Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ലിവര്‍പൂളും നോക്കൗട്ടില്‍, ഇന്ററും അയാക്‌സും പുറത്ത്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജയിച്ച് ലിവര്‍പൂളും ചെല്‍സിയും നോക്കൗട്ടിലെത്തിയപ്പോള്‍ ഇന്റര്‍മിലാനും അയാക്‌സും പുറത്തായി. ചെല്‍സി ഫ്രഞ്ച് ടീം ലില്ലെയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ റെഡ്ബുള്ളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂളിന്റെ മുന്നേറ്റം. അതേസമയം ബാഴ്‌സലോണയോട് തോറ്റ ഇന്റര്‍മിലാന്‍ പുറത്തേക്കുള്ള വഴി ചോദിച്ചുവാങ്ങി.

ഗ്രൂപ്പ് ഇ

ഗ്രൂപ്പ് ഇ

ഗ്രൂപ്പ് ഇ യില്‍ റെഡ് ബുള്ളിനെതിരെ രണ്ടാംപകുതിയിലാണ് ലിവര്‍പൂള്‍ രണ്ടു ഗോളുകളും നേടിയത്. നബി കെയ്റ്റ(57), മുഹമ്മദ് സല(58) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍നിന്നും നാപ്പോളിയാണ് രണ്ടാം സ്ഥാനവുമായി നോക്കൗട്ട് ഉറപ്പിച്ചത്. അവസാന മത്സരത്തില്‍ നാപ്പോളി ജെങ്കിനെ 4-0ത്തിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ 13 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നാപ്പോളിക്ക് 12ഉം റെഡ്ബുള്ളിന് 7 ഉം പോയന്റാണുള്ളത്.

ഗ്രൂപ്പ് എഫ്

ഗ്രൂപ്പ് എഫ്

ഗ്രൂപ്പ് എഫ് ല്‍ നിര്‍ണായക മത്സരത്തില്‍ ഇന്റര്‍മിലാന് കാലിടറി. ബാഴ്‌സലോണയോട് 2-1ന് തോറ്റതോടെ ടീമിന്റെ നോക്കൗട്ട് പ്രതീക്ഷയും അവസാനിച്ചു. കാര്‍ലെസ് പെരസ്(22), അന്‍സു ഫാത്തി(86) എന്നിവര്‍ ബാഴ്‌സയ്ക്കായും റൊമേലു ലുക്കാക്കു(44) ഇന്ററിനായും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ ബൊറൂസിയ ഡോട്ട്മുണ്ടും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. സ്ലാവിയ പ്രാഗിനെ 2-1നാണ് ഡോട്ടമുണ്ട് കീഴടക്കിയത്. ബാഴ്‌സലോണ 14 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 10 പോയന്റുമായി ഡോട്ട്മുണ്ടും കടന്നുകൂടി. 7 പോയന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്തായി.

സഞ്ജുവല്ല, ധവാന് പകരമെത്തുന്നത് മായങ്ക് അഗര്‍വാള്‍; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഗ്രൂപ്പ് ജി

ഗ്രൂപ്പ് ജി

ഗ്രൂപ്പ് ജി യില്‍നിന്നും ലെയ്പ്‌സിഗ്, ലിയോണ്‍ ടീമുകളാണ് നോക്കൗട്ടിലേക്കെത്തിയത്. ബെന്‍ഫിക്കയും സെനിത്തും നിരാശരായി മടങ്ങി. ലെയ്പ്‌സിഗിന് 11ഉം ലിയോണിന് 8ഉം പോയന്റ് ലഭിച്ചപ്പോള്‍ 7 വീതം പോയന്റുമായാണ് ബെന്‍ഫിക്കയും സെനിത്തും പുറത്തായത്. അവസാന മത്സരത്തില്‍ ലിയോണ്‍ ലെയ്പ്‌സിഗ് മത്സരം 2 വീതം ഗോളുകള്‍ നേടി സമനിലയിലായി. ബെന്‍ഫിക്ക 3-0 എന്ന സ്‌കോറിന് സെനിത്തിനേയും തോല്‍പ്പിച്ചു.

2019ല്‍ ട്വിറ്ററിലും കോലി തരംഗം; ധോണിക്കയച്ച ബര്‍ത്ത്‌ഡേ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത് 45,000 പേര്‍

ഗ്രൂപ്പ് എച്ച്

ഗ്രൂപ്പ് എച്ച്

ഗ്രൂപ്പ് എച്ചില്‍ ജയം അനിവാര്യമായിരുന്ന ചെല്‍സി അവസാന മത്സരത്തില്‍ ലില്ലെയെ കഷ്ടിച്ച് മറികടക്കുകയായിരുന്നു. ചെല്‍സിക്കുവേണ്ടി ടാമി അബ്രഹാമും(19), സെസാര്‍ അസ്പ്ലിക്യുട്ട(35)യും ഗോള്‍ നേടി. ലോയിച്ച് റെമി(78) ഒരു ഗോള്‍ മടക്കി. അയാക്‌സിനെ ഒരു ഗോളിന് തോല്‍പ്പിച്ച് വലന്‍സിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി. റോഡ്രിഗോ(24)യാണ് ഗോള്‍ സ്‌കോറര്‍. വലന്‍സിയയും ചെല്‍സിയും 11 പോയന്റുവീതം നേടിയപ്പോള്‍ 10 പോയന്റുമായി അയാക്‌സ് പുറത്തായി.

Story first published: Wednesday, December 11, 2019, 9:55 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+