ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടര്‍മാര്‍- എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രം
ക്രിക്കറ്റിന്റെ ആദ്യത്തെ ഫോര്‍മാറ്റായ ടെസ്റ്റിന് 143 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ടെസ്റ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി ഇതിഹാസ ഓള്‍റൗണ്ടര്‍മാരെ നമുക്ക് കാണാനാവും. ഇപ്പോള്‍ ഈ നിര ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിലെത്തി നില്‍ക്കുകയാണ്. ടെസ്റ്റില്‍ 70 താരങ്ങള്‍ക്കാണ് 1000 റണ്‍സും 100 വിക്കറ്റുകളും നേടാനായിട്ടുള്ളത്. ഈ മാനദണ്ഡം ഒന്നു കൂടി കൂട്ടിയാല്‍, 2000 റണ്‍സും 150 വിക്കറ്റുകളുമെടുത്തവര്‍ വെറും 24 പേര്‍ മാത്രമാണ്.
ബാറ്റിങിലും ബൗളിങിലും അസാധാരണ പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ ഈ ലിസ്റ്റ് ഇനിയും ചുരുങ്ങും. കരിയറില്‍ 4000 റണ്‍സും 200 വിക്കറ്റുകളുമെടുത്തിട്ടുള്ള ഇതിഹാസങ്ങളിലേക്കു വന്നാല്‍ വെറും അഞ്ചു പേരെ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ.

എലൈറ്റ് ലിസ്റ്റ്
ടെസ്റ്റില്‍ 4000 റണ്‍സും 200 വിക്കറ്റുകളും തികച്ച ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ ഒരു താരവുമല്ല. മുന്‍ ഇതിഹാസ നായകന്‍ കൂടിയായ കപില്‍ ദേവാണിത്. 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് (8032 റണ്‍സ്, 235 വിക്കറ്റ്), ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് (13,289 റണ്‍സ്, 292 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം (5200 റണ്‍സ്, 383 വിക്കറ്റ്), ന്യൂസിലാന്‍ഡിന്റെ ഡാനിയേല്‍ വെറ്റോറി (4531 റണ്‍സ്, 362 വിക്കറ്റ്). ഇക്കൂട്ടത്തില്‍ റണ്‍സ് വേട്ടയില്‍ കാലിസ് തലപ്പത്തു നില്‍ക്കുമ്പോള്‍ വിക്കറ്റ് കൊയ്ത്തില്‍ കപിലാണ് ഒന്നാമത്. എന്നാല്‍ ബാറ്റിങ് ശരാശരിയില്‍ സോബേഴ്‌സ് മറ്റുള്ളവരെയെല്ലാം പിന്നിലാക്കുന്നു.

100 റണ്‍സും 10 വിക്കറ്റുകളും
ഒരു ടെസ്റ്റ് മല്‍സരത്തിലേക്കു വരുമ്പോള്‍ 100 റണ്‍സും 10 വിക്കറ്റുകളും നേടിയുള്ള വെറും നാലു കളിക്കാര്‍ മാത്രമേയുള്ളൂവെന്ന് ചരിത്രം പറയുന്നു. ഈ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരം അലന്‍ കെയ്ത്ത് ഡേവിഡ്‌സണാണ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റില്‍ 124 റണ്‍സും 11 വിക്കറ്റുകളുമാണ് താരം കൊയ്തത്. 44 &80, 5/135, 6/87 എന്നിങ്ങനെയായിരുന്നു ഡേവിഡ്‌സണിന്റെ ബാറ്റിങ് ബൗളിങ് പ്രകടനം.
ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം (114 റണ്‍സ്, 13 വിക്കറ്റ്), പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍ (117 റണ്‍സ്, 11 വിക്കറ്റ്), ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ (143 റണ്‍സ്, 10 വിക്കറ്റ്) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ള മറ്റു കളിക്കാര്‍.

ഓള്‍ടൈം റാങ്കിങ്
ഐസിസിയുടെ ഇതുവരെയുള്ള ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ് പരിശോധിക്കുമ്പോള്‍ റേറ്റിങ് പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതുണ്ടാവുക വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ്. 669 റേറ്റിങ് പോയിന്റ് വരെ അദ്ദേഹം നേടിയിട്ടുണ്ട് 1967ലായിരുന്നു ഇത്.
ഇംഗ്ലണ്ടിന്റെ ബോതമാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 1980ല്‍ 645 പോയിന്റ് ബോതം നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് (615), ഓസ്‌ട്രേലിയയുടെ കെയ്ത്ത് മില്ലര്‍ (572), ഓസീസിന്റെ തന്നെ റിച്ചി ബെനോഡ് (532) എന്നിവരാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

നിലവിലെ ബെസ്റ്റ്
നിലവിലെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലേക്കു വന്നാല്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിനെ വെല്ലാന്‍ മറ്റൊരാളില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ കൂടിയായ സ്റ്റോക്‌സ് 63 ടെസ്റ്റുകളില്‍ നിന്നും 4399 റണ്‍സും 156 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (1895 റണ്‍സ്, 106 വിക്കറ്റ്),
ഇന്ത്യയുടെ രവീന്ദ്ര ജഡേജ (1869 റണ്‍സ്, 213 വിക്കറ്റ്), ഓസ്‌ട്രേലിയയുടെ മിച്ചല്‍െ സ്റ്റാര്‍ക്ക് (1515 റണ്‍സ്, 244 വിക്കറ്റ്), ഇന്ത്യയുടെ ആര്‍ അശ്വിന്‍ (2389 റണ്‍സ്, 365 വിക്കറ്റ്), എന്നിവരാണ് റാങ്കിങില്‍ ടോപ്പ് ഫൈവിലുള്ള മറ്റു താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications