Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens T20 WC 2026: ഇന്ത്യക്കു സെമിയില്ല!! കംഗാരുപ്പടയുടെ മടക്ക ടിക്കറ്റ്

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് വിജയത്തിനു പിറകെ ടി20 ലോകകപ്പിലും കിരീടം ചൂടുകയെന്ന ഇന്ത്യന്‍ പെണ്‍പടയുടെ മോഹം പൊലിഞ്ഞു. വനിതാ ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു തോറ്റ് ഹര്‍മന്‍പ്രീത് കൗറും സംഘവും സെമി കാണാതെ പുറത്തായിരിക്കുകയാണ്.

ഗ്രൂപ്പ് എയില്‍ നടന്ന ഈ മാച്ചില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമിയിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. കാണം ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യ. രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലേക്കു ടിക്കറ്റെടുക്കണമെങ്കില്‍ കംഗാരുപ്പടയെ തോല്‍പ്പിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.

AUSTRALIA WOMEN

എന്നാല്‍ ആറു വിക്കറ്റുനു ഓസീസ് ഇന്ത്യയെ തുരത്തുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഓസ്‌ട്രേലിയയും റണ്ണറപ്പായി സൗത്താഫ്രിക്കയും സെമിയില്‍ കടക്കുകയും ചെയ്തു. ഇന്ത്യക്കാവട്ടെ നാട്ടിലേക്കും വിമാനം കയറാം.

അനായാസം ഓസീസ്

ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു പട നയിച്ച ഹര്‍മന്‍പ്രീത് കൗറിന്റെ (56) അഗ്രസീവ് ഫിഫ്റ്റി ഇന്ത്യക്കു കരുത്തായി.

വെറും 27 ബോളിലാണ് 207 സ്‌ട്രൈക്ക് റേറ്റില്‍ ഹര്‍മന്‍പ്രീത് 56 റണ്‍സിലേ്ക്കു കുതിച്ചത്. ആറു ഫോറുകളും മൂന്നു സിക്‌സുകളും ഇതിലുള്‍പ്പെടും. സ്മൃതി മന്ദന (37 ബോളില്‍ 38), ഷഫാലി വര്‍മ (26 ബോളില്‍ 34), ജെമിമ റോഡ്രിഗസ് (28 ബോളില്‍ 34) എന്നിവരും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവനകള്‍ നല്‍കി.

ഈ ടോട്ടല്‍ ഓസീസ് ടീമിനു വെല്ലുവിളിയാവുമെന്നു കരുതിയെങ്കിലും വളരെ അനായാസം മറികടക്കുകയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെയാണ് വെറും നാലു വിക്കറ്റിനു കംഗാരുപ്പട വിജയ റണ്‍സ് കുറിച്ചത്. സൂപ്പര്‍ താരം എല്ലിസ് പെറിയുടെയും (56) ആഷ്‌ലി ഗാര്‍ഡ്‌നറുടെയും (53*) ഫിഫ്റ്റികള്‍ ഓസീസ് ജയത്തിന് അടിത്തറയിട്ടു.

10ം ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റിനു 68 റണ്‍സെന്ന നിലയിലായിരുന്നു. ജോര്‍ജിയ വോള്‍ (4), ബെത്ത് മൂണി (22), ഫോബ് ലിച്ച്ഫീല്‍ഡ് (24) എന്നിവരാണ് പുറത്തായത്. കൡയില്‍ ഇന്ത്യ പിടിമുറുക്കുമെന്നു തോന്നിച്ച നിമിഷങ്ങളായിരുന്നു ഇത്.

എന്നാല്‍ അടുത്ത വിക്കറ്റില്‍ പെറി- ഗാര്‍ഡ്‌നര്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി. 57 ബോളില്‍ ഇരുവരും വാരിക്കൂട്ടിയത് 100 റണ്‍സാണ്.

ഇന്ത്യന്‍ പ്ലെയിങ് 11

സ്മൃതി മന്ദന, ഷഫാലി വര്‍മ, യാസ്തിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, രാധാ യാദവ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍, ക്രാന്തി ഗൗഡ്.

Story first published: Sunday, June 28, 2026, 23:11 [IST]
Other articles published on Jun 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+