For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

ഇത്തവണത്തെ സീസണിന് മുന്നോടിയായി നടക്കുന്ന ലേലത്തില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ പല ടീമുകളും നടത്തും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലേക്ക് ഫ്രാഞ്ചൈസികള്‍ കടന്നിരിക്കുകയാണ്. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പിലേക്കെത്തിയത് വമ്പന്‍ ടീമുകള്‍ക്കെല്ലാം വലിയ നാണക്കേടായി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണ ഇവര്‍ക്കെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഇത്തവണത്തെ സീസണിന് മുന്നോടിയായി നടക്കുന്ന ലേലത്തില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ പല ടീമുകളും നടത്തും. പല വമ്പന്മാരുടെയും ചീട്ടുകീറുമെന്ന് തന്നെ പറയാം. ഇത്തവണ ലേലത്തിന് മുമ്പ് ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രമുഖ താരങ്ങളിതാ.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. എന്നാല്‍ അവസാന സീസണില്‍ അവസാനക്കാരായിരുന്നു മുംബൈ. വലിയ നാണക്കേട് നേരിടേണ്ടി വന്ന മുംബൈക്ക് ഇത്തവണ തിരിച്ചുവരവ് അഭിമാന പ്രശ്‌നമാണ്. മെഗാ ലേലത്തിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ വിട്ടുകളഞ്ഞത് മുംബൈയെ കാര്യമായി ബാധിച്ചു.

കോടികള്‍ നല്‍കി ടീമിലെത്തിച്ച പല താരങ്ങളും മുംബൈക്കായി നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണ മുംബൈ വലിയ പൊളിച്ചെഴുത്ത് നടത്തിയേക്കും. മുംബൈ ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രമുഖ താരങ്ങളിലൊരാള്‍ കറെന്‍ പൊള്ളാര്‍ഡാണ്. സീനിയര്‍ ഓള്‍റൗണ്ടര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നടക്കം വിരമിച്ച സാഹചര്യത്തില്‍ പൊള്ളാര്‍ഡിനെ മുംബൈ തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പകരക്കാരനായി ടീമിലെത്തിച്ച താരമാണ് ആരോണ്‍ ഫിഞ്ച്. ഓസീസ് നായകനും ഓപ്പണറുമായ ഫിഞ്ചിനെ കെകെആര്‍ ഇത്തവണത്തെ ലേലത്തിന് മുമ്പ് ഒഴിവാക്കിയേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഫിഞ്ചിന് ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ ഫിഞ്ചിനെ ഒഴിവാക്കി കെകെആര്‍ മുന്നോട്ട് പോകാനാണ് സാധ്യത. വെങ്കടേഷ് അയ്യരും മോശം ഫോമിലായ സാഹചര്യത്തില്‍ ഫിഞ്ചിനെ ഒഴിവാക്കി മികച്ച ഓപ്പണറെ കൊണ്ടുവരാന്‍ കെകെആര്‍ ശ്രമിച്ചേക്കും.

Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

പഞ്ചാബ് കിങ്‌സിന്റെ നായകന്‍ മായങ്ക് അഗര്‍വാളിനെ പുതിയ സീസണിന് മുന്നോടിയായി തഴയാന്‍ സാധ്യത കൂടുതലാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മായങ്ക് മോശം ഫോമിലാണ്. കെ എല്‍ രാഹുല്‍ കളം ഒഴിഞ്ഞതോടെ നായകനായി മായങ്ക് എത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിനായില്ല. മികച്ച ബാറ്റ്‌സ്മാന്‍മാരെ പഞ്ചാബിന് ടീമിലേക്കെത്തിക്കേണ്ടതിനാല്‍ മായങ്ക് അഗര്‍വാളിനെ തഴയാനാണ് സാധ്യത കൂടുതല്‍. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള താരമാണ് മായങ്ക്.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് മനീഷ് പാണ്ഡെ. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങിയിരുന്ന മനീഷ് പാണ്ഡെ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. ആര്‍സിബി, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കായെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള മനീഷിനെ പ്രായം തളര്‍ത്തുന്നു. ഇപ്പോള്‍ മനീഷിന് വലിയ ഷോട്ടുകള്‍ കളിക്കാനാവുന്നില്ല. മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുന്ന മനീഷിനെ ലഖ്‌നൗ തഴയുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അജിന്‍ക്യ രഹാനെ. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന് ഇപ്പോള്‍ പഴയ മികവില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് പുറത്തുള്ള രഹാനെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നുണ്ട്. ഇനിയൊരു ഐപിഎല്‍ സീസണില്‍ക്കൂടി തിളങ്ങാന്‍ രഹാനെക്ക് സാധിച്ചേക്കില്ല. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാത്ത രഹാനെയെ കെകെആര്‍ ലേലത്തിന് മുമ്പ് തഴയാനാണ് സാധ്യത.

Story first published: Saturday, October 8, 2022, 11:41 [IST]
Other articles published on Oct 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+