ടി20 ബൗളിങ്ങില്‍ ഇന്ത്യക്ക് മെച്ചപ്പെടണോ? ഇവരെ പരിശീലകരാക്കൂ, അഞ്ച് മുന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്തുകളിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് താരക്ഷാമമില്ല. മികച്ച ആഭ്യന്തര സംവിധാനവും ഐപിഎല്ലിന്റെ പിന്‍ബലവും ഉള്ളതിനാല്‍ ഇന്ത്യക്ക് എപ്പോഴും മികച്ച താരങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിയോടെ ഇന്ത്യ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.
ആദ്യ പടിയെന്നോളം സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടുകഴിഞ്ഞു. ഇനി ടീമില്‍ മാറ്റങ്ങളാണ് വേണ്ടത്. ബാറ്റിങ് നിരയിലേക്ക് ചില യുവതാരങ്ങള്‍ കൂടി കടന്നുവന്നാല്‍ ഇന്ത്യക്ക് വലിയ ആശങ്കകളില്ല. എന്നാല്‍ ബൗളിങ്ങിലെ കാര്യം അങ്ങനെയല്ല. ടി20യില്‍ മികച്ച ബൗളിങ് നിര വാര്‍ത്തെടുക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. അതിന് മികച്ച പരിശീലകരെ ഇന്ത്യക്കാവശ്യമാണ്. ഇന്ത്യക്ക് പേസ് ബൗളിങ് മെച്ചപ്പെടുത്താല്‍ പരിഗണിക്കാന്‍ സാധിക്കുന്ന പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഹീര്‍ ഖാന്‍
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍. ഇടം കൈയന്‍ പേസറായിരുന്ന സഹീര്‍ നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ പേസ് നിരയെ ശക്തിപ്പെടുത്താന്‍ സഹീര്‍ ഖാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. മൂന്ന് ഫോര്‍മാറ്റിലും വലിയ അനുഭവസമ്പത്തുള്ള സഹീറിന് ടി20യില്‍ പേസ് നിരയെ വാര്‍ത്തെടുക്കാനാവും. നിലവിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം മികച്ച ഇടം കൈയന്‍മാരുടെ അഭാവമാണ്. ഇതിന് മാറ്റം കൊണ്ടുവരാനും സഹീറിന്റെ സേവനം സഹായിക്കുമെന്ന് തന്നെ പറയാം.
Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

ആശിഷ് നെഹ്‌റ
നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് ആശിഷ് നെഹ്‌റ. മുന്‍ ഇടം കൈയന്‍ പേസറായ നെഹ്‌റയുടെ സേവനവും ഇന്ത്യയുടെ ബൗളിങ് നിരക്ക് കരുത്ത് പകരുന്നതാണ്. ടി20യില്‍ മികച്ച പരിചയസമ്പത്ത് നെഹ്‌റക്കുണ്ട്. ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡും നെഹ്‌റക്ക് അവകാശപ്പെടാം. ഈ സാഹചര്യത്തില്‍ നെഹ്‌റയെ ഇന്ത്യ ഒപ്പം കൂട്ടേണ്ടത് ടീമിന് ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല. യുവ പേസ് ബൗളര്‍മാരെ കണ്ടെത്താനും വളര്‍ത്താനും നെഹ്‌റക്ക് മിടുക്കുണ്ടെന്ന് കന്നി ഐപിഎല്‍ സീസണില്‍ത്തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കിയതിലൂടെ വ്യക്തം. നെഹ്‌റയെ ഇന്ത്യ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നതാണ് ചോദ്യമായി ഉയരേണ്ടത്.

ബ്രെറ്റ് ലീ
മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ബ്രെറ്റ് ലീ. വിരമിക്കലിന് ശേഷം പരിശീലക റോളിലേക്ക് ഇതുവരെ ബ്രെറ്റ് ലീ കടന്നിട്ടില്ല. അതിവേഗ പേസര്‍മാരിലൊരാളായ ബ്രെറ്റ് ലീയെ ഇന്ത്യക്ക് പരിശീലക റോളിലേക്കെത്തിക്കാനായാല്‍ അത് വലിയ പ്ലസ് പോയിന്റായിത്തീരും. ഏത് വമ്പന്മാരെയും ഒരു കാലത്ത് വിറപ്പിച്ചിരുന്ന താരത്തിന് മികച്ച അനുഭവസമ്പത്ത് അവകാശപ്പെടാനാവും. അതിവേഗ പേസര്‍മാരുടെ അഭാവം ഇന്ത്യക്കൊപ്പമുണ്ട്. ഇതിന് പരിഹാരം കാണാന്‍ കഴിവുള്ള പരിശീലകനായി മാറാന്‍ ബ്രെറ്റ് ലീക്ക് സാധിച്ചേക്കും. യോര്‍ക്കറുകളെറിയാന്‍ മിടുക്കനായ ഓസീസ് പേസറെ ഒപ്പം കൂട്ടാന്‍ ഇന്ത്യക്ക് സാമ്പത്തികമായി വലിയ തടസങ്ങളുമില്ല. അതുകൊണ്ട് തന്നെ പരിഗണിക്കപ്പെടേണ്ടവരിലൊരാളാണ് ബ്രെറ്റ് ലീയെന്ന് തന്നെ പറയാം.

ഡെയ്ല്‍ സ്റ്റെയിന്‍
മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍മാരാണ് ഡെയ്ല്‍ സ്റ്റെയിന്‍. അതിവേഗ ബൗളറായ സ്റ്റെയിന്‍ മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുകള്‍ സ്വന്തമാക്കിയവരിലൊരാളാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സ്റ്റെയിന്‍. പന്തിന്റെ വേഗതയിലൂടെ വിക്കറ്റ് നേടാനും അതിവേഗ ബൗളുകളിലൂടെ വിക്കറ്റ് നേടാനും യോര്‍ക്കറുകളിലൂടെ വിക്കറ്റ് നേടാനുമെല്ലാം സ്‌റ്റെയിന് സാധിച്ചിരുന്നു. ഇന്ത്യയുടെ മൂര്‍ച്ച കുറഞ്ഞ പേസ് നിരയെ മെച്ചപ്പെടുത്താല്‍ സ്റ്റെയിന്റെ സഹായം ഇന്ത്യക്ക് തേടാവുന്നതാണ്.
Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

ഗ്ലെന്‍ മഗ്രാത്ത്
മുന്‍ ഓസീസ് പേസര്‍മാരിലൊരാളാണ് ഗ്ലെന്‍ മഗ്രാത്ത്. അതിവേഗ പേസര്‍ എന്നതിലുപരിയായി പന്തിന്റെ ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് നേടുന്ന ബുദ്ധിമാനായ ബൗളറാണ് മഗ്രാത്ത്. ടി20യില്‍ വലിയ അനുഭവസമ്പത്തില്ലെങ്കിലും പേസ് നിരയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിവുള്ളവരിലൊരാളാണ് മഗ്രാത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെയെല്ലാം വിറപ്പിച്ചിട്ടുള്ള മഗ്രാത്തിന് തീര്‍ച്ചയായും ഇന്ത്യയുടെ പേസ് ബൗളിങ്ങിനെ മെച്ചപ്പെടുത്താന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications