Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

1

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. വമ്പന്‍ താരനിരയുമായെത്തിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ നിരന്തരം പരീക്ഷണം നടത്തിയതും താരങ്ങളുടെ ബാറ്റിങ് ഓഡറില്‍ അനാവശ്യ മാറ്റങ്ങള്‍ വരുത്തിയതുമെല്ലാം തോല്‍വിയുടെ കാരണമായി പറയാം. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്ന തിരിച്ചടിയാണ് ഏഷ്യാ കപ്പില്‍ ലഭിച്ചതെന്ന് പറയാം.

ഇന്ത്യ പ്ലേയിങ് 11 നിരന്തരം മാറ്റം വരുത്തുന്നതിനെതിരേ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആരെ പരിഗണിക്കുമെന്നതും പ്രധാന ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യ വിക്കറ്റ് കീപ്പറായി ആരെയാണ് പരിഗണിക്കേണ്ടതെന്ന് നേരത്തെ തന്നെ തീരുമാനിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

1

റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് ഇവരിലാരെ ഒന്നാം നമ്പര്‍ കീപ്പറായി വേണമെന്നത് ഇന്ത്യ ഇപ്പോള്‍ത്തന്നെ തീരുമാനിക്കണമെന്നാണ് സാബ കരീം അഭിപ്രായപ്പെട്ടത്. 'അധികം വൈകാതെ റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് എന്നിവരിലാരാണ് ഒന്നാം നമ്പര്‍ കീപ്പറാവേണ്ടതെന്ന് ഇന്ത്യ തീരുമാനിക്കണം. എന്നിട്ട് വേണം ഫിനിഷറാരെന്നത് തീരുമാനിക്കാന്‍. കാര്‍ത്തികാണെങ്കില്‍ ആറാം നമ്പറില്‍ കളിപ്പിക്കാം. കൂടുതല്‍ അവസരങ്ങളും കാര്‍ത്തികിന് നല്‍കണം.

പരിക്കേറ്റ താരങ്ങളെയൊന്നും ഇന്ത്യ പരിഗണിക്കാതിരിക്കുന്നതാവും നന്നാവുക. 6,7 നമ്പറില്‍ ആര് കളിക്കണമെന്നതും പ്രധാന ചോദ്യമാണ്. കാരണം ഈ രണ്ട് പൊസിഷനും കളിക്കാന്‍ എളുപ്പമുള്ളതല്ല. ദീപക് ഹൂഡ പ്രയാസപ്പെടുന്നതും ഇവിടെയാണ്. അവന്‍ സാധാരണയായി ടോപ് ഓഡറിലാണ് കളിക്കുന്നത്. അവനെ ഫിനിഷറാക്കി കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്യില്ല'-സാബ കരീം പറഞ്ഞു.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

2

ഏഷ്യാ കപ്പില്‍ ഇന്ത്യ ദീപക് ഹൂഡയെ ഫിനിഷറാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടു. ടോപ് ഓഡറില്‍ ഇന്ത്യ പരിഗണിച്ചപ്പോള്‍ തിളങ്ങാന്‍ ഹൂഡക്കായെങ്കിലും ഫിനിഷര്‍ റോളില്‍ നിറം മങ്ങി. ഇന്ത്യ കാര്‍ത്തികിനെത്തന്നെ ഫിനിഷറായി പരിഗണിക്കേണ്ടതാണ്. അനുഭവസമ്പന്നായ താരമാണെന്നത് മാത്രമല്ല വ്യത്യസ്ത ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന താരമെന്ന നിലയിലും അദ്ദേഹം ഫിനിഷര്‍ റോളിന് യോഗ്യനാണ്.

3

രവീന്ദ്ര ജഡേജയാണ് ഏഴാം നമ്പറില്‍ സാധാരണ കളിക്കാറ്. രവീന്ദ്ര ജഡേജക്ക് പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടമാവും. അതുകൊണ്ട് തന്നെ പകരമാരെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേല്‍ ഏഴാം നമ്പറിലെത്തണമെന്നാണ് സാബ കരീം പറയുന്നത്. 'ഇന്ത്യന്‍ ടീമിലെ ചില പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

4

രവീന്ദ്ര ജഡേജയുടെ പരിക്ക് വലിയ ചോദ്യം ഉയര്‍ത്തുന്നു. ആരാവണം അവന്റെ പകരക്കാരന്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ തന്നെ കളിക്കണം. എന്നാല്‍ ജഡേജയെപ്പോലെ 4,5 നമ്പറുകളില്‍ കളിക്കാനുള്ള അക്ഷറിന്റെ കഴിവ് ചോദ്യം ഉയര്‍ത്തുന്നതാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു. ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണുള്ളത്.

Story first published: Friday, September 9, 2022, 16:10 [IST]
Other articles published on Sep 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+