For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2020 മുതല്‍ കൂടുതല്‍ റണ്‍സ് ആര്‍ക്ക്? ആദ്യ പത്തില്‍ ഇന്ത്യയുടെ മൂന്നു പേര്‍

ബാബര്‍ ആസമാണ് തലപ്പത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2020 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. എല്ലാവരെയും നിഷ്പ്രഭരാക്കിക്കൊണ്ട് ഒരു ബാറ്റര്‍ റണ്‍വേട്ടയില്‍ ഏറെ മുന്നിലെത്തിയിരിക്കുകയാണ്. അതു പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്.

1

വിരാട് കോലിക്കു ശേഷം ലോക ക്രിക്കറ്റിലെ അടുത്ത റണ്‍മെഷീന്‍ താന്‍ തന്നെയാണെന്നു അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം. എന്നാല്‍ ബാറ്റര്‍മാരുടെ ടോപ്പ് ഫൈവില്‍ ഇന്ത്യയുടെ ആരും തന്നെയില്ലെന്നതു നിരാശാജനകമാണ്. എന്നാല്‍ ആദ്യ പത്തില്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്.

2

ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളെടുത്താലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എല്ലാത്തിലും ആയിരത്തിനു മുകളില്‍ റണ്‍സ് ബാബര്‍ ആസം വാരിക്കൂട്ടിയിട്ടുണ്ട് ലോക ക്രിക്കറ്റില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. 3508 റണ്‍സാണ് എല്ലാ ഫോര്‍മാറ്റുകളിലുമായി ബാബറിന്റെ സമ്പാദ്യം. ടി20യില്‍ 1281ഉം ഏകദിനത്തില്‍ 1083ഉം ടെസ്റ്റില്‍ 1144 റണ്‍സുമാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

3

ആകെ നേടിയ റണ്‍സെടുക്കുകയാണെങ്കില്‍ ബാബര്‍ ആസമിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ്. 3352 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 3000ത്തില്‍ കൂടുതല്‍ റണ്‍സും ടെസ്റ്റില്‍ നിന്നായിരുന്നു. ടെസ്റ്റില്‍ 3099 റണ്‍സാണ് റൂട്ട് സ്‌കോര്‍ ചെയ്തത്. ഏകദിനത്തില്‍ 253 റണ്‍സുമെടുത്തു. ടി20യില്‍ റൂട്ട് ടീമന്റെ ഭാഗമല്ല.

4

ജോ റൂട്ട് കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു ഒരു സര്‍പ്രൈസ് താരമാണ്. ബംഗ്ലാദേശിന്റെ ലിറ്റണ്‍ ദാസാണ്. റണ്‍വേട്ടയില്‍ മൂന്നാമതെത്തിയിരിക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം 2754 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 1368ഉം ഏകദിനത്തില്‍ 903ഉം ടി20യില്‍ 483ഉം റണ്‍സാണ് ലിറ്റണിന്റെ സമ്പാദ്യം.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

5

പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് റണ്‍വേട്ടയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളവര്‍. ടി20യില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് റിസ്വാനാണ്. 1482 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പക്ഷെ ഏകദിനത്തില്‍ 277 റണ്‍സ് മാത്രമേ അദ്ദേഹത്തിന്റെ പേരിലുള്ളൂ. ടെസ്റ്റില്‍ 897 റണ്‍സും റിസ്വാന്‍ നേടി. ആകെ സമ്പാദ്യം 2656 റണ്‍സ്.

6

ബെയര്‍‌സ്റ്റോയുടെ കാര്യമെടുത്താല്‍ 2609 റണ്‍സ് അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലുമായി സ്‌കോര്‍ ചെയ്തു. നാട്ടുകാരനായ ജോ റൂട്ടിനെപ്പോലെ ടെസ്റ്റില്‍ തന്നെയാണ് ബെയര്‍സ്‌റ്റോ കൂടുതല്‍ റണ്‍സടിച്ചത്. 1385 റണ്‍സാണ് അദ്ദേഹം ടെസ്റ്റില്‍ അടിച്ചെടുത്തത്. ഏകദിനതില്‍ 637ഉം ടി20യില്‍ 587ഉം റണ്‍സ് മാത്രമേ ബെയര്‍സ്‌റ്റോ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

7

നിലവില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും വിരാട് കോലി ആദ്യ പത്തില്‍ ഉണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഏഴാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളതും കോലിയാണ്. 2237 റണ്‍സാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫോര്‍മാറ്റിലും 1000 റണ്‍സ് കോലി തികച്ചില്ല.
ടെസ്റ്റില്‍ 872 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

8

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൂടുതല്‍ റണ്‍സെടുത്തതും റെഡ് ബോള്‍ ക്രിക്കറ്റിലാണ്. ഏകദിനത്തില്‍ 702ഉം ടി20യില്‍ 663ഉം റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിനു ശേഷം റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്തും രോഹിത് ശര്‍മ പത്താംസ്ഥാനത്താണ്. റിഷഭ് 2097 റണ്‍സും രോഹിത് 2039 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Wednesday, July 13, 2022, 18:22 [IST]
Other articles published on Jul 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+