
ടിം ഡേവിഡ്
ഇത്തവണ എല്ലാവരും ഭയത്തോടെ കാണുന്നത് ഫിനിഷറാണ് ടിം ഡേവിഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരമല്ലെങ്കിലും ടി20യില്‍ തനിക്ക് എന്ത് സാധിക്കുമെന്ന് ഇതിനോടകം കാട്ടിക്കൊടുക്കാന്‍ ടിം ഡേവിഡിനായിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെയും ബിബിഎല്ലിലൂടെയുമാണ് ഡേവിഡ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. വമ്പനടികള്‍ അനായാസം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഡേവിഡിനെ ഓസ്‌ട്രേലിയ ഇത്തവണ ഫിനിഷര്‍ റോളിലാവും കളിപ്പിക്കുക. 163ന് മുകളിലാണ് ഡേവിന്റെ സ്‌ട്രൈക്കറേറ്റ്. തന്റെ ഉയര്‍ന്ന കായികക്ഷമതയെ നന്നായി ഉപയോഗിക്കുന്ന ഡേവിഡിനെ ഇത്തവണ എല്ലാ എതിരാളികളും കരുതിത്തന്നെയാവും ഇറങ്ങുകയെന്നുറപ്പ്.
ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ ഫിനിഷര്‍ ദിനേഷ് കാര്‍ത്തികാണ്. 37ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്ക് അവിശ്വസിനീയ തിരിച്ചുവരവ് നടത്തിയ കാര്‍ത്തിക് ഇപ്പോള്‍ ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11 നിര്‍ണ്ണായകസ്ഥാനം നല്‍കിയേക്കും. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള കാര്‍ത്തിക് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്നവനാണ്. എതിരാളികള്‍ കരുതലോടെ കാണുന്ന ഫിനിഷറാണ് കാര്‍ത്തിക്.

ലിയാം ലിവിങ്സ്റ്റണ്‍
ടി20 ക്രിക്കറ്റില്‍ എല്ലാ ബൗളര്‍മാരുടെയും പേടി സ്വപ്‌നമാണ് ലിയാം ലിവിങ്സ്റ്റണ്‍. കഴിഞ്ഞിടെ 42 പന്തില്‍ ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ലിവിങ്സ്റ്റണായിരുന്നു. കടന്നാക്രമിക്കുന്ന ശൈലിയാണ് ലിവിങ്സ്റ്റണിന്റേത്. വിക്കറ്റിനെ ഭയന്ന് കളിക്കുന്ന ശൈലിയല്ല ലിവിങ്സ്റ്റണിന്റേത്. അനുഭവസമ്പന്നനായ താരം ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശി ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിച്ച് കളയും. സ്പിന്‍ ബൗളറെന്ന നിലയിലും ലിവിങ്സ്റ്റണ്‍ ടീമിന് ഉപകാരിയാണ്. ഇത്തവണ എല്ലാവരും ഭയപ്പെട്ടുന്ന താരമാണ് ലിവിങ്സ്റ്റണെന്ന് പറയാം.

ഡേവിഡ് മില്ലര്‍
ദക്ഷിണാഫ്രിക്ക ഫിനിഷറെന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്ന താരമാണ് ഡേവിഡ് മില്ലര്‍. അനുഭവസമ്പന്നനായ താരത്തിന് മികച്ച റെക്കോഡാണ് ഫിനിഷറെന്ന നിലയിലുള്ളത്. 44 ശരാശരിയും 152 സ്‌ട്രൈക്കറേറ്റുമുള്ള ഡേവിഡ് മില്ലര്‍ ഒറ്റക്ക് മത്സരം കൈപ്പിടിയിലൊതുക്കാന്‍ കെല്‍പ്പുള്ളവനാണ്. അവസാന ഐപിഎല്ലില്‍ 481 റണ്‍സാണ് അദ്ദേഹം നേടിയത്. ഫിനിഷറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയ മില്ലര്‍ക്ക് ഇത്തവണത്തെ ടി20 ലോകകപ്പില്‍ നിര്‍ണ്ണായക റോളാണ് ടീമിലുള്ളത്.
2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് മറ്റൊരു ഫിനിഷര്‍. 366 ടി20കളുടെ അനുഭവസമ്പത്തുള്ള മാക്‌സ് വെല്ലിന് 28ന് ശരാശരിയും 151 സ്‌ട്രൈക്കറേറ്റുമുണ്ട്. തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള മാക്‌സ് വെല്ലിനെ എല്ലാവരും ഭയക്കണം. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള മാക്‌സ്‌വെല്‍ സ്വന്തം തട്ടകത്തില്‍ കൂടുതല്‍ അപകടകാരിയാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള മാക്‌സ്‌വെല്‍ സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്നു. ഫോമിലേക്കെത്തിയാല്‍ മാക്‌സ് വെല്ലിനെപ്പോലെ അപകടകാരിയായ മറ്റൊരു താരമില്ല. ഓസീസ് ഫിനിഷറായി മാക്‌സ് വെല്ലിനെ ഉപയോഗിക്കാനാണ് സാധ്യത.


Click it and Unblock the Notifications












