Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈസ് ക്യാപ്റ്റന്‍സിയില്‍ 'കസേരകളി', എന്നിട്ടും അശ്വിനു നേരെ കണ്ണടയ്ക്കുന്നു, കാരണം?

ashwin

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താങ്ങളുടെ നിരയിലാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ സ്ഥാനം. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓള്‍റൗണ്ടറുടെ റോളാണ അദ്ദേഹത്തിനു ടീം നല്‍കിയിരിക്കുന്നത്. വളരെ മികച്ച രീതില്‍ അശ്വിന്‍ നിറവേറ്റുകയും ചെയ്തിരുന്നു.

നിലവില്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം അടുത്തിടെയായി പലരെയും വൈസ് ക്യാപ്റ്റന്‍സിയില്‍ മാറി മാറി പരീക്ഷിച്ചിരുന്നു. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര തുടങ്ങിയവരെല്ലാം ഈ റോള്‍ നിറവേറ്റിയവരാണ്. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ഇത്രയും വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിക്കുന്ന, പരിചയസമ്പന്നനായ അശ്വിനു ഇന്ത്യ ഈ റോള്‍ നല്‍കാത്തത്? പരിശോധിക്കാം.

മാച്ച് വിന്നിങ് പ്രകടനം

മാച്ച് വിന്നിങ് പ്രകടനം

ബംഗ്ലാദേശിനെതിരേ സമാപിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാച്ച് വിന്നിങ് പ്രകടനമായിരുന്നു ആര്‍ അശ്വിന്‍ ഇന്ത്യക്കായി കാഴ്ചവച്ചത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ഏഴിനു 74 റണ്‍സെന്ന നിലയില്‍ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്കു വീണിരുന്നു.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ആര്‍ അശ്വിന്‍ (42*) തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലെത്തിക്കുകയയിരുന്നു. രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകളെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

കപിലിനൊപ്പം അശ്വിന്‍

കപിലിനൊപ്പം അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു നല്‍കിയിരിക്കുന്ന സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ഇതിഹാസങ്ങളുടെ നിരയിലാണ് ആര്‍ അശ്വിന്റെ സ്ഥാനം. ടെസ്റ്റില്‍ ഇന്ത്യക്കായി 3000ന് മുകളിള്‍ റണ്‍സും 400 പ്ലസ് വിക്കറ്റുകളുമെടുത്ത രണ്ടു പേര്‍ മാത്രമേയുള്ളൂ.

ഒരാള്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് ആണെങ്കില്‍ രണ്ടാമത്തെയാള്‍ അശ്വിനാണ്. 36 കാരനായ അശ്വിന്‍ നിലവില്‍ ടീമിലെ ഏറ്റവും സീനിയറായിട്ടുള്ള താരം കൂടിയാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്ര ജഡേജയേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികളും വിക്കറ്റുകളും അശ്വിനുണ്ട്.

Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

പകരക്കാരനെ ഇനിയും കണ്ടെത്തിയില്ല

പകരക്കാരനെ ഇനിയും കണ്ടെത്തിയില്ല

മുമ്പ് ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ഒരു മല്‍സരത്തില്‍ ഓസീസിന്റെ തീപ്പൊരി പേസാക്രമണത്തിനെതിരേ വീറോടെ പിടിച്ചുനിന്ന് ഇന്ത്യക്കു സമനില നേടിത്തന്ന താരമാണ് ആര്‍ അശ്വിന്‍. ചെപ്പോക്കിലെ പിച്ച് ബാറ്റിങിനു കൊള്ളില്ലെന്നു പഴിച്ച ഇംഗ്ലണ്ടുകാരെ സ്തബ്ധരാക്കി ഇവിടെ ഇന്ത്യക്കായി അദ്ദേഹം ടെസ്റ്റ് സെഞ്ച്വറിയും ഒരിക്കല്‍ നേടിയിട്ടുണ്ട്.

ഏറ്റവും അവസാനമായി ബംഗ്ലാദേശുമായുള്ള ടെസ്റ്റിലെ ഹീറോയിസവും അശ്വിന്റെ മികവ് അടിവരയിടുന്നു. രവീന്ദ്ര ജഡേജയുടെ റോള്‍ ഏറ്റെടുക്കാന്‍ അക്ഷര്‍ പട്ടേല്‍ തയ്യാറായി നില്‍ക്കുകയാണെങ്കിലും അശ്വ്വിനു പകരം വയ്ക്കാവുന്ന ഒരാളെ ഇന്ത്യ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവയെല്ലാം ചേര്‍ത്തു വായ്ക്കുമ്പോള്‍ അദ്ദേഹം എത്രത്തോളം മഹാനായ താരമാണെന്നു നമുക്കു വ്യക്തമാവും.

എന്തുകൊണ്ട് അശ്വിന്‍ തഴയപ്പെടുന്നു?

എന്തുകൊണ്ട് അശ്വിന്‍ തഴയപ്പെടുന്നു?

ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലേക്കു കടക്കുകയാണ്. രോഹിത് ശര്‍മയെ ടെസ്റ്റില്‍ നായകസ്ഥാനത്തു ഇനിയധികം പ്രതീക്ഷിക്കേണ്ടതില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം അദ്ദേഹത്തെ വേട്ടയാടുകയാണ്. എന്നിട്ടും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പോലും ആര്‍ അശ്വിനെ സെലക്ടര്‍മാര്‍ പരിഗണിക്കാതിരിക്കുന്നത് ആശ്ചര്യകരമാണ്.

Also Read: IPL 2023: രഹാനെ 'മാന്‍ഡ്രേക്ക്', കൂടെയുണ്ടെങ്കില്‍ കിരീടം കിട്ടില്ല! ചെന്നൈ പേടിക്കണം

വിരാട് കോലിക്കു പകരം രോഹിത് നായകസ്ഥാനത്തേക്കു വന്നപ്പോള്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന കെഎല്‍ രാഹുലിനെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. കൂടുതല്‍ മികച്ച ഓപ്ഷനായ അശ്വിനുണ്ടായിട്ടും സെലക്ഷന്‍ കമ്മിറ്റി കണ്ണടയ്ക്കുകയായിരുന്നു.

രഹാനെയ്ക്കു ശേഷം കസേകളി

രഹാനെയ്ക്കു ശേഷം കസേകളി

അജിങ്ക്യ രഹാനെയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതിനു ശേഷം ഈ റോളില്‍ ഏറ്റവു മികച്ചൊരാളെ കൊണ്ടു വരാനായിട്ടില്ല. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ചേതേശ്വര്‍ പുജാര എന്നിവര്‍ മാറി മാറി വന്നെങ്കിലും ആരും അത്ര മികച്ച ഓപ്ഷനല്ല.

കളിക്കളത്തിന് അകത്തും പുറത്തും ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന വ്യക്തിയാണ് ആര്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം നിരന്തരം വിശകലനവും നടത്താറുണ്ട്. ക്രിക്കറ്റ് ജീനിയസായ അദ്ദേഹത്തെ പക്ഷെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ മാത്രം ഇന്ത്യ ഭയക്കുന്നത് എന്തിനാണെന്നു വ്യക്തമല്ല.

നായകനെന്ന നിലയില്‍ നേരത്തേ അനുഭവസമ്പത്തുള്ള വ്യക്തി കൂടിയാണ് അശ്വിന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ അദ്ദേഹം നേരത്തേ നയിച്ചിട്ടുണ്ട്.

Story first published: Monday, December 26, 2022, 14:27 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+