Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- പാക് പോര് 3 തവണ!! എല്ലാം ജയ് ഷായുടെ തന്ത്രം? മാറ്റത്തിന്റെ 'ഗുട്ടന്‍സ്' പിടികിട്ടി

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുതല്‍ ടൂര്‍ണമെന്റിന്റെ ഘടനയില്‍ ഐസിസി വലിയ പൊളിച്ചെഴുത്ത് നടത്തിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ഏകദിന ലോകകപ്പില്‍ സൂപ്പര്‍ 7ഉം 2028ലെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 10ഉം ഐപിഎല്‍ മോഡലില്‍ എലിമിനേറ്ററുമെല്ലാം പുതുതായി ഐസിസി അവതരിപ്പിച്ചിരിക്കുകയാണ്.

INDIA PAKISTAN

ചെറിയ ടീമുകളുടെ മല്‍സരങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനൊപ്പം ടൂര്‍ണമെന്റും കൂടുതല്‍ കളറാക്കുന്നതിനായാണ് പുതിയ പരിഷ്‌കാരങ്ങളെന്നാണ് ഐസിസിയുടെ വാദം. പക്ഷെ ഇതു തന്നെയാണോ യഥാര്‍ഥ കാരണം? അല്ലെന്നതാണ് ഉത്തരം. പിന്നെ എന്താണെന്നു നോക്കാം.

ഇന്ത്യ- പാക് മാച്ച്

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റുമധികം കച്ചവട മൂല്യമുള്ളതും ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയും ചെയ്യുന്ന മല്‍സരം ഒന്നേയുള്ളൂ- ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ. ഇരുടീമുകളും ഏതു ഫോര്‍മാറ്റില്‍ കൊമ്പുകോര്‍ത്താലും അതു ക്രിക്കറ്റ് ലോകത്ത് ഏറെ ആഘോഷിക്കപ്പെടാറുണ്ട്.

ലോകകപ്പ് വേദിയിലാണ് ഇന്ത്യ- പാക് പോരാട്ടമെങ്കില്‍ അതിന്റെ ഹൈപ്പ് വേറെ ലെവലായിരിക്കും. ഇതിനാല്‍ തന്നെ സമീപകാല ലോകകപ്പുകളെടുത്താല്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് എല്ലായ്‌പ്പോഴും ഉണ്ടാവാറുള്ളതെന്നും കാണാം.

ഇപ്പോള്‍ ഏകദിന, ടി2 ലോകകപ്പുകളുടെ ഘടനയില്‍ ഐസിസി പുതിയ മാറ്റങ്ങള്‍ വരുത്തിയതിനു പിന്നിലും ഇതേ ഇന്ത്യ- പാക് കച്ചവട തന്ത്രമാണ്. മുന്‍ ബിസിസിഐ മേധാവി കൂടിയായ ജയ് ഷാ ഇപ്പോള്‍ ഐസിസിയുടെ അമരത്തുള്ളതിനാല്‍ തന്നെ ഇതിനു പിന്നില്‍ അദ്ദേഹം തന്നെയാവാമെന്നും ഏറെക്കുറെ ഉറപ്പിക്കാം.

പുതുക്കിയ ടൂര്‍ണമെന്റ് ഘടന പ്രകാരം ഒന്നിലേറെ തവണ (ഇത് 3 വരെ പോവാം) ഇന്ത്യയും പാകിസ്താനും രണ്ടു ലോകകപ്പുകളിലും കളിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ആദ്യം നമുക്ക് 2027ലെ ഏകദിന ലോകകപ്പിലേക്കു വരാം. അവിടെ സൂപ്പര്‍ 7 എന്ന പുതിയൊരു റൗണ്ട് കൂടി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. റൗണ്ട് റോബിന്‍ രീതിയിലാണ് ഈ റൗണ്ട്.

ഇന്ത്യയും പാകിസ്താനും രണ്ടു തവണ മുഖാമുഖം വരുമെന്നത് ഇതോടെ ഉറപ്പ്. 2012 മുതല്‍ ഐസിസി ഇവന്റുകളിലെല്ലാം ഇരുടീമുകളിലും ഒരേ ഗ്രൂപ്പിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പിലും ഇതില്‍ മാറ്റം വരാനിടയില്ല.

INDIA PAKISTAN

ആദ്യം ഗ്രൂപ്പ് ഘട്ടത്തിലും പിന്നെ സൂപ്പര്‍ 7ലും ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കും. ഈ ഘട്ടം ഇരുടീമുകളും താണ്ടിയാല്‍ പിന്നീട് സെമി ഫൈനലിലോ, ഫൈനലിലോ വീണ്ടുമൊരു എല്‍ ക്ലാസിക്കോ കൂടിയും പ്രതീക്ഷിക്കാം.

ടി20 ലോകകപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. അവിടെയും ഒന്നിലധികം ഇന്ത്യ- പാക് പോരാട്ടങ്ങള്‍ വേണമെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ഐപിഎല്ലിലേതു പോലെ എലിമിനേറ്ററന്ന പുതിയൊരു ഘട്ടം ടി20 ലോകകപ്പിലും വന്നിരിക്കുകയാണ്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍ തോറ്റ് പുറത്താവുകയായിരുന്നു. പക്ഷെ പുതിയ ഫോര്‍മാറ്റ് പ്രകാരം അവര്‍ക്കു എലിമിനേറ്ററില്‍ കളിക്കാന്‍ കഴിയും. അതിനാല്‍ ഗ്രൂപ്പു ഘട്ടത്തിനു ശേഷം വീണ്ടുമൊരു ഇന്ത്യ- പാക് പോരാട്ടം എലിമിനേറ്ററിലും നടന്നേക്കും.

ഇനി എലിമിനേറ്ററില്‍ ഇരുടീമുകളും മുഖാമുഖം വന്നില്ലെന്നു കരുതുക. സൂപ്പര്‍ 10 എന്ന ടൂര്‍ണമെന്റിലെ പുതിയ റൗണ്ട് കാരണം സെമിയിലോ, ഫൈനലിലോ ഇന്ത്യ- പാക് അങ്കം വരികയും ചെയ്യും. ഏകദിന ലോകകപ്പിലേതു പോലെ ടി20 ലോകകപ്പിലും ഇരു ടീമും മൂന്നു തവണ വരെ കൊമ്പുകോര്‍ക്കാനുള്ള സാധ്യതയുമുണ്ട്.

ഇനിയൊരു കൗതുകകരമായ കാര്യം കൂടി പറയാം. ഇതുവരെയുള്ള ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ഒരു എഡിഷനില്‍ പോലും ഇന്ത്യയും പാകിസ്താനും ഒന്നിലേറെ തവണ ഏറ്റുമുട്ടിയിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ രണ്ടു ടൂര്‍ണമെന്റുകളുടെയും ഘടനയില്‍ വരുത്തിയ മാറ്റങ്ങളോടെ കുറഞ്ഞത് രണ്ട് ഇന്ത്യ-പാക് മല്‍സരം അടുത്ത ലോകകപ്പുകളില്‍ ഉറപ്പായിരിക്കുകയാണ്.

Story first published: Wednesday, July 15, 2026, 21:14 [IST]
Other articles published on Jul 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+