Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Warm Up: ഒരോവറില്‍ 17, നാലോവറില്‍ വഴങ്ങിയത് 49 റണ്‍സ്! ഹര്‍ഷല്‍ വേണ്ടെന്നു ഫാന്‍സ്

ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ഇന്നു നടന്ന സന്നാഹ മല്‍സരത്തിലും അദ്ദേഹം നന്നായി തല്ലു വാങ്ങി. കളിയില്‍ ഇന്ത്യ 13 റണ്‍സിനു ജയിച്ചെങ്കിലും റണ്‍സ് വാരിക്കോരി നല്‍കി ഹര്‍ഷല്‍ ടീമിനെ 'തോല്‍പ്പിക്കാന്‍' പരമാവധി ശ്രമിച്ചിരുന്നു.

ഭാഗ്യവശാല്‍ അര്‍ഷ്ദീപ് സിങും ഭുവനേശ്വര്‍ കുമാറുമെല്ലാം നന്നായി ബൗള്‍ ചെയ്തതിനാല്‍ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. സന്നാഹത്തില്‍പ്പോലും ഫ്‌ളോപ്പായതോടെ ഹര്‍ഷലിനെതിരോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ലോകകപ്പില്‍ താരത്തെ ഇന്ത്യ ദയവു ചെയ്ത് കളിപ്പിക്കരുതെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.

ഐപിഎല്ലില്‍ മാത്രം കളിക്കട്ടെ

ഐപിഎല്ലില്‍ മാത്രം കളിക്കട്ടെ

ഹര്‍ഷല്‍ പട്ടേല്‍ വെറുമൊരു സാധാരണ ബൗളര്‍ മാത്രമാണ്. അയാള്‍ ഐപിഎല്ലില്‍ കളിക്കട്ടെ, അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു തിരഞ്ഞെടുക്കരുതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഹര്‍ഷല്‍ പട്ടേല്‍ വളരെയധികം ഓവര്‍ റേറ്റഡായ ബൗളറാണ്. ഐപിഎല്ലിലെ ഒരു സീസണിലെ വണ്ടറായ അയാളെ എത്രയും വേഗം ഇന്ത്യന്‍ ടീമില്‍ നിന്നും എടുത്ത് പുറത്തു കളയണമെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ലോകകപ്പ് നഷ്ടപ്പെടുത്തും

ലോകകപ്പ് നഷ്ടപ്പെടുത്തും

ചതിയനായ ഐപിഎല്‍ സ്റ്റാറാണ് ഹര്‍ഷല്‍ പട്ടേല്‍. ഇയാള്‍ നമുക്ക് ലോകകപ്പ് നഷ്ടപ്പെടുത്തുമെന്നായിരുന്നു ഒരു മുന്നറിയിപ്പ്.
ഇന്ത്യന്‍ ടീമില്‍ നിന്നും ഹര്‍ഷല്‍ പട്ടേലിനെ ഒഴിവാക്കണമെന്നായിരുന്നു ഒരു യൂസറുടെ ആവശ്യം.
ആവേശ് ഖാനെപ്പോലെ റണ്‍മെഷീനായി ഹര്‍ഷല്‍ പട്ടേല്‍ മാറിയിരിക്കുകയാണെന്നു ഒരു യൂസര്‍ ഹര്‍ഷല്‍ പട്ടേലിനെ ട്രോളുകയും ചെയ്തു.

അടുത്ത കളി തോല്‍ക്കണം

അടുത്ത കളി തോല്‍ക്കണം

ഹര്‍ഷല്‍ പട്ടേല്‍ വീണ്ടുമൊരു 50 പ്ലസ് റണ്‍സ് വഴങ്ങുകയും അടുത്ത കളിയില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ വന്നാല്‍ സെലക്ടര്‍മാര്‍ ഹര്‍ഷലിനെ ടീമിലുള്‍പ്പെടുത്തണോയെന്നു പുനരാലോചിക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
നമുക്ക് ഈ ഹര്‍ഷല്‍ പട്ടേലിനെ ഒഴിവാക്കിക്കൂടേ? വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പോലും ഒരോവറില്‍ 17 റണ്‍സ് അടിച്ചെടുത്തു. ഹര്‍ഷലിന്റെ ബൗളിങില്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തെങ്കിലും അതു നോ ബോളായി മാറി. അടുത്ത ബോളുകളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും പേസര്‍ വഴങ്ങി. നമ്മുടെ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ഹര്‍ഷല്‍ എന്നായിരുന്നു ഒരു പ്രതികരണം.

