T20 World Cup: 92ല്‍ പാക് ടീമിനു സാധിച്ചു, ബുംറയില്ലാതെ ഇന്ത്യക്കാവുമോ? ജഡേജ പറയും
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കേറ്റ അപ്രതീക്ഷിത പ്രഹരമായിരുന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പിന്‍മാറ്റം. പരിക്കു കാരണമാണ് അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. ഇതോടെ ഇത്തവണ ഇന്ത്യക്കു കിരീടവുമായി മടങ്ങാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ബുംറയുടെ പകരക്കാരനെ ഇന്ത്യ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

92ലെ പാക് ടീം
ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമോയെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റര്‍ അജയ് ജഡേജ. 1992ലെ ഏകദിന ലോകകപ്പിലെ പാകിസ്താന്‍ ടീമിന്റെ സാഹചര്യവുമായിട്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ ജഡേജ താരതമ്യം ചെയ്തത്.
ജസ്പ്രീത് ബുംറയില്ലാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ പ്രശ്‌നമാവില്ലെന്നു അജയ് ജഡേജ വ്യക്തമാക്കി. ഇതു ഉത്തരം നല്‍കാന്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു ചോദ്യമാണ്. പക്ഷെ ആരാധകര്‍ക്കു വേണ്ടി സിംപിളായി പറയാം. അവര്‍ക്കു പ്രതീക്ഷ നല്‍കുന്നതിനു വേണ്ടി മാത്രമാണിത്.

ഒന്നാമത്തെ കാര്യം
ഒന്നാമത്തെ കാര്യം ഈ വര്‍ഷം ബുംറയെ ഉള്‍പ്പെടുത്തിയല്ല ഇന്ത്യ ഭൂരിഭാഗം മല്‍സരങ്ങളിലും കളിച്ചത്. വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ ബുംറ പ്ലെയിങ് ഇലവനിലുണ്ടായിട്ടുള്ളൂ. എന്നിട്ടും വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ ടീമിനു കഴിഞ്ഞതായും അജയ് ജഡേജ നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ ചുമതലപ്പെടുത്തിയ പ്രത്യേക റോളൊന്നും ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യന്‍ ടീമില്‍ വഹിക്കാനില്ല.

പകരക്കാരനെ കണ്ടെത്തുക അസാധ്യം
ഭാഗ്യവശാല്‍ ഇങ്ങനെയൊരു കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ടീമിനു പ്രശ്‌നമൊന്നുമുണ്ടാവില്ലെന്നു നിങ്ങള്‍ക്കറിയാം. ജസ്പ്രീത് ബുംറയ്ക്കു പകരക്കാരനെ കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയില്ല. അദ്ദേഹത്തിനു അടുത്ത് പോലുമെത്താന്‍ കഴിയുന്ന ഒരാളെപ്പോലും ലഭിക്കില്ല. കാരണം ബുംറ അത്രയും സപെഷ്യലായിട്ടുള്ള താരമാണ്. നിങ്ങള്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുമെന്നും അജയ് ജഡേജ ചൂണ്ടിക്കാട്ടി.
Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

രണ്ടാമത്തെ കാര്യം
രണ്ടാമത്തെ കാര്യം നിങ്ങളോടു ഞാന്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കഥ പറയാം. 1992ല്‍ ഓസ്‌ട്രേലിയയില്‍ ഒരു ഏകദിന ലോകകപ്പ് നടന്നിരുന്നു. അന്നു കിരീടം നേടിയത് ഇന്ത്യക്കാര്‍ക്കു ഇഷ്ടമില്ലാത്ത പാകിസ്താന്‍ ടീമായിരുന്നു. അന്നു പാകിസ്താനും ഇപ്പോള്‍ ഇന്ത്യ കടന്നു പോയ അതേ സാഹചര്യത്തിലൂടെയായിരുന്നു മുന്നോട്ടുപോയത്.
Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

യൂനുസ് കളിക്കാതെ കിരീടം നേടി
ആ സമയത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു വഖാര്‍ യൂനിസ്. ജസ്പ്രീത് ബുംറയെപ്പോലെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയിരുന്ന അദ്ദേഹം അറ്റാക്കിങ് ബൗളര്‍ കൂടിയായിരുന്നു. പക്ഷെ പുറംഭാഗത്തിനേറ്റ പരിക്കുകാരണം 92ലെ ലോകകപ്പില്‍ യൂനുസിന് കളിക്കാനായില്ല. ബംറയ്ക്കു ഇപ്പോഴുള്ളതിനു സമാനമായ പരിക്കായിരുന്നു അത്. പക്ഷെ യൂനുസിന്റെ അഭാവത്തിലും ലോകകപ്പില്‍ പാകിസ്താന്‍ മികച്ച പ്രകടനം നടത്തുകയും കിരീടവുമായി മടങ്ങിയതായും അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications