Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

1

മുംബൈ: ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയും പിന്നാലെ ടി20 ലോകകപ്പുമാണ്. ഇതിനായുള്ള ടീമിനെ ഇന്ത്യ ഈ മാസം 16ന് പ്രഖ്യാപിക്കും. ഏഷ്യാ കപ്പില്‍ ഫൈനല്‍ യോഗ്യത നേടാനാവാതെ പുറത്തായത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പ്.

കരുത്തുറ്റ നിരയുമായി പോയിട്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാനാവാതെ പോയത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെങ്കിലും ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചറിവ് നല്‍കുന്ന തോല്‍വിയാണിത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഇറങ്ങാന്‍ സാധിക്കും. അത്യുന്നതങ്ങളില്‍ നിന്ന് താഴോട്ട് പതിച്ചതിനാല്‍ ഇന്ത്യക്ക് വലിയ തിരിച്ചറിവ് തന്നെയാണ് ഈ തോല്‍വികള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ 16ന് പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പരിക്കാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. ടീം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ നേരിടുന്ന മൂന്ന് പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പേസ് നിരയില്‍ ആരൊക്കെ

പേസ് നിരയില്‍ ആരൊക്കെ

ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം പേസ് നിരയില്‍ ആരൊക്കെയെന്നതാണ്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇവര്‍ക്ക് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യ ആരെയൊക്കെയാവും ടീമിലേക്ക് പരിഗണിക്കുക?. ഭുവനേശ്വര്‍ കുമാറിന് ടീമില്‍ സ്ഥാനമുറപ്പ്. മുഹമ്മദ് ഷമിയെ തിരികെ എത്തിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ ആവേശ് ഖാന്റെ സീറ്റ് തെറിക്കും. അര്‍ഷദീപ് സിങ്ങിനെ നിലനിര്‍ത്തിയേക്കും.

2

ബുംറയും ഹര്‍ഷലും ഫിറ്റാണെങ്കില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ബുംറ, ഭുവനേശ്വര്‍, ഹര്‍ഷല്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ് എന്നിവര്‍ ഉള്‍പ്പെടാനാണ് സാധ്യത. ഇനി ബുംറയും ഹര്‍ഷലും പരിക്കേറ്റ് പുറത്തായാല്‍ ദീപക് ചഹാറിനെ ഇന്ത്യ പകരക്കാരാനായി ഉള്‍പ്പെടുത്തിയേക്കും. മറ്റൊരു പേസറായി ആവേശ് ഖാനെത്തന്നെ പരിഗണിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

സ്പിന്‍ നിരയില്‍ ആരെ തഴയും?

സ്പിന്‍ നിരയില്‍ ആരെ തഴയും?

ഓസ്‌ട്രേലിയയില്‍ വേഗ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ല. എങ്കിലും സ്പിന്നിന് ഒട്ടും പിന്തുണയില്ലാത്ത പിച്ചാണ് ഓസ്‌ട്രേലിയയിലേതെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യ മികച്ച സ്പിന്നര്‍മാരെയും ഒപ്പം കൂട്ടേണ്ടതായുണ്ട്. സീനിയര്‍ താരം യുസ് വേന്ദ്ര ചഹാലിനൊപ്പം അക്ഷര്‍ പട്ടേലെത്തുമെന്ന് ഏറെക്കുറെ ഉറപ്പ്. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യ അക്ഷറിനെ പരിഗണിക്കാനാണ് സാധ്യത.

ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരില്‍ ഒരാള്‍ക്കാവും അവസരം ലഭിക്കുക. അത് ആരാവുമെന്നതാണ് പ്രധാന ചോദ്യം. ബിഷ്‌നോയ് ബൗളിങ്ങില്‍ വ്യത്യസ്തതയുള്ളവനാണ്. എന്നാല്‍ ആര്‍ അശ്വിനാണ് സ്പിന്‍ നിരയിലെ സീനിയര്‍. ടി20 ലോകകപ്പിന് ഇന്ത്യ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ച് ബിഷ്‌നോയിയെ തഴഞ്ഞേക്കും.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ബാക്കപ്പ് ഓപ്പണര്‍, ബാക്കപ്പ് വിക്കറ്റ് കീപ്പര്‍?

ബാക്കപ്പ് ഓപ്പണര്‍, ബാക്കപ്പ് വിക്കറ്റ് കീപ്പര്‍?

ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ചോദ്യം ബാക്കപ്പ് ഓപ്പണര്‍ ആരെന്നതാണ്. കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ എന്നിവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ ഇന്ത്യ വിരാട് കോലിയെ ഓപ്പണറാക്കിയേക്കും. അങ്ങനെ വന്നാല്‍ മധ്യനിരയിലേക്ക് മറ്റൊരാള്‍ക്ക് അവസരം ലഭിക്കും. സൂചനകള്‍ പ്രകാരം ഇന്ത്യ സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചെത്തിച്ചേക്കും. ശ്രേയസ് അയ്യരും ടീമിലുണ്ടായേക്കും.

ബാക്കപ്പ് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ദിനേഷ് കാര്‍ത്തികിന് ടീമില്‍ സ്ഥാനം ഉറപ്പ്. ഇന്ത്യക്ക് മറ്റ് ഇടം കൈയന്‍മാരില്ലാത്തതിനാല്‍ റിഷഭ് പന്തും തുടര്‍ന്നേക്കും. സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ പരിഗണിക്കണമോയെന്നത് സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്.

Story first published: Friday, September 9, 2022, 9:28 [IST]
Other articles published on Sep 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+