Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് യോഗ്യത: യുണൈറ്റഡിനും ചെല്‍സിക്കും ലെസ്റ്ററിനും അവസാന മത്സരം നിര്‍ണ്ണായകം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയറില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വപ്‌നം കണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റര്‍, ലെസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍. സീസണില്‍ ഒരു മത്സരം മാത്രം ശേഷിക്കെ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ മൂന്ന് ടീമുകളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതിനോടകം ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള രണ്ട് സ്ഥാനത്തിനുവേണ്ടിയാണ് ശക്തമായ പോരാട്ടം നടക്കുന്നത്. 26ാം തീയതിയാണ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ അവസാന മത്സരങ്ങള്‍ നടക്കുന്നത്. ഇതാവും ആദ്യ നാലില്‍ ആരൊക്കെയെന്ന് തീരുമാനിക്കുക.

പോയിന്റ് പട്ടിക

നിലവിലെ പോയിന്റ് പട്ടിക പ്രകാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 37 മത്സരങ്ങളില്‍ നിന്ന് 17 ജയം 12 സമനില എട്ട് തോല്‍വിയടക്കം 63 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 37 മത്സരത്തില്‍ നിന്ന് 19 ജയം ആറ് സമനില 12 തോല്‍വി ഉള്‍പ്പെടെ 63 പോയിന്റുതന്നെ ചെല്‍സിക്കുമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്ററിന് 37 മത്സരത്തില്‍ നിന്ന് 18 ജയം എട്ട് സമനില 11 തോല്‍വിയടക്കം 62 പോയിന്റാണുള്ളത്. യുണൈറ്റഡിനെക്കാളും ചെല്‍സിയേക്കാളും ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ലെസ്റ്ററിനുള്ളതെന്നതാണ് ലീഗിലെ അവസാന മത്സരത്തെ ആവേശകരമാക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ചെല്‍സിയെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് സമ്മര്‍ദ്ദം കൂടുതല്‍.കാരണം അവസാന മത്സരത്തില്‍ ലെസ്റ്ററാണ് യുണൈറ്റഡിന്റെ എതിരാളി. ഇരു ടീമുകളെയും തുല്യശക്തികളെന്ന് വിശേഷിപ്പിക്കാമെന്നതിനാല്‍ ജയം ആര്‍ക്കെന്ന് പ്രവചിക്കുകപോലും അസാധ്യമാണ്. സൂപ്പര്‍ താരങ്ങലെല്ലാം പൂര്‍ണ കായിക ക്ഷമതയിലുള്ളതാണ് യുണൈറ്റഡിന് ആത്മവിശ്വാസം നല്‍കുന്നത്. ഈ സീസണില്‍ രണ്ട് തവണ നേരിട്ടപ്പോഴും ലെസ്റ്ററിനെ തോല്‍പ്പിക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങിയാണ് യുണൈറ്റഡിന്റെ വരവ്.

ഇന്ത്യയുടെ പരമ്പരകള്‍ അനായാസം ഉപേക്ഷിച്ചു, ഐപിഎല്‍ എന്തു കൊണ്ട് റദ്ദാക്കിയില്ല? കാരണമറിയാം

ലെസ്റ്ററിന് പ്രതീക്ഷ

എഫ് എ കപ്പില്‍ ചെല്‍സിയോട് 3-1ന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പോള്‍ പോഗ്ബ, അന്തോണി മാര്‍ഷ്യല്‍, റാഷ്‌ഫോര്‍ഡ്, ബ്രൂണോ ഫെര്‍ണാണ്ടസ്, മാറ്റിച്ച് എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ഗോള്‍ കീപ്പര്‍ ഡേവിഡ് ഡിഗിയയുടെ സമീപ കാലത്തെ മോശം പ്രകടനം യുണൈറ്റഡിന് വെല്ലുവിളിയാണ്. അവസാന മത്സരത്തില്‍ ടോട്ടനത്തോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റാണ് ലെസ്റ്ററെത്തുന്നത്. ജാമി വാര്‍ഡി, ജെസ്റ്റിന്‍, ബേണ്‍സ്, പെരേസ് തുടങ്ങിയവരാണ് ലെസ്റ്ററിന് പ്രതീക്ഷ നല്‍കുന്നത്. ലെസ്റ്ററിന്റെ തട്ടകത്തിലാണ് മത്സരമെന്നത് അവര്‍ക്ക് അനുകൂല ഘടകമാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടര്‍മാര്‍- എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രം

ചെല്‍സി

ചെല്‍സിക്ക് ശക്തരായ വോള്‍വ്‌സാണ് എതിരാളികള്‍.അട്ടിമറിക്ക് പേരുകേട്ട ചെന്നായക്കൂട്ടം ചെല്‍സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.പരിക്കേറ്റ കാന്റെ ചെല്‍സി നിരയില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. സീസണില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 5-2ന് ജയം ചെല്‍സിക്കായിരുന്നു.

Story first published: Friday, July 24, 2020, 14:59 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+