IND vs AUS: 'മണ്ടത്തരം പറയരുത്', കോലിയെ ടി20 ഓപ്പണറാക്കേണ്ടെന്ന് ഗൗതം ഗംഭീര്‍

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര 20ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദി. അതുകൊണ്ട് തന്നെ ഓസീസിനെതിരായ പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ ഇതിനോടകം ടി20 ലോകകപ്പിനായുള്ള ടീമിനെയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനാണ്.
നിലവില്‍ മൂന്നാം നമ്പറിലാണ് കോലി ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. രാഹുല്‍ മോശം ഫോമില്‍ തുടരുമ്പോള്‍ രോഹിത്തിനും സ്ഥിരതയില്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ കോലി ഓപ്പണറായി ഇറങ്ങി സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഇതോടെ കോലിയെ ഇന്ത്യ ടി20യില്‍ ഓപ്പണറാക്കണമെന്ന അഭിപ്രായവും ശക്തമായി ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ കോലിയെ ഓപ്പണറാക്കുന്നതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 'കോലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കൂ. രോഹിത് ശര്‍മ അവിടെ ഉള്ളപ്പോള്‍ കോലിക്ക് ഓപ്പണറാവാന്‍ സാധിക്കില്ല. ഓപ്പണര്‍മാര്‍ 10 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മൂന്നാമനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാം. എന്നാല്‍ നേരത്തെ വിക്കറ്റ് പോയാല്‍ കോലിയെ ആണ് ആവിശ്യം'-ഗംഭീര്‍ പറഞ്ഞു.

മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനും വിരാട് കോലി ഓപ്പണറാവുന്നതിനെപ്പറ്റി പ്രതികരിച്ചു. കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് ഇഷ്ടമെന്നാണ് ഹെയ്ഡനും പ്രതികരിച്ചത്. 'വിരാട് മൂന്നാം നമ്പറില്‍ കളിക്കുന്നതാണ് എനിക്കിഷ്ടം. സ്‌ട്രൈക്ക് മാറ്റി കളിക്കാന്‍ അവനാവും. മത്സരത്തെ നിയന്ത്രിച്ച് കൊണ്ടുപോകാന്‍ വിരാടിന് കഴിവുണ്ട്. ചിലപ്പോള്‍ സ്പിന്നുകൊണ്ട് പരീക്ഷിക്കപ്പെട്ടാലും പേസ് ബൗളിങ്ങിനെതിരേ ഗംഭീര പ്രകടനം നടത്താന്‍ കഴിവുള്ള പേസറാണ്. ഇന്ത്യയുടെ ടോപ് ഫോറിനെക്കുറിച്ച് അധികം ചര്‍ച്ച വേണ്ടെന്നാണ് തോന്നുന്നത്'-ഹെയ്ഡന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ട് തന്നെ കോലിയുടെ പ്രകടനം ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയക്കെതിരേ 18 ടി20 മത്സരം കളിച്ചിട്ടുള്ള കോലി 718 റണ്‍സാണ് നേടിയിട്ടുള്ളത്. 59.83 ശരാശരിയും 146.23 സ്‌ട്രൈക്കറേറ്റുമുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 90* റണ്‍സാണ്.
2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

എന്നാല്‍ രോഹിത്, രാഹുല്‍, കോലി എന്നിവരെ ഒരുമിച്ച് കളിപ്പിച്ചാല്‍ ഇന്ത്യക്ക് ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തേണ്ടിവരും. റിഷഭ് പന്തിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താതെ ഇന്ത്യക്ക് മറ്റ് വഴികളില്ല. കാരണം ടീമിലെ ഏക ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് റിഷഭ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെയും ഇന്ത്യക്ക് പരിഗണിക്കേണ്ടി വരുന്നതിനാല്‍ ഇന്ത്യക്ക് കാര്‍ത്തികിനെ തഴയേണ്ടതായി വരും. എന്നാല്‍ കോലിയെ ഓപ്പണറാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇന്ത്യക്കാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications