For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

മൂന്നു പേര്‍ ഫാസ്റ്റ് ബൗളര്‍മാരാണ്

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ചില അഴിച്ചുപണികള്‍ ഇന്ത്യയുടെ ടി20 ടീമില്‍ പ്രതീക്ഷിക്കാവുന്നതാണ്. കിരീടം നേടിയാലും, ട്രോഫിയില്ലാതെ മടങ്ങിയാലും ഇതില്‍ മാറ്റം വരാനിടയില്ല. രോഹിത് ശര്‍മയ്ക്കു കീഴില്‍ അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച സംഘത്തെയാണ് ലോകകപ്പിനായി ഇന്ത്യ അയച്ചിരിക്കുന്നത്.

2007നു ശേഷം ആദ്യ ട്രോഫി

2007നു ശേഷം ആദ്യ ട്രോഫി

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടൂര്‍ണമെന്റിനു ശേഷം ഇന്ത്യക്കു കിരീടം നേടാനായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്കു വരാന്‍ സാധ്യതയുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു പരിശോധിക്കാം.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

കളിച്ച ടീമുകള്‍ക്കു വേണ്ടിയെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള മധ്യനിര ബാറ്ററാണ് രാഹുല്‍ ത്രിപാഠി. പക്ഷെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല. സമീപകാലത്തു ചില പരമ്പരകളില്‍ ത്രിപാഠി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
ഐപിഎല്ലില്‍ 2017ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെയാണ് ത്രിപാഠി അരങ്ങേറിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു മാറിയ അദ്ദേഹം കഴിഞ്ഞ തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 76 ഇന്നിങ്‌സുകള്‍ കളിച്ച ത്രിപാഠിയുടെ സമ്പാദ്യം 1798 റണ്‍സാണ്. 10 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

Also Read: T20 World Cup: 92ല്‍ പാക് ടീമിനു സാധിച്ചു, ബുംറയില്ലാതെ ഇന്ത്യക്കാവുമോ? ജഡേജ പറയും

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു വരാന്‍ ഏറെ സാധ്യതയുള്ള മറ്റൊരാള്‍. ഏകദിനത്തിലും ടെസ്റ്റിലും അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ ഐപിഎല്ലിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്‍ കാഴ്ചവയ്ക്കുന്നത്. ഏകദിനത്തില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 499 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ മിടുക്കനായ ഗില്‍ നല്ലൊരു ഫീല്‍ഡര്‍ കൂടിയാണ്.
ഐപിഎല്‍ കരിയറെടുത്താല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കായി 74 മല്‍സരങ്ങളിലാണ് ഗില്‍ കളിച്ചത്. ഇവയില്‍ നിന്നും 32.20 ശരാശരിയില്‍ 1900 റണ്‍സെടുക്കുകയും ചെയ്തു.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ നിന്നുളള അദ്ദേഹം കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം കഴിഞ്ഞ തവണ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ മൊഹ്‌സിന്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 5.97 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളെടുക്കുകയും ചെയ്തു.
നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവാന്‍ മൊഹ്‌സിനായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. പക്ഷെ ലഖ്‌നൗവിലേക്കു വന്നതോടെ പേസറുടെ സമയം തെളിയുകയായിരുന്നു.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

മുകേഷ് ചൗധരി

മുകേഷ് ചൗധരി


കഴിഞ്ഞ ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഫാസ്റ്റ് ബൗളറാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ മുകേഷ് ചൗധരി. മികച്ച സീം ബൗളിങിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനായിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി 13 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ മുകേഷ് 16 വിക്കറ്റുകളെടുത്തിരുന്നു. 46 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രകടനം.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനിടയുള്ള മറ്റൊരു താരം സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെയും സംഘത്തിലുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഉമ്രാന്‍ കാഴ്ചവച്ചത്. സ്ഥിരമായി 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്ത് താരം എല്ലാവരുടെയും പ്രശംസയേറ്റുവാങ്ങി. ഈ പ്രകടനമാണ് ഉമ്രാനെ ദേശീയ ടീമിലെത്തിച്ചത്. ജൂണില്‍ അയര്‍ലാന്‍ഡുമായുള്ള ടി20യിലൂടെയാണ് പേസര്‍ അരങ്ങേറിയത്. അതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടു ടി20യിലും ഉമ്രാന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. മൂന്നു ടി20കളിലായി രണ്ട് വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.

Story first published: Thursday, October 6, 2022, 16:48 [IST]
Other articles published on Oct 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+