Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ഇംഗ്ലീഷ് പരീക്ഷ ദയനീയമായി തോറ്റ് ഇറാന്‍! ഇംഗ്ലണ്ടിന്റെ ആറാട്ട്

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ യൂറോപ്യന്‍ പവര്‍ഹൗസുകളും കിരീട ഫേവറ്റിറുകളിലൊന്നുമായ ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ദോഹയിലെ അല്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബി മാച്ചില്‍ ഏഷ്യയില്‍ നിന്നുള്ള ഇറാനെയണ് രണ്ടിനെതിരേ ആറു ഗോളുകള്‍ക്കു ഇംഗ്ലണ്ട് തുരത്തിയത്.

ഇരട്ട ഗോളുകളുമായി യുവതാരം ബുക്കായോ സാക്ക ഇംഗ്ലീഷ് വിജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ജൂഡ് ബെല്ലിങ്ഹാം (35), റഹീം സ്റ്റിര്‍ലിങ് (45), പകരക്കാരനായി വന്ന മാര്‍ക്കസ് റഷ്‌ഫോര്‍ഡ് (71), ജാക്ക് ഗ്രെലിഷ് (89) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 43, 62 മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകള്‍. ഇറാന്റെ പരാജയഭാരം കുറച്ചത് 65ാം മിനിറ്റില്‍ മെഹദി തറെമി 65, 90 മിനിറ്റുകളില്‍ ഗോളുകള്‍ മടക്കി.

കളി നിയന്ത്രിച്ച് ഇംഗ്ലണ്ട്

കളി നിയന്ത്രിച്ച് ഇംഗ്ലണ്ട്

ആദ്യ വിസില്‍ മുതല്‍ കളിയുടെ കടിഞ്ഞാണ്‍ ഇംഗ്ലണ്ട് ഏറ്റെടുത്തിരുന്നു. തുടക്കം മുതല്‍ പന്ത് കൈവശം വച്ച് അവര്‍ നീക്കങ്ങള്‍ നടത്തിയതോടെ ഇറാന്‍ പരുങ്ങലിലായി. ഇടതു വിങിലൂടെയായിരുന്നു ഇംഗ്ലണ്ട് കൂടുതല്‍ മുന്നേറ്റങ്ങളും നെയ്‌തെടുത്തത്. 32ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. പക്ഷെ ക്രോസ് ബാര്‍ തടസ്സമായി. കോര്‍ണര്‍ കിക്കില്‍ നിന്നും ഹാരി മഗ്വയറുടെ കരുത്തുറ്റ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ച് തെറിക്കുകയായിരുന്നു.

അക്കൗണ്ട് തുറന്ന് ബെല്ലിങ്ഹാം

അക്കൗണ്ട് തുറന്ന് ബെല്ലിങ്ഹാം

പക്ഷെ ഈ നിരാശ ഇംഗ്ലണ്ടിനു അധികനേരം നീണ്ടുനിന്നില്ല. 35ാം മിനിറ്റില്‍ ബെല്ലിങ്ഹാമിലൂടെ അവര്‍ അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി. മികച്ചൊരു നീക്കത്തിനൊടുവില്‍ ഇടതു വിങില്‍ നിന്നും ലൂക്ക് ഷോ അളന്ന് മുറിച്ചു നല്‍കിയ ക്രോസില്‍ ബെല്ലിങ്ഹാമിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി നിര്‍ത്തി വലയിലേക്കു താഴ്ന്നിറങ്ങുകയായിരുന്നു. കന്നി ലോകകപ്പ് കളിച്ച ബെല്ലിങ്ഹാമിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ഇരട്ട പ്രഹരം

