കാന്‍ ഒരിക്കല്‍പ്പോലും അവര്‍ ശ്രമിച്ചില്ല.
മൂന്നാം മിനിറ്റില്‍ തന്നെ ഖത്തറിനെ നിശബ്ധരാക്കി ഇക്വഡോര്‍ വലയില്‍ പന്തെത്തിച്ചിരുന്നു. പക്ഷെ ഭാഗ്യം കൊണ്ട് മാത്രം അത് ഓഫ് സൈഡ് വിളിക്കപ്പെട്ടതോടെ ആതിഥേയരുടെ ശ്വാസം നേരെ വീണു.
ഓഫ് സൈഡ് ആയിരുന്നില്ലെങ്കില്‍ ഇതൊരു കിടിലന്‍ ഗോളാവുമായിരുന്നു. സെറ്റ് പീസിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്നും ടീമംഗത്തിന്റെ ബൈസിക്കിള്‍ കിക്ക് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് വലയസിയ വലയ്ക്കുള്ളിലാക്കിയത്. പക്ഷെ ഇക്വഡോറിന്റെ ആഹ്ലാദത്തിനു ആയുസ് കുറവായിരുന്നു. വിഎആറിനൊടുനില്‍ അത് ഓഫ്‌സൈഡ വിളിക്കപ്പെട്ടതോടെ ഇക്വഡോര്‍ നിരാശരായി.

കളി നിയന്ത്രിച്ച് ഇക്വഡോര്‍
ഗോളില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട ഖത്തര്‍ പിന്നീട് ഉണര്‍ന്നുകളിച്ച് മല്‍സരത്തിലേക്കു മടങ്ങിവരുമെന്ന് കാണികള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇക്വഡോര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കൂടുതല്‍ സമയവും ബോള്‍ ഖത്തറിന്റെ ഹാഫിലായിരുന്നു. വലപ്പോഴും മാത്രമാണ് അവരുടെ ഭാഗത്തു നിന്നും ഒരു മുന്നേറ്റമുണ്ടായത്. ഇവയ്ക്കാവട്ടെ മൂര്‍ച്ചയും ഇല്ലായിരുന്നു.
ഇരുവിങുകളിലൂടെയും ഇക്വഡോര്‍ ഖത്തര്‍ ഗോള്‍മുഖത്തേക്കു കയറിക്കൊണ്ടിരുന്നു. ബോക്‌സിനു പുറത്ത് അവര്‍ കുറിയ പാസുകളിലൂടെ വല നെയ്‌തെടുത്തപ്പോള്‍ ഖത്തര്‍ പൂര്‍ണമായി പ്രതിരോധത്തിലേക്കു വലിഞ്ഞു.
FIFA World Cup 2022: ഖത്തറില്‍ ആരടിക്കും കപ്പ്? ഈ അഞ്ച് ടീമുകളിലൊന്ന്, റാങ്കിങ് ഇതാ

അക്കൗണ്ട് തുറന്നു
16ാം മിനിറ്റില്‍ ഇക്വഡോര്‍ അവര്‍ അര്‍ഹിച്ച ലീഡ് കണ്ടെത്തി. നേരത്തേ ഓഫ് സൈഡ് കെണിയില്‍പ്പെട്ടതു കാരണം നഷ്മായ ഗോള്‍ വലന്‍സിയ ഇത്തവണ നേടിയെടുക്കുകയായിരുന്നുന്നു. ഇടതു വിങിലൂടെ പന്തുമായി ചാട്ടുളി കണക്കെ ബോക്‌സിലേക്കു ഓടിക്കയറിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ഷീബ് നിലത്തു വീണുകിടക്കവെ കാലില്‍ തട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്തു. വളരെ കൂളായി കിക്കെടുത്ത വലന്‍സിയ ഗോളിയെ നിസ്സഹായനാക്കി മനേഹരായി പ്ലേസ് ചെയ്ത ഒരു പെനല്‍റ്റിയിലൂടെ ലക്ഷ്യം കാണുകയും ചെയ്തു.

ലീഡുയര്‍ത്തി
32ാം മിനിറ്റില്‍ ഖത്തറിന്റെ തിരിച്ചുവരവിനു തിരിച്ചടിയേകി വലന്‍സിയ തന്റെ രണ്ടാം ഗോളും കണ്ടെത്തി. ഓഫ്‌സൈഡില്‍ പെട്ടുപോയ ആദ്യ ഗോളിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഈ ഗോള്‍ വന്നത്. വലതു വിങില്‍ നിന്നും സ്റ്റുപിയന്‍ ബോക്‌സിനു കുറുകെ അളന്നു മുറിച്ച് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വലന്‍സിയ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. ഗോളി മുഴുനീളെ ഡൈവ് ചെയ്‌തെങ്കിലും ബോള്‍ അപ്പോഴേക്കും വലയ്ക്കുള്ളില്‍ കടന്നിരുന്നു.
ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് ഖത്തറിനു ഗോള്‍ മടക്കാന്‍ ആദ്യ അവസരം കിട്ടുന്നത്. പക്ഷെ ക്രോസിനൊടുവില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഖത്തര്‍ താരം അല്‍മോസ് അലിയുടെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.
FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

രണ്ടാംപകുതി ആവേശകരം
ആദ്യ പകുതി തീര്‍ത്തും വണ്‍വേ ട്രാഫിക്കായിരുന്നെങ്കില്‍ രണ്ടാംപകുതി കളി മാറി. കൂടുതല്‍ വീറുറ്റ പ്രകടനമാണ് ഖത്തര്‍ രണ്ടാംപകുതിയില്‍ കാഴ്ചവച്ചത്. കളയില്‍ ഇക്വഡോറിനു ആധിപത്യമുറപ്പിക്കാനുള്ള ഒരു അവസരവും അവര്‍ നല്‍കിയില്ല. ഇക്വഡോര്‍ നീക്കങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച ഖത്തര്‍ ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ സാന്നിധ്യമറിയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications