Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: പാക് താരങ്ങള്‍ വരെ കോലിയെ പ്രശംസിച്ചു, പ്രതികരിക്കാതെ സച്ചിന്‍! അസൂയയെന്ന് ഫാന്‍സ്

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞയിയുടെ വിയോഗത്തില്‍ സച്ചിന്‍ അനുശോചനം അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം. ഇതോടെയാണ് ക്രിക്കറ്റ് പ്രേമികളും വിരാട് കോലി ഫാന്‍സും സച്ചിനെതിരേ രംഗത്തു വന്നത്.

1

ഏഷ്യാ കപ്പില്‍ വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മാച്ചില്‍ കോലി സെഞ്ച്വറിയുമായി കസറിയിരുന്നു. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. കൂടാതെ ടി20യില്‍ കോലി സെഞ്ച്വറി കുറിച്ചതും ഇതാദ്യമായിരുന്നു. പാകിസ്താന്‍ താരങ്ങളുള്‍പ്പെടെ കോലിയെ സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചിരുന്നു. പക്ഷെ കോലിയെക്കുറിച്ച് സച്ചിന്‍ ട്വീറ്റൊന്നും ചെയ്തിരുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

2

എലിസബത്ത് രാജ്ഞിയുടെ വിയോഗവാര്‍ത്ത കേട്ടപ്പേള്‍ ദുഖം തോന്നി. പല അവസരങ്ങളിലും അവരെ നേരിട്ടുകാണാന്‍ എനിക്കു അവസരം ലഭിച്ചിട്ടുണ്ട്. ആളുകള്‍ക്കു അവരോടുള്ള സ്‌നേഹവും ബഹുമാനവും കണ്ടപ്പോള്‍ വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. അവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും അഗാധമായ അനുശോചനം അറിയിക്കുകയാണെന്നുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ്.
സച്ചിന്റെ ഈ ട്വീറ്റിനു താഴെയായിരുന്നു വിരാട് കോലിയുടെ 71ാം സെഞ്ച്വറിയെക്കുറിച്ച് മൗനം പാലിച്ചതില്‍ ആരാധകര്‍ രോഷം പ്രകടിപ്പിച്ചത്.

'എന്നാല്‍ ഞാന്‍ പുറത്തിരിക്കാം', കോലിയെ ടി20 ഓപ്പണറാക്കാം എന്ന ചോദ്യത്തോട് രാഹുല്‍

3

നമ്മുടെ എതിരാളികളായ പാകിസ്താനിലെ മുഴുവന്‍ താരങ്ങളും മറ്റു രാജ്യങ്ങളിലെ കളിക്കാരും വരെ വിരാട് കോലിയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തു. പക്ഷെ നിങ്ങള്‍ അതു ചെയ്തില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
വിരാട് കോലിയെക്കുറിച്ച് ട്വീറ്റ് ചെയ്യൂ, അല്ലെങ്കില്‍ ട്വിറ്റര്‍ വിടൂയെന്നായിരുന്നു ഒരു യൂസര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടു ആവശ്യപ്പെട്ടത്.

4

വിരാട് കോലിയെക്കുറിച്ച് നിങ്ങള്‍ എന്തുകൊണ്ടാണ് ട്വീറ്റ് ചെയ്യാതിരുന്നത്. അസൂയയാണോ? ഇനി നിങ്ങള്‍ എന്റെ ദൈവമല്ലയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
നിങ്ങള്‍ എന്റെ ദൈവമാണ്... പക്ഷെ കഴിഞ്ഞ ദിവസം വിരാട് കോലി ഏറെക്കാലത്തിനു ശേഷം 71ാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് ഒരു ട്വീറ്റ് പോലും ചെയ്യാതിരുന്നത്. വളരെ മോശം പെരുമാറ്റമാണിതെന്നു ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

5

അഫ്ഗാനിസ്താനെതിരേ ഓപ്പണറായി ഇറങ്ങിയാണ് വിരാട് കോലി സെഞ്ച്വറിയുമായി കസറിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ അദ്ദേഹത്തിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. ഈ റോളില്‍ സെഞ്ച്വറിക്കായുള്ള രണ്ടു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ് കോലി അവസാനിപ്പിക്കുകയും ചെയ്തു.

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

6

വെറും 61 ബോളില്‍ പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും ആറു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇന്ത്യ 101 റണ്‍സിനു ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും കോലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും അദ്ദേഹമാണ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 92 ശരാശരിയില്‍ 147.59 സ്‌ടൈക്ക് റേറ്റില്‍ കോലിയുടെ സമ്പാദ്യം 276 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Saturday, September 10, 2022, 11:53 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+