IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. അവസാന സീസണില്‍ അടിപതറിയ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെല്ലാം ഇത്തവണത്തെ സീസണ്‍ അഭിമാന പോരാട്ടമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് പുതിയ സീസണ്‍ ആരംഭിക്കാനാരിക്കെ സന്തോഷ വാര്‍ത്ത തേടിയെത്തിയിരിക്കുകയാണ്. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സിനായി ഇത്തവണ കളിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
2021ല്‍ ഇംഗ്ലണ്ടിനായി കളിച്ചുകൊണ്ടിരിക്കവെ പരിക്കേറ്റ് പുറത്തായിരുന്ന ജോഫ്രാ ആര്‍ച്ചര്‍ക്ക് പിന്നീട് ഒരു മത്സരം കളിക്കാന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് അവസാന മെഗാ ലേലത്തിന് മുമ്പ് ആര്‍ച്ചറെ ഒഴിവാക്കിയപ്പോള്‍ 8 കോടി രൂപക്കാണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. അവസാന സീസണില്‍ കളിക്കില്ലെന്നുറപ്പായിരുന്നിട്ടും മുംബൈ ആര്‍ച്ചറെ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.

മുംബൈയുടെ കരുത്തുയരും
ഇത്തവണ ആര്‍ച്ചര്‍ തിരിച്ചെത്തിയാല്‍ മുംബൈക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ജോഫ്രാ ആര്‍ച്ചര്‍ - ജസ്പ്രീത് ബുംറ പേസ് ബൗളിങ് കൂട്ടുകെട്ട് മുംബൈക്കൊപ്പം ഇറങ്ങുമ്പോള്‍ എല്ലാ വമ്പന്മാരുടെയും ചങ്കിടിക്കുമെന്നുറപ്പ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരാണ് രണ്ട് പേരും. ഇരുവരും ഒന്നിച്ച് കളിക്കുമ്പോള്‍ മുംബൈക്ക് കിരീട സാധ്യത കൂടുതലാണെന്ന് പറയാം.
ഇത്തവണത്തെ ടി20 ലോകകപ്പിലും ആര്‍ച്ചര്‍ ഇംഗ്ലണ്ടിനൊപ്പമില്ല. 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് ആര്‍ച്ചര്‍ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ അടുത്ത ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കുമെന്നാണ് വിവരം. അടുത്ത വര്‍ഷം ജനുവരിയിലാണ് ഈ പരമ്പര. പരിശീലനം ആരംഭിച്ച ആര്‍ച്ചര്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

ആര്‍ച്ചറുടെ പ്രകടനം
ദേശീയ ടീമിനൊപ്പം വലിയ പ്രകടനം നടത്തി നിര്‍ണ്ണായക താരമായി മാറവെയാണ് ആര്‍ച്ചറെ പരിക്ക് പിടികൂടുന്നത്. ഇംഗ്ലണ്ടിനായി 13 ടെസ്റ്റും 17 ഏകദിനവും 12 ടി20യും ആര്‍ച്ചര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 42, ഏകദിനത്തില്‍ 30, ടി20യില്‍ 14 വിക്കറ്റുമാണ് ആര്‍ച്ചറുടെ പേരിലുള്ളത്. ഇതുവരെ ടി20 ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം ആര്‍ച്ചറിനുണ്ടായിട്ടില്ല.
Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

മാച്ച് വിന്നറായ പേസര്‍
മികച്ച വേഗത്തോടൊപ്പം ബൗണ്‍സുകളെറിയാനും ആര്‍ച്ചര്‍ക്ക് കഴിവുണ്ട്. 35 ഐപിഎല്ലില്‍ നിന്നായി 7.13 ഇക്കോണമിയില്‍ 46 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അതിവേഗത്തില്‍ പന്തെറിയാനും ന്യൂബോളിലും ഓള്‍ഡ് ബോളിലും വിക്കറ്റുകള്‍ നേടാനും കഴിവുള്ള താരമാണ് ആര്‍ച്ചര്‍. അദ്ദേഹത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് മുംബൈക്ക് കരുത്ത് പകരുമെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications