Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീഡി എന്നോടു പറഞ്ഞത് അതായിരുന്നു! ഏറ്റുമുട്ടലിനെക്കുറിച്ച് ഗംഭീര്‍

gautam gambhir

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ അതിന്റെ ആവേശം കൊണ്ടുമാത്രമല്ല ചൂടേറിയ ഏറ്റുമുട്ടലുകള്‍ കൊണ്ടും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ചില സന്ദര്‍ഭങ്ങള്‍ കൈയാങ്കളിയുടെ വക്കില്‍ പോലും എത്തിയിരുന്നു. ഭാഗ്യവശാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത ചില സംഭവങ്ങള്‍ ഇന്ത്യ- പാക് പോരിനിടെ മുമ്പ് നടന്നിട്ടുണ്ടെന്നു കാണാം. അത്തരത്തിലൊന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാകിസ്താന്റെ മുന്‍ വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയും തമ്മിലുളള ഉരസല്‍.

2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. അഫ്രീഡിക്കെതിരേ സ്‌ട്രൈക്ക് നേരിട്ട ശേഷം ഗംഭീര്‍ സിംഗിളിനായി ഓടി. ഇതിനിടെ വഴി തടയാനെന്നോണം നിന്ന അഫ്രീഡിയെ അദ്ദേഹം തട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ഗംഭീറും അഫ്രീഡിയും വാക്‌പോരില്‍ ഏര്‍പ്പെകയായിരുന്നു.

മുഖാമുഖം നിന്ന് ഇരുവരും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നു അംപയര്‍ ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയത്. അന്നു യഥാര്‍ഥത്തില്‍ എന്തായിരുന്നു ഗംഭീറിനോടു അഫ്രീഡി പ്രകോപനപരമായി പറഞ്ഞത്. ഇതേക്കുറിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗംഭീര്‍ പറഞ്ഞത് എന്തായിരുന്നുവെന്നു അറിയാം.

വിലക്ക് ഭയന്നു

വിലക്ക് ഭയന്നു

കളിക്കാര്‍ക്കിടയില്‍ ഇതുപോലെയുള്ള വാക്‌പോരിനു പല കാരണങ്ങളുമുണ്ടാവും. ഇന്ത്യയിലെയും പാകിസ്താനിലെയും ഭാഷ ഒന്നു തന്നെ ആയതിനാല്‍ പലപ്പോഴും ഇതുപോലെയുള്ള സംസാരങ്ങള്‍ വ്യക്തിപരമായി മാറും. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും.

അതിനു ശേഷം ഞാന്‍ ഒരു കാര്യം തിരിച്ചറിയുകയും ചെയ്തു. അത്തരമൊരു ഫോമില്‍ നില്‍ക്കെ വിലക്കോ, മറ്റോ ലഭിക്കുകയും ഇന്ത്യ ഒന്ന്-രണ്ടു കളികള്‍ തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ തനിക്കു സ്വയം പഴിക്കേണ്ടി വരുമായിരുന്നുവെന്നും ഗൗതം ഗംഭീര്‍ ആപ്കി അദാലത്ത് എന്ന ഷോയില്‍ പങ്കെടുത്തപ്പോള്‍ വെളിപ്പെടിയിരുന്നു.

Also Read: വീരുവിന്റെ കരിയര്‍ തകര്‍ത്തത് ധോണി! ടീമില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു?

അഫ്രീഡിയുടെ വാക്കുകള്‍

അഫ്രീഡിയുടെ വാക്കുകള്‍

അന്നു ഷാഹിദ് അഫ്രീഡി പറഞ്ഞ കാര്യം എന്തായിരുന്നുവെന്നുള്ള ചോദ്യത്തിനു അതു തനിക്കു പുറത്തു പറയാന്‍ സാധിക്കില്ലെന്നായിരുന്നു ചിരിയോടെുള്ള ഗൗതം ഗംഭീറിന്റെ മറുപടി.

വളരെ വ്യക്തിപരമായ കാര്യങ്ങളാണ് അഫ്രീഡി അന്നു എന്നോടു പറഞ്ഞത്. ഞങ്ങള്‍ പരസ്പരം അന്നു പലതും പരസ്പരം പറയുകയും ചെയ്തു. ക്രിക്കറ്റില്‍ ഇതൊക്കെ സംഭവിക്കാവുന്നതാണ്. പ്രത്യേകിച്ചും പാകിസ്താനെതിരേയാവുമ്പോള്‍ അതു കൂടുതല്‍ തീവ്രവുമാവുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഈ സംഭവത്തിനു ശേഷം ഗംഭീറും അഫ്രീഡിയും തമ്മില്‍ വലിയ ശത്രുക്കളായി മാറുകയും ചെയ്തു. ഇപ്പോഴും ഇവര്‍ക്കിടയില്‍ വലിയ വിരോധമാണുള്ളത്. സോഷ്യല്‍ മീഡിയകളിലൂടെ ഗംഭീറും അഫ്രീഡിയും ഇടയ്ക്കു പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്യാറുണ്ട്.

Also Read: 2022നു ശേഷം കോലി ക്ലിക്കായത് ഒരിന്നിങ്‌സില്‍ മാത്രം! ബാക്കിയെല്ലാം ഫ്‌ളോപ്പ്, അറിയാം

അക്മലുമായുള്ള ഏറ്റുമുട്ടല്‍

അക്മലുമായുള്ള ഏറ്റുമുട്ടല്‍

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇതേ പരമ്പരയ്ക്കിടെ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലുമായും ഗൗതം ഗംഭീര്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേക്കുറിച്ചും ഷോയില്‍ ഗംഭീര്‍ വെളിപ്പെടുത്തി.

അക്മലും ഞാനും വളരെ നല്ല സുഹൃത്തിക്കള്‍ കൂടിയാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള ശത്രുതയുമുണ്ടായിരുന്നില്ല. പക്ഷെ കളിക്കളത്തില്‍ അദ്ദേഹം സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. ഞാനും അങ്ങനെ തന്നെ. അന്നു മല്‍സരം ഒരു നിര്‍ണയക ഘട്ടത്തില്‍ നില്‍ക്കവെയായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉരസല്‍ നടന്നത്.

എനിക്കെതിരേ അക്മല്‍ അപ്പീല്‍ ചെയ്തപ്പോള്‍ അതു നോട്ടൗട്ടാണെന്നും അപ്പീലിന്റെ ആവശ്യമൊന്നുമില്ലെന്നും ഞാന്‍ പറയുകയായിരുന്നു. പിന്നീട് ഈ സംസാരം ചൂടേറിയതായി മാറുകയായിരുന്നു. പക്ഷെ ഷാഹിദ് അഫ്രീഡിയുമായി സംഭവിച്ചതു പോലെയൊന്നും അക്മലുമായി ഉണ്ടായിട്ടില്ലെന്നും ഗംഭീര്‍ തുറന്നു പറഞ്ഞിരുന്നു.

Story first published: Tuesday, February 28, 2023, 13:20 [IST]
Other articles published on Feb 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+