For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെയും കോലിയുടെയും ടി20 ഭാവിയെന്ത്? തിരിച്ചുവരവ് സാധ്യതയെക്കുറിച്ച് ഗവാസ്‌കര്‍

ഈ വര്‍ഷം ഇരുവരും ടി20യില്‍ കളിച്ചിട്ടില്ല

kohlirohit

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇനി ടി20യില്‍ കളിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. അന്താരാഷ്ട്ര ടി20യില്‍ ഇരുവരെയും കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന സൂചനയാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്നത്. പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളും ഇതി ശരിവയ്ക്കുന്നു.

ഈ വര്‍ഷം ശ്രീലങ്കയുമായി നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ രോഹിത്തും കോലിയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. വരാനിരിക്കുന്ന ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും രോഹിത്തും കോലിയും പുറത്തു തന്നെയാണ്. ഇതോടെയാണ് ടി20യില്‍ ഇനി ഇരുവരെയും പരിഗണിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം രോഹിത്തും കോലിയും ടി20യില്‍ കളിച്ചിട്ടില്ല. ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ ഇരുവരും ടീമിനു പുറത്തായിരുന്നു. രോഹിത്തിന്റെയും കോലിയുടെയും ടി20 ഭാവിയെക്കുറിച്ചു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

യുവതാരങ്ങള്‍ക്കു അവസരം

യുവതാരങ്ങള്‍ക്കു അവസരം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പമ്പരകള്‍ വരാനിരിക്കുന്നതിനാല്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി ഇവരെ ടി20 ടീമില്‍ എടുക്കാത്തതതെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

അടുത്ത ടി20 ലോകകപ്പ് 2024ലാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിക്കുന്നു. ഈ കാരണത്താലാണ് ടി20യില്‍ രോഹിത്തിനെയും കോലിയെയും ഇപ്പോള്‍ പരിഗണിക്കാത്തതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Also Read: IPL 2023: ഇവരെ ഒഴിവാക്കിയത് അബദ്ധം, ഇപ്പോഴുണ്ടെങ്കില്‍ റോയല്‍സിനെ തടയുക അസാധ്യം!

ടി20 ടീമില്‍ തിരിച്ചെത്താം

ടി20 ടീമില്‍ തിരിച്ചെത്താം

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടി20 കരിയര്‍ പൂര്‍ണമായി അവസാനിച്ചുവെന്നു ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലെന്നു കരുതി ഇവരെ ഇനി ടി20യിലേക്കു പരിഗണിക്കില്ലെന്നു പറയാന്‍ സാധിക്കില്ല. ഈ വര്‍ഷമുടനീളം രോഹിത്തും കോലിയും ബാറ്റില്‍ മികച്ച ഫോം തുടരുകയാണെങ്കില്‍ അവര്‍ ടി20 ടീമിലും വേണം.

ടി20യില്‍ നിന്നും ഇരുവര്‍ക്കും ഇപ്പോള്‍ വിശ്രമം നല്‍കിയിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരേ പുതിയ ഉണര്‍വോടെ കളിക്കാന്‍ സഹായിക്കുമെന്നും ഇതു ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്കമാക്കി.

Also Read:IND vs NZ: ഇവര്‍ എന്തിന് ഇന്ത്യന്‍ ടി20 ടീമില്‍? കാണിച്ചത് മണ്ടത്തരം! 3 പേര്‍

ന്യൂസിലാന്‍ഡിനെതിരേ കളിക്കും

ന്യൂസിലാന്‍ഡിനെതിരേ കളിക്കും

ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് രോഹിത് ശര്‍മയും വിരാട് കോലിയും അടുത്തതായി കളിക്കുക. ബുധനാഴ്ച ഹൈദരാബാദിലാണ് ആദ്യ ഏകദിനം.

ഈ പരമ്പരയ്ക്കു ശേഷം ഇരുവര്‍ക്കും ചെറിയൊരു ബ്രേക്കാണ്. അടുത്ത മാസമാദ്യം തുടങ്ങുന്ന ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് പിന്നീട് രണ്ടു പേരും കളിക്കുക.

കഴിഞ്ഞ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ കോലി തകര്‍പ്പന്‍ ഫോമിലായിരുന്നു. രണ്ടു സെഞ്ച്വറികളടക്കം 283 റണ്‍സോടെ പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. രോഹിത്താവട്ടെ മൂന്നു കളിയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 142 റണ്‍സുമടുത്തിരുന്നു.

Story first published: Tuesday, January 17, 2023, 10:41 [IST]
Other articles published on Jan 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+