Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ലോകകപ്പില്‍ നിന്നും പുറത്താവും! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയില്ലാതെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുമോ? ആരാധകരുടെ ഈ സംശയം യാഥാര്‍ഥ്യമായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് കോലിയായിരുന്നു. എന്നാല്‍ അടുത്ത ലോകകപ്പ് ആയപ്പോഴേക്കും അദ്ദേഹം നായകസ്ഥാനത്തു ഇല്ലെന്നു മാത്രമല്ല ടീമില്‍ പോലും ഉണ്ടാവുമെന്ന കാര്യം ഇപ്പോള്‍ അനിശ്ചിതത്വത്തായിരിക്കുകയാണ്.

1

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ കോലിക്കു വിശ്രമം നല്‍കിയതോടെയാണ് ലോകകപ്പില്‍ അദ്ദേഹം ഉണ്ടാവുമോയെന്നതിനെക്കുറിച്ച് സംശയങ്ങളുയരുന്നത്. അതിനിടെ ചില ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന കോലിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2

വിരാട് കോലിയുടെ ടി20 ലോകകപ്പ് സാധ്യതയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ന്യൂസ് 24ലെ മാധ്യമപ്രവര്‍ത്തകനായ വൈഭവ് ഭോലയുടെ ട്വീറ്റാണ് കോലിയുടെ ആരാധകരെ ആശങ്കയിലാക്കുന്നത്.
വരാനിരിക്കുന്ന മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിരാട് കോലിയെ ഒഴിവാക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ തന്നോടു പറഞ്ഞിരിക്കുന്നതെന്നാണ് ഭോലയുടെ ട്വീറ്റ്. വിന്‍ഡീസ് പര്യടനത്തിനുള്ള ടീം സെലക്ഷനു ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

IND vs ENG: ബോസിനെ ഹിറ്റ്മാന്‍ തീര്‍ക്കും! വേണ്ടത് എട്ടു സിക്‌സര്‍ മാത്രം

3

ഇതാദ്യമായിട്ടല്ല വിരാട് കോലിക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. നേരത്തേയും ചില ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശസ്തി കൊണ്ടു മാത്രം കോലിക്കു ഇനിയും ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും പെര്‍ഫോം ചെയ്തില്ലെങ്കില്‍ പുറത്തു പോവേണ്ടി വരുമെന്നായിരുന്നു നേരത്തേ ബിസിസിഐയിലെ ചില മുതിര്‍ന്ന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടുമായുള്ള ഇപ്പോഴത്തെ പരമ്പര കോലിക്കു അവസാനത്തെ അവസരമാണെന്നും ഇതിലും ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്നൊഴിവാക്കിയേക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

2020 മുതല്‍ കൂടുതല്‍ റണ്‍സ് ആര്‍ക്ക്? ആദ്യ പത്തില്‍ ഇന്ത്യയുടെ മൂന്നു പേര്‍

4

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയിലും വിരാട് കോലിക്കു കാര്യമായൊന്നും ബാറ്റിങില്‍ ചെയ്യാനായിട്ടില്ല. നേരത്തേ നടന്ന അഞ്ചാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. അതിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളിലാണ് കോലി കളിച്ചത്. ഇവയില്‍ നേടിയതാവട്ടെ വെറും 12 റണ്‍സുമാണ്.

ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരത്തിലാവട്ടെ പരിക്കുകാരണം അദ്ദേഹത്തിനു കളിക്കാനായതുമില്ല. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ കോലി ബാറ്റിങില്‍ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

Story first published: Thursday, July 14, 2022, 17:32 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+