50ലേറെ തവണ പ്ലെയര്‍ ഓഫ് ദി മാച്ച്! സച്ചിന്‍ തന്നെ രാജാവ്, ഇന്ത്യയുടെ ഒരാള്‍ പിന്നാലെയുണ്ട്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാച്ച് വിന്നിങ് പ്രകടനത്തോടെ സ്വന്തം ടീമിന്റെ വിജയശില്‍പ്പിയായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയെന്നത് ഏതൊരു താരവും ആഗ്രഹിക്കുന്ന സ്വപ്‌നമാണ്. ദേശീയ ടീമിനു വേണ്ടി കളിക്കുകയെന്ന ആദ്യത്തെ മോഹം യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞാല്‍ ഏതൊരു ക്രിക്കറ്ററുടെയും അടുത്ത ലക്ഷ്യം പ്ലെയര്‍ ഒാഫ് ദി മാച്ച് അവാര്‍ഡ് തന്നെയായിരിക്കും.
ചില കളിക്കാര്‍ ഈ പുരസ്‌കാരം കൈക്കാലുന്നത് ശീലമാക്കി മാറ്റുമ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ അപൂര്‍വ്വമായി ഈ നേട്ടം കുറിക്കാന്‍ സാധിക്കാറുള്ളൂ. ഇതില്‍ ആദ്യത്തെ ഗണത്തില്‍ പെടുത്താവുന്ന താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലേറെ തവണ പുരസ്‌കാരം കൈക്കലാക്കിയിട്ടുള്ള നാലു താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ജാക്വസ് കാലിസ് (57 തവണ)
ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസിന്റെ സ്ഥാനം. ഒരു കംപ്ലീറ്റ് ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് അദ്ദേഹം. 57 തവണയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കാലിസിനെ തേടിയെത്തിയത്.
സൗത്താഫ്രിക്കയ്ക്കു വേണ്ടി 23 ടെസ്റ്റുകൡലും 32 ഏകദിനങ്ങളിലും രണ്ടു ടി20കളിലുമാണ് അദ്ദേഹം ഈ പുരസ്‌കാരം കരസ്ഥമാക്കിയത്.
Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

വിരാട് കോലി (58 തവണ)
ഈ ലിസ്റ്റിലെ ടോപ്പ് ഫോറില്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഏക താരം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയാണ്. 58 തവണയാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.
ഈ വര്‍ഷം കോലിയെ സംബന്ധിച്ച് ഏഷ്യാ കപ്പ് വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം സമയമായിരുന്നു. അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹം തന്നെ സംശയിച്ചവര്‍ക്കെല്ലാം മറുപടി നല്‍കി. പിന്നീട് കളിച്ച മല്‍സരങ്ങളില്‍ കോലി മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. 36 ഏകദിനങ്ങളിലും ഒമ്പതു ടെസ്റ്റുകളിലും 13 ടി20കളിലുമാണ് അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സനത് ജയസൂര്യ (58 തവണ)
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയാണ് രണ്ടാംസ്ഥാനത്ത്. വിരാട് കോലിക്കൊപ്പം 58 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി ഒപ്പം നില്‍ക്കുകയാണ് അദ്ദേഹം. ലങ്കയ്ക്കു വേണ്ടി നിരവധി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് ജയസൂര്യ. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും അദ്ദേഹം ചില മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. നാലു ടെസ്റ്റുകളിലും 48 ഏകദിനങ്ങളിലും ആറു ടി20കളിലുമാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജയസൂര്യയെ തേടിയെത്തിയത്.
Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (76 തവണ)
ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയവും ക്രിക്കറ്റ് ദൈവവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. 76 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. സച്ചിന്റെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിയുന്ന ഏക താരം വിരാട് കോലിയാണ്. പക്ഷെ അദ്ദേഹത്തിനു അതു സാധിക്കുമോയെന്ന കാര്യം സംശയമാണ്.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലായിട്ടാണ് സച്ചിന്‍ 76 തവണ വിജയശില്‍പ്പിയായത്. ടി20യില്‍ അദ്ദേഹം ഒരിക്കല്‍പ്പോലും പുരസ്‌കാരം നേടിയിട്ടില്ല. ഏകദിനത്തില്‍ 62ഉം ടെസ്റ്റില്‍ 14ഉം തവണയാണ് സച്ചിന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications