'എന്നാല്‍ ഞാന്‍ പുറത്തിരിക്കാം', കോലിയെ ടി20 ഓപ്പണറാക്കാം എന്ന ചോദ്യത്തോട് രാഹുല്‍

ദുബായ്: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക ലഭിച്ചത് വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനമാണ്. 61 പന്തില്‍ 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 122 റണ്‍സാണ് കോലി നേടിയത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയാണ് വിരാട് കോലി കസറിയത്.
ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് നിരാശപ്പെടുത്തിയതിന് ശേഷം കോലി ഓപ്പണിങ്ങിലേക്കെത്തിയതോടെ കഥ മാറി. ഓപ്പണിങ്ങില്‍ രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ് തുടരുന്ന സാഹചര്യത്തില്‍ രോഹിത്തിനൊപ്പം കോലിയെ ഓപ്പണറാക്കി രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം എന്ന അഭിപ്രായം ഇതിനോടകം പലരും പങ്കുവെച്ചു.

അഫ്ഗാനിസ്ഥാനെതിരേ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് നയിച്ചത്. മത്സര ശേഷം കോലിയെ രോഹിത്തിനൊപ്പം ഓപ്പണറാക്കിക്കൂടേയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍. ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്? പുറത്തിരിക്കണോയെന്നാണ് രാഹുല്‍ മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചത്. ഇത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പരിക്കിനെത്തുടര്‍ന്ന് വലിയ ഇടവേളയെടുത്ത രാഹുല്‍ അവസാന സിംബാബ് വെ പര്യടനത്തിലൂടെയാണ് തിരിച്ചെത്തിയത്. രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്ത രാഹുലിന് കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ കളിച്ചപ്പോള്‍ ഗോള്‍ഡന്‍ ഡെക്കായി. പ്രധാന മത്സരങ്ങളിലെല്ലാം രാഹുല്‍ നിരാശപ്പെടുത്തി. മെല്ലപ്പോക്ക് ബാറ്റിങ് ഓപ്പണിങ്ങില്‍ രാഹുല്‍ കാഴ്ചവെക്കുന്നതോടെ പവര്‍പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ വരുന്നു.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

അഫ്ഗാനെതിരേ രാഹുല്‍ ഫിഫ്റ്റി നേടിയെങ്കിലും വലിയ എതിരാളികള്‍ക്കെതിരേ അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോള്‍ കോലി ഓപ്പണറായി തിളങ്ങിയതോടെ രോഹിത് - കോലി ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പവര്‍പ്ലേ മുതലാക്കി കോലി നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് അദ്ദേഹത്തിന് കളിക്കാനാവും. ഇന്ത്യയെ സംബന്ധിച്ചത് വലിയ നേട്ടമായി മാറുകയും ചെയ്യും. രാഹുലിനെ മൂന്നാം നമ്പറിലും കളിപ്പിക്കാം.

ഓപ്പണറായാല്‍ മാത്രമല്ല കോലിക്ക് സെഞ്ച്വറി നേടാനാവുകയെന്നാണ് രാഹുല്‍ മത്സര ശേഷം പറഞ്ഞത്. 'വിരാട് സ്‌കോര്‍ ചെയ്യുന്നത് ടീമിന് ബോണസാണ്. കോലി ബാറ്റിങ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോഴാണത് ഫലം കണ്ടത്. ഓപ്പണറായി കളിച്ചാലേ സെഞ്ച്വറി നേടാന്‍ സാധിക്കൂ എന്നില്ല. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്താലും സെഞ്ച്വറി നേടാനാവും.
ടീം കോലിയില്‍ നിന്ന് ആവിശ്യപ്പെടുന്നതെന്താണെന്നതാണ് കാര്യം. കോലി പഴയ ഫോമിലേക്കെത്തിയതില്‍ സന്തോഷം. അടുത്ത കളിയില്‍ ചിലപ്പോള്‍ മറ്റൊരു ഉത്തരവാദിത്തമാവും ടീം കോലിയെ ഏല്‍പ്പിക്കുക. അതുകൊണ്ട് തന്നെ കോലിയെ ഓപ്പണാക്കിക്കൂടേയെന്ന തരത്തിലുള്ള ചോദ്യത്തിന് പ്രസക്തിയില്ല'-രാഹുല്‍ പറഞ്ഞു.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ടി20 ലോകകപ്പിന് മുമ്പ് തന്നെ കോലി ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. അതിവേഗം റണ്‍സുയര്‍ത്താന്‍ സമീപകാലത്തായി അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറിയോടെ ശക്തമായ തിരിച്ചുവരവ് കോലി നടത്തിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും കൂടുതല്‍ നിറം വെക്കുകയാണ്.
ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുകയും ചെയ്താല്‍ ഇന്ത്യക്ക് ലോകകപ്പില്‍ കൂടുതല്‍ കരുത്ത് ലഭിക്കും. രവീന്ദ്ര ജഡേജ പരിക്കേറ്റ് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഏഷ്യാ കപ്പിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് ശക്തമായി തിരിച്ചെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications