
വരാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പരീക്ഷണാര്‍ഥം ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടുവരാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇതു വിജയം കാണുകയാണെങ്കില്‍ അടുത്ത സീസണിലെ ഐപിഎല്ലിലും ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റിനെ കൂടുതല്‍ ആകര്‍ഷകവും ആവേശകരവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംപാക്ട് പ്ലെയര്‍ നിയമം ബോര്‍ഡ് കൊണ്ടുവരുന്നത്.

മല്‍സരത്തില്‍ കൂടുതല്‍ സജീവായി പങ്കെടുക്കാന്‍ ഒരു ടീമിനു ഒരു പകരക്കാരനെ അനുവദിക്കുകയെന്നതാണ് ഇംപാക്ട് പ്ലെയറെന്ന നിയമത്തിന്റെ ആശയം. ഇതു ഗെയിമിനു തന്ത്രപരമായ പുതിയ മാനം നല്‍കുകയും ചെയ്യും. ഫുട്‌ബോള്‍, റഗ്ബി, ബാസ്‌കറ്റ് ബോള്‍, ബേസ് ബോള്‍ തുടങ്ങിയ ഒരുപാട് ഗെയിമുകളുല്‍ തന്ത്രപരമായ സബ്സ്റ്റിറ്റിയൂട്ടുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഏതൊരു സ്ഥിരം താരത്തെയും പോലെ മല്‍സരത്തില്‍ പങ്കാളിയാവാന്‍ ഈ പകരക്കാരനും അനുവാദവുമുണ്ടെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു ബിസിസിഐ എഴുതിയതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
T20 World Cup 2022: ആരാവും ബെസ്റ്റ് ഫിനിഷര്‍?, മത്സരിച്ച് അഞ്ച് പേര്‍, ഇന്ത്യക്കായി അവനുണ്ട്

ഒരു ടി20 മല്‍സരത്തില്‍ ഇംപാക്ട് പ്ലെയറെ ഇറക്കണോ, വേണ്ടയോ എന്നത് ടീമുകള്‍ക്കു തീരുമാനിക്കാം. പക്ഷെ ഒരു മല്‍സരത്തില്‍ ഒരാളെ മാത്രമേ പകരക്കാരനായി പരീക്ഷിക്കാന്‍ ഒരു ടീമിനു അനുവാദമുണ്ടാവുകയുള്ളൂ. രണ്ടിന്നിങ്‌സുകളിലെയും 14 ഓവറുകള്‍ക്കുള്ളിലായിരിക്കണം ഇംപാക്ട് പ്ലെയറെ ഇറക്കേണ്ടത്. 14 ഓവറുകള്ക്കു ശേഷം ഇംപാക്ട് പ്ലെയറെ കൊണ്ടു വരണമെന്ന് ഒരു ടീമിനു തോന്നിയാല്‍ അതിനു സാധിക്കില്ല.
പകരക്കാരനായി ഗ്രൗണ്ടിലെത്തുന്ന താരം പ്ലെയിങ് ഇലവനിലെ സ്ഥിരം താരത്തെപ്പോലെ തന്നെയായിരിക്കും. അതായത് പകരക്കാരനായി വരുന്നയാള്‍ക്ക് ബാറ്റ് ചെയ്യാനും ബൗളിങില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനും സാധിക്കും.
IND vs AUS: 'മണ്ടത്തരം പറയരുത്', കോലിയെ ടി20 ഓപ്പണറാക്കേണ്ടെന്ന് ഗൗതം ഗംഭീര്‍

കളിയുടെ ഏതു ഘട്ടത്തിലായാലും ഒരു ടീമിന്റെ ഇലവനില്‍ 11 താരങ്ങള്‍ മാത്രമേ പാടുള്ളൂയെന്നു ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇംപാക്ട് പ്ലെയറായി പ്ലെയിങ് ഇലവനിലേക്കു വരുന്നയാള്‍ പുറത്തു നിന്നായിരിക്കും. അതായത് ഒരു മല്‍സരം ആരംഭിക്കുന്നതിനു മുമ്പ് നാലു കളിക്കാരെ പകരക്കാരുടെ ലിസ്റ്റില്‍ ടീമിനു ഉള്‍പ്പെടുത്താം. ഇവരില്‍ നിന്നുള്ള ഒരാളാവും ഇംപാക്ട് പ്ലെയറായി ഗ്രൗണ്ടിലെത്തുക.
കളിക്കിടെ വിക്കറ്റ് വീണാലോ, ഇന്നിങ്‌സ് ബ്രേക്കിന് ഇടയിലോ പകരക്കാരനായി ഇറക്കാന്‍ പോവുന്ന താരത്തെക്കുറിച്ച് ടീം ക്യാപ്റ്റന്‍, കോച്ച്, ടീം മാനേജര്‍ എന്നിവരിലൊരാള്‍ ഫോത്ത് അംപയറെ അറിയിക്കേണ്ടതുണ്ട്.

ഇംപാക്ട് പ്ലെയര്‍ നിയമം ടീമുകള്‍ക്കു കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ പകരക്കാരനായി ഒരു ബാറ്ററെ ഇറക്കാന്‍ ടീമുകള്‍ക്കു ഇതു അവസരം നല്‍കും. ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെയോ, പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റിനെയോ മാറ്റി പകരം ബാറ്ററെ കൊണ്ടു വന്നു ടീമിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ സഹായിക്കും.

കൂടാതെ കളിക്കിടെ ഒരു ബൗളര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ അയാളെ പിന്‍വലിച്ച് മറ്റൊരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കൊണ്ടുവരാനും ടീമുകള്‍ക്കു അവസരം ലഭിക്കും.
പക്ഷെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം പരീക്ഷിക്കുകയും മല്‍സരം 10 ഓവര്‍ വീതമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്താല്‍ പകരക്കാരനെ ഇറക്കാന്‍ അനുവാദമുണ്ടാവില്ല.


Click it and Unblock the Notifications











