IND vs NZ: സഞ്ജുവിനെ 2 മല്‍സരം കളിപ്പിക്കും, പിന്നെ ഒഴിവാക്കും! നിര്‍ത്തൂയെന്ന് ശാസ്ത്രി

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാതിരിക്കുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. നിരന്തരം അവസരങ്ങള്‍ നല്‍കിയെങ്കില്‍ മാത്രമേ ഏതൊരു താരത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കൂയെന്നും പക്ഷെ സഞ്ജുവിന്റെ കാര്യത്തില്‍ അതുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ന്യൂസിലാന്‍ഡുമായി ഇന്നു നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ സഞ്ജുവിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. ഈ മല്‍സരത്തിനു മുമ്പായിരുന്നു അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങള്‍ നല്‍കണമെന്നു ശാസ്ത്രി അഭിപ്രായപ്പെട്ടത്.

തുടര്‍ച്ചയായി 10 മല്‍സരം കളിപ്പിക്കൂ
സഞ്ജു സാംസണിനെ ഇന്ത്യ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ കളിപ്പിക്കൂ. വെറും രണ്ടു മല്‍സരത്തിനു ശേഷം അവനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ല. മറ്റുള്ളവര്‍ പുറത്തിരിക്കട്ടെ. പകരം സഞ്ജുവിനെ തുടര്‍ച്ചയായി 10 മല്‍സരങ്ങൡ പരീക്ഷിച്ചു നോക്കൂ. അതിലെ പ്രകടനം വിലയിരുത്തിയതിനു ശേഷം വീണ്ടും അവസരങ്ങള്‍ നല്‍കണമോയെന്നു തീരുമാനിക്കൂയെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു.

ലോകകപ്പില്‍ നിന്നും തഴയപ്പെട്ടു
ഓസ്‌ട്രേലിയയില്‍ സമാപിച്ച ഐസിസി ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പല മുന്‍ കളിക്കാരും സഞ്ജു ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും വേണമെന്നു അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മോശം ഫോമിലുള്ള റിഷഭ് പന്തിനൊപ്പം വെറ്ററന്‍ ദിനേശ് കാര്‍ത്തിക്കിനെയാണ് വിക്കറ്റ് കീപ്പര്‍മാരായി ലോകകപ്പിന് അയച്ചത്. രണ്ടു പേര്‍ക്കും ടൂര്‍ണമെന്റില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.
Also Read: സെലക്ടര്‍മാര്‍ മാറി, ഇനി അഞ്ച് പേരുടെ തലവര മാറും! ടീമില്‍ കൂടുതല്‍ അവസരം ഉറപ്പ്

ഫിനിഷറായി തിളങ്ങി
ടി20 ലോകകപ്പിനു മുമ്പ് നടന്ന ചില വൈറ്റ് ബോള്‍ പരമ്പരകളില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച വര്‍ഷം കൂടിയാണിത്. ഇവയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.
ഫിനിഷറുടെ റോളില്‍ സഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയെല്ലാം താരം ഫിനിഷിങ് പാടവം പുറത്തെടുത്തു. അയര്‍ലാന്‍ഡ് പര്യടനത്തില്‍ കരിയറിലെ കന്നി ഫിഫ്റ്റിയും സഞ്ജു കുറിച്ചിരുന്നു.
Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

സഞ്ജുവിന്റെ പ്രകടനം
ഇന്ത്യക്കു വേണ്ടി ഇതുവരെ 16 ടി20കളിലാണ് സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 135.15 സ്‌ട്രൈക്ക റേറ്റോടെ 296 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. അയര്‍ലാന്‍ഡിനെതിരേ നേടിയ 86 റണ്‍സാണ് കരിയര്‍ ബെസ്റ്റ് പ്രകടനം.
ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20യിലാണ് സഞ്ജു അവാസാനമായി കളിച്ചത്. വിന്‍ഡീസ് പര്യടനത്തിലെ രണ്ടു ടി20കളില്‍ നാല്, അഞ്ച് നമ്പറുകളിലാണ് താരം ബാറ്റ് വീശിയത്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നായകന്‍ കൂടിയായ സഞ്ജു നിര്‍ണായക പങ്കാണ് വഹിച്ചത്. 146.79 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സ് അദ്ദേഹം നേടയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications