
എന്തുകൊണ്ട് സഞ്ജു വേണം
ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യിണ് റിഷഭ് ഓപ്പണ്‍ ചെയ്തത്. ഈ മല്‍സരത്തില്‍ ആറു റണ്‍സിനു ക്രീസ് വിടുകയും ചെയ്തു. മികച്ച ഫോമിലുള്ള, ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ സഞ്ജു സാംസണിനെ തഴഞ്ഞാണ് റിഷഭിനു ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പക്ഷെ അദ്ദേഹം എല്ലം 'മല്‍സരിച്ച്' കളഞ്ഞുകുളിക്കുകയും ചെയ്യുകയാണ്. ടി20യില്‍ റിഷഭിനെ പുറത്തിരുത്തി സഞ്ജുവിനെ എത്രയും വേഗം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേ തീരൂ. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

അര്‍ഹിച്ചതിലും അധികം അവസരങ്ങള്‍
ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും റിഷഭ് പന്തിനു അവസരങ്ങള്‍ക്കു ഒട്ടും കുറവില്ലെന്നതാണ് രസകരമായ കാര്യം. ടീം മാനേജ്‌മെന്റ് താരത്തിനു അവസരങ്ങള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുകയാണ്. ടീം മാനേജ്‌മെന്റിനു റിഷഭിലുള്ള വിശ്വാസം തന്നെയാണ് ഇതിനു കാരണം. പക്ഷെ ഇതിനോടു നീതി പുലര്‍ത്താന്‍ വിക്കറ്റ് കീപ്പര്‍ക്കായിട്ടില്ല. അര്‍ഹിച്ചതിലും വളരെയേറെ അവസരങ്ങള്‍ റിഷഭിനു ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഇനിയും ഇതു തുടര്‍ന്നാണ് അതു സഞ്ജു സാംസണുള്‍പ്പെടെയുള്ള കളിക്കാരോടു ചെയ്യുന്ന അനീതിയായിരിക്കും.
Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

65 ടി20കള്‍ കളിച്ചു
ഇന്ത്യക്കു വേണ്ടി 65 ടി20കളില്‍ റിഷഭ് പന്ത് ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ ഇവയില്‍ നിന്നും 22.69 എന്ന വളരെ മോശം ശരാശരിയില്‍ 976 റണ്‍സ് മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റും (125.77) മോശമാണ്. പുറത്താവാതെ നേടിയ 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച 55 ഇന്നിങ്‌സുകളില്‍ വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ റിഷഭ് നേടിയിട്ടുള്ളൂ.
2021 മുതലുള്ള കണക്കെടുത്താല്‍ 37 അന്താരാഷ്ട്ര ടി20കളിലാണ് റിഷഭ് കളിച്ചത്. ഇവയില്‍ 24.60 ശരാശരിയില്‍ നേടിയത് 566 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ.

സഞ്ജു ദീര്‍ഘകാലം അര്‍ഹിക്കുന്നു
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സഞ്ജു സാംസണിനെതിരേയുള്ള പ്രധാന പരാതി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും ഇതു പറയില്ല. കാരണം തനിക്കു ലഭിക്കുന്ന അവസരങ്ങളെല്ലാം സഞ്ജു വളരെ നന്നായി മുതലാക്കിയിട്ടുണ്ടെന്നു കാണാം. പക്ഷെ റിഷഭ് പന്തിനു നല്‍കിയതിന്റെ പകുതി പോലും അവസരങ്ങള്‍ സഞ്ജുവിനു ഇന്ത്യ നല്‍കിയിട്ടില്ല. ഇനി ഇതു പാടില്ല. ദീര്‍ഘകാലത്തേക്കു സ്ഥിരമായി അദ്ദേഹത്തിനു ഇന്ത്യ അവസരങ്ങള്‍ നല്‍കിയേ തീരൂ. എങ്കില്‍ ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിക്കാന്‍ സഞ്ജുവിനാവും.
Also Read: IND vs NZ: സഞ്ജുവിനെ 2 മല്‍സരം കളിപ്പിക്കും, പിന്നെ ഒഴിവാക്കും! നിര്‍ത്തൂയെന്ന് ശാസ്ത്രി

അവസാന അഞ്ച് ഇന്നിങ്‌സുകള്‍
ടി20യില്‍ സഞ്ജു സാംസണിന്റെ അവസാനത്തെ അഞ്ചു ഇന്നിങ്‌സുകളെടുത്താല്‍ 39, 18, 77, 30*, 15 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ടി20യില്‍ മാത്രമല്ല ഏകദിനത്തിലും അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. 43*, 15, 86*, 30*, 2* എന്നിങ്ങനെ സ്‌കോറുകളായിരുന്നു കുറിച്ചത്.
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യന്‍ കുപ്പായത്തിലും സഞ്ജുവിന് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ അദ്ദേത്തെ പുറത്തിരുത്തുന്നതില്‍ ഇന്ത്യക്കു ഒരു ന്യായീകരണവും നല്‍കാനില്ല.

2024ലെ ടി20 ലോകകപ്പ്
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിനുള്ള പ്ലാനിങ് ഇന്ത്യ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. റിഷഭ് പന്തിനെ ഇന്ത്യക്കു അടുത്ത ലോകകപ്പില്‍ വിക്കറ്റ് കീപ്പാറാക്കാന്‍ കഴിയില്ല. പകരം ഈ റോളിലേക്കു ഏറ്റവും നല്ല ഓപ്ഷന്‍ സഞ്ജു തന്നെയാണ്. കഴിഞ്ഞ ലോകകപ്പില്‍ റിഷഭും ദിനേശ് കാര്‍ത്തിക്കുമായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. രണ്ടു പേര്‍ക്കും കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞില്ല. അടുത്ത ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഇഷാന്‍ കിഷനെ ബാക്കപ്പുമാക്കുകയാണ് ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷന്‍.


Click it and Unblock the Notifications
