For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ല്‍ ട്വിറ്ററിലും കോലി തരംഗം; ധോണിക്കയച്ച ബര്‍ത്ത്‌ഡേ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത് 45,000 പേര്‍

മുംബൈ: 2019ല്‍ കായിക ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ച ട്വീറ്റുകളും ട്വിറ്റര്‍ പോസ്റ്റുകളും ഏതെക്കൊയാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍ ഇന്ത്യ. ജൂലൈ ഏഴിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കയച്ച ജന്മദിനാശംസയാണ് പോയവര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ റീ ട്വീറ്റ് ചെയ്ത ട്വീറ്റ്. ഏകദേശം 45,000 ആളുകളാണ് കോലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. നാലു ലക്ഷത്തിലധികം ആളുകളാണ് ഈ ട്വീറ്റിന് ലൈക്ക് ചെയ്തത്. മുന്‍ നായകന്‍ ധോണിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന കോലിയുടെ ജന്മദിനാംശ ആരുടേയും മനം കവരുന്ന തരത്തിലായിരുന്നു.

kohli birthday wish to ms dhoni most retweeted indian sports tweet of 2019

ജന്മദിനാശംസകള്‍ മഹ ഭായ്, പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും വില കുറച്ചുപേര്‍ക്ക് മാത്രമേ അറിയു. ഇത്രയും വര്‍ഷമായി താങ്കളുമായി സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെയെല്ലാം വലിയേട്ടനാണ് താങ്കള്‍. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ എപ്പോഴും താങ്കളാണ് എന്റെ ക്യാപ്റ്റന്‍-ഇതായിരുന്നു കോലിയുടെ ട്വീറ്റ്. ക്രിക്കറ്റിന് പുറത്തും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ട്വിറ്ററിലെ ആരാധക പിന്തുണയില്‍ ധോണി രണ്ടാമതും രോഹിത് മൂന്നാമതും ഇതിഹാസം സച്ചിന്‍ നാലാമതുമാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവാണ് വനിതകളില്‍ മുന്നില്‍. അത്‌ലറ്റ് ഹിമാദാസ് രണ്ടാമതും ടെന്നിസ് താരം സാനിയ മിര്‍സ മൂന്നാമതും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ നാലാമതുമാണ്.

kohli
Story first published: Wednesday, December 11, 2019, 8:34 [IST]
Other articles published on Dec 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+