ഇരട്ട പ്രഹരം

ആദ്യ പകുതിയില്‍ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കൂടി നേടിയ ഇംഗ്ലണ്ട് കളി പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കി. 43ം മിനിറ്റില്‍ ബുക്കായോ സാക്കയാണ് ലീഡുയര്‍ത്തിയത്. കോര്‍ണറിനൊടുവില്‍ മഗ്വയര്‍ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ ബോള്‍ ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സാക്ക ഇടംകാല്‍ കൊണ്ട് ഫസ്റ്റ് ടൈം വോളിയിലൂടെ വലയിലേക്കു അടിച്ചുകയറ്റി.
ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ സ്റ്റിര്‍ലിങ് സ്‌കോര്‍ 3-0 ആക്കി. ഹാരി കെയ്ന്‍ വലതു വിങില്‍ നിന്നും ബോക്‌സിലേക്കു ചെത്തിയിട്ട താഴ്ന്ന ക്രോസ് ഒരു കുങ്ഫുക്കാരന്റെ മെയ്‌വഴക്കത്തോടെ ചാടിയുയര്‍ന്ന് ബുട്ടിന്റെ വശം കൊണ്ട് വലയിലേക്ക് കിക്ക് ചെയ്തിടുകയായിരുന്നു.

വീണ്ടും സാക്ക

വീണ്ടും സാക്ക

രണ്ടാം പകുതിയിലും കളിയില്‍ കാര്യമായ മാറ്റമൊന്നും കണ്ടില്ല. എങ്കിലും ആദ്യ പകുതിയേക്കാള്‍ ഇറാന് തങ്ങളുടെ സാന്നിധ്യമറിയിക്കാനായത് രണ്ടാം പകുതിയിലാണെന്നു പറയാം. 62ാം മിനിറ്റില്‍ സാക്ക തന്റെ രണ്ടാം ഗോളും കണ്ടെത്തി. ഇടതു വിങിലൂടെ ബോക്‌സിലേക്കേ കയറിയ താരത്തെ ബ്ലോക്ക് ചെയ്യാന്‍ ഇറാന്‍ കളിക്കാരും ഗോളിയും വട്ടമിട്ടു നിന്നെങ്കിലും ഇവര്‍ക്കിടയിലൂടെ താഴ്ന്ന ഇടംകാല്‍ ഷോട്ടിലൂടെ സാക്ക സ്‌കോര്‍ ചെയ്തു.
65ാം മിനിറ്റില്‍ ഇറാന്‍ തങ്ങളുടെ ആദ്യ ഗോള്‍ മടക്കി. മെഹ്ദി തറെമിയാണ് ബോക്‌സിന്റെ വലതു ഭാഗത്ത് നിന്നും ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്നും വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ലക്ഷ്യം കണ്ടത്. ക്രോസ് ബാറില്‍ ഇടിച്ച ശേഷമാണ് ബോള്‍ വലയിലേക്കു വീണത്.

Also Read: FIFA World Cup 2022: ഖത്തറില്‍ ആരടിക്കും കപ്പ്? ഈ അഞ്ച് ടീമുകളിലൊന്ന്, റാങ്കിങ് ഇതാ

പകരക്കാരുടെ ഊഴം

പകരക്കാരുടെ ഊഴം

ഇംഗ്ലണ്ടിന്റെ ഗോള്‍ദാഹം അടങ്ങിയിരുന്നില്ല. പകരക്കാരനായി ക്രീസിലെത്തിയ റഷ്‌ഫോര്‍ഡ് ഒരു മിനിറ്റിനകം തന്നെ ഗോളുമായി തന്റെ വരവറിയിച്ചു. ബോക്‌സിനകത്തു നിന്നുമാണ് ഇറാന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് താഴ്ന്ന ഷോട്ടിലൂടെ റഷ്‌ഫോര്‍ഡ് ലക്ഷ്യം കണ്ടത്. 89ാം മിനിറ്റില്‍ ഗ്രെലിഷ് ഇംഗ്ലണ്ടിന്റെ ആറം ഗോളിന് അവകാശിയായി. കല്ലെം വില്‍സണിന്റെ പാസ് ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ഗ്രെലിഷിനുണ്ടായിരുന്നുളളൂ. കളി 6-1ന് അവസാനിക്കുമെന്നിരിക്കെയാണ് അധികസമയമായി ലഭിച്ച 10ാം മിനിറ്റിന്റെ അവസാന സെക്കന്റില്‍ ഇറാന് പെനല്‍റ്റി ലഭിച്ചത്. തറെമി അതു മികച്ചൊരു പെനല്‍റ്റിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

Story first published: Monday, November 21, 2022, 20:54 [IST]
Other articles published on Nov 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+