Also Read: 50ലേറെ തവണ പ്ലെയര്‍ ഓഫ് ദി മാച്ച്! സച്ചിന്‍ തന്നെ രാജാവ്, ഇന്ത്യയുടെ ഒരാള്‍ പിന്നാലെയുണ്ട്

ദയവ് ചെയ്ത് കൊടുക്കരുത്

ദയവ് ചെയ്ത് കൊടുക്കരുത്

ഹര്‍ഷല്‍ പട്ടേല്‍ നമ്മളെ കൊല്ലും. അയാള്‍ക്കു ഡെത്ത് ഓവര്‍ ദയവു ചെയ്ത് നല്‍കാതിരിക്കൂ. ഇന്ത്യന്‍ ബൗളര്‍മാരെ സംബന്ധിച്ച് കളി 16 ഓവറുകള്‍ മതി. കാരണം ഡെത്ത് ഓവറുകളില്‍ അവര്‍ക്കു ബൗള്‍ ചെയ്യാന്‍ കഴിയില്ല. പവര്‍പ്ലേയില്‍ ഗംഭീരമായി ബൗള്‍ ചെയ്തിട്ടും ഇന്ത്യക്കു 13 റണ്‍സിനു വിജയിക്കാനേ സാധിച്ചുള്ളൂവെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: 2021ലെ ലോകകപ്പിന് ശേഷം കൂടുതല്‍ ടി20 റണ്‍സ്, ടോപ് ഫൈവ് ഇതാ, തലപ്പത്ത് പാക് താരം

കരുണ കാണിക്കൂ

കരുണ കാണിക്കൂ

ഹര്‍ഷല്‍ പട്ടേല്‍ ഒരിക്കല്‍ക്കൂടി 50 പ്ലസ് റണ്‍സ് വിട്ടുകൊടുത്തിരിക്കുകയാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ എട്ടു വിക്കറ്റുകള്‍ വീണിട്ടും അവസാന ഓവറില്‍ 17 റണ്‍സ് പേസര്‍ വിട്ടുകൊടുത്തതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഓസ്‌ട്രേലിയയിലും ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് ആധിപത്യം തുടരുകയാണ്. പരിക്കുകള്‍ കാരണം നമ്മുടെ ബൗളിങ് യൂനിറ്റ് ഇതിനകം ദുര്‍ബലമായിട്ടുണ്ട്. ഹര്‍ഷലാവട്ടെ റണ്‍മെഷീന്‍ മോഡിലുമാണ്. ദൈവമേ, ഇന്ത്യന്‍ ടീമിനോടു കുറച്ചെങ്കിലും കരുണ കാണിക്കൂയെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

പുറത്ത് കളയൂ

പുറത്ത് കളയൂ

ഐപിഎല്‍ വഞ്ചകനായ ഹര്‍ഷല്‍ പട്ടേലിനെ ടീമില്‍ നിന്നും എടുത്തു പുറത്തുകളയൂ. ലോക ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ എങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമിനു സാധിക്കുകയുള്ളൂവെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
കൃഷിക്കാര്‍ ബാറ്റ് ചെയ്യുന്ന പരിശീലന മല്‍സരത്തില്‍പ്പോലും ഹര്‍ഷല്‍ പട്ടേല്‍ ബൗളിങില്‍ അര്‍ധസെഞ്ച്വറി നേടിയിരിക്കുകയാണ്. അദ്ദേഹം ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണെന്നായിരുന്നു ഒരു ട്രോള്‍.

Story first published: Monday, October 10, 2022, 16:14 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+