സഞ്ജുവല്ല, ധവാന് പകരമെത്തുന്നത് മായങ്ക് അഗര്‍വാള്‍; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മുംബൈ: പരിക്കേറ്റ ശിഖര്‍ ധവാന് പകരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മലയാളി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. ധവാന് പകരം ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെയല്ല, പകരം മായങ്ക് അഗര്‍വാളിനാവും അവസരം ലഭിക്കുകയെന്നാണ് വിവരം.
ട്വന്റി20യില്‍ സഞ്ജുവിന് മികച്ച റെക്കോഡുകളുണ്ടെങ്കിലും ഏകദിനത്തില്‍ അത്ര മികച്ച പ്രകടനമല്ല. ഇതാണ് യുവതാരത്തിന് തിരിച്ചടിയാവുന്നത്. സമീപകാലത്തായി മികച്ച ഫോമിലാണ് മായങ്ക്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണറായി സ്ഥാനം ഉറപ്പിച്ച മായങ്ക് ഏകദിനത്തിലും ഓപ്പണറായി സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ധവാന് പകരമെത്തിയാലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കെ എല്‍ രാഹുല്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മധ്യനിരയില്‍ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഉള്ളപ്പോള്‍ മായങ്കിന് ഇടം ലഭിക്കാനുള്ള സാധ്യത വിരളം.

പരിക്കേറ്റ ധവാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയും നഷ്ടമായിരുന്നു. അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിലേക്ക് തിരിച്ചെത്തുക ധവാന് വെല്ലുവിളിയാണ്. അടുത്തിടെയായി മികച്ച പ്രകടനമല്ല താരം കാഴ്ചവെക്കുന്നത്. ഐപിഎല്‍ ധവാന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications