Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ബ്രസീല്‍ സെമിയില്‍ പുറത്താവും, അര്‍ജന്റീന- പോര്‍ച്ചുഗല്‍ ഫൈനല്‍! പ്രവചനം

carragher

കാല്‍പന്തുകളിയുടെ വിസ്മയച്ചെപ്പ് ഈയാഴ്ച ഖത്തറില്‍ തുറക്കാനിരിക്കെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമാണ്. നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫിഫയുടെ ലോകകപ്പ് മാമാങ്കത്തിനു പന്തുരുളുമ്പോള്‍ ആര്‍ക്കായിരിക്കും അന്തിമ വിജയമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബ്രസീല്‍- അര്‍ജന്റീന ഡ്രീം ഫൈനല്‍ സംഭവിക്കുകയാണെങ്കില്‍ ലോക ഫുട്‌ബോളിലെ സംബന്ധിച്ച് അതിനേക്കാള്‍ വലിയൊരു പോരാട്ടം നടക്കാനില്ല.

ലോകകപ്പിനെക്കുറിച്ച് പല പ്രവചനങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ബ്രസീലിനെയും അര്‍ജന്റീനയെയുമെല്ലാം പലരും വിജയികളായി പ്രമുഖര്‍ പ്രവചിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും മുന്‍ പ്രതിരോധഭടന്‍ ജാമി കാരഗറും ലോകകപ്പിനെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അറിയാം.

ഗ്രൂപ്പുഘട്ടം

ഗ്രൂപ്പുഘട്ടം

ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ ഓരാ ടീമുകളുടെയും പൊസിഷന്‍ എങ്ങനെയായിരിക്കുമെന്നു ജാമി കാരഗര്‍ പ്രവചിച്ചിട്ടുണ്ട്. നാലു ടീമുകള്‍ വീതം എട്ടു ഗ്രൂപ്പുകളിലായി ആകെ 32 ടീമുകളാണ് പ്രാഥമി റൗണ്ടിലുള്ളത്
ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്‌സ് ഒന്നാംസ്ഥാനത്തും സെനഗല്‍ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യുമെന്നാണ് കാരഗറുടെ പ്രവചനം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവരും സിയില്‍ അര്‍ജന്റീന, പോളണ്ട് എന്നിവരും ഡിയില്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യും.
ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരും ജര്‍മനി റണ്ണറപ്പുകളുമാവും. എഫില്‍ ക്രൊയേഷ്യ, ബെല്‍ജിയം എന്നിവരായിരിക്കും ആദ്യ രണ്ടു സ്ഥാനക്കാര്‍. ജിയില്‍ ബ്രസീല്‍ ജേതാക്കളും സ്വിറ്റ്‌സര്‍ലാന്‍ഡ് റണ്ണറപ്പുമാവും. അവസാന ഗ്രൂപ്പായ എച്ചിലെ ഗ്രൂപ്പ് ചാംപ്യന്‍മാര്‍ പോര്‍ച്ചുഗലായിരിക്കും. ഉറുഗ്വേ രണ്ടാമതുമെത്തും.

Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍

പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍

പ്രീക്വാര്‍ട്ടറില്‍ തെര്‍ലാന്‍ഡ്‌സ് വെയ്ല്‍സിനെയും അര്‍ജന്റീന ഫ്രാന്‍സിനെയും ഇംഗ്ലണ്ട് സെനഗലിനെയും ഡെന്‍മാര്‍ക്ക് പോളണ്ടിനെയും സ്‌പെയിന്‍ ബെല്‍ജിയത്തെയും ബ്രസീല്‍ ഉറുഗ്വേയെയും ജര്‍മനി ക്രൊയേഷ്യയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും നേരിടുമെന്നാണ് ജാമി കാരഗറുടെ പ്രവചനം.
ഇവരില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ബ്രസീല്‍, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ എന്നീ എട്ടു ടീമുകളായിരിക്കും ക്വാര്‍ട്ടറില്‍ കളിക്കുകയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ചാമ്പ്യനാണവന്‍, കുറ്റം പറയുന്നവര്‍ക്ക് നാണമില്ലേ! ഷഹീനെ വിമര്‍ശിച്ചവര്‍ക്കെതിരേ അക്രം

സെമി ഫൈനല്‍, ഫൈനല്‍

സെമി ഫൈനല്‍, ഫൈനല്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലാന്‍ഡ്‌സിനെയും ബ്രസീല്‍ സ്‌പെയിനിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും തോല്‍പ്പിച്ച് സെമിയിലേക്കു ടിക്കറ്റെടുക്കുമെന്നാണ് ജാമി കാരഗറുടെ പ്രവചനം.
സെമി ഫൈനലില്‍ അര്‍ജന്റീന ബ്രസീലുമായും ഇംഗ്ലണ്ട് പോര്‍ച്ചുഗലുമായും കൊമ്പുകോര്‍ക്കും. ചിരവൈരികളായ ബ്രസീലിനെ വീഴത്തി അര്‍ജന്റീന ഫൈനലിലേക്കു മുന്നേറും. ഇംഗ്ലണ്ടിനെ മറികടന്ന് പോര്‍ച്ചുഗലും ഫൈനലിലെത്തും. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായിരിക്കും കപ്പിനായി പോരടിക്കുക. പക്ഷെ റോണോയുടെ പറങ്കിപ്പടയെ വീഴ്ത്തി മെസ്സിയും അര്‍ജന്റീനയും ലോകകപ്പില്‍ മുത്തമിടുമെന്നും ജാമി കാരഗര്‍ പ്രവചിക്കുന്നു.

Story first published: Tuesday, November 15, 2022, 23:07 [IST]
Other articles published on Nov 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+