
ബട്‌ലര്‍- ഹേല്‍സ് (ഓപ്പണര്‍മാര്‍)
ഇംഗ്ലണ്ട് നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറും ദേശീയ ടീമിലെ ഓപ്പണിങ് പങ്കാളിയായ അലെക്‌സ് ഹേല്‍സുമാണ് ഹര്‍ഷ ഭോഗ്‌ലെയുടെ ഇലവന്റെ ഓപ്പണര്‍മാര്‍.
ഈ വര്‍ഷം 38 ഇന്നിങ്‌സുകളില്‍ നിന്നും 46.17 ശരാശരിയില്‍ 152.13 സ്‌ട്രൈക്ക് റേറ്റില്‍ 1570 റണ്‍സ് ഇംഗ്ലണ്ടിനും ഐപിഎല്ലിലും കൂടി ബട്ട്‌ലര്‍ വാരികൂട്ടി. നാലു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.
ഹേല്‍സാവട്ടെ ടി20യില്‍ ഈ വര്‍ഷം ആകെ കളിച്ചത് 56 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 1717 റണ്‍സും സ്‌കോര്‍ ചെയ്തു.

റൂസ്സോ, സൂര്യ, മില്ലര്‍ (മധ്യനിര)
സൗത്താഫ്രിക്കയ്ക്കു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച റൈലി റൂസ്സോ, ലോക ഒന്നാം നമ്പറും ഇന്ത്യന്‍ ഹീറോയുമായ സൂര്യകുമാര്‍ യാദവ്, സൗത്താഫ്രിക്കയുടെ സൂപ്പര്‍ ഫിനിഷര്‍ എന്നിവരാണ് മധ്യനിരയില്‍. റൂസ്സോയുടെ ഈ വര്‍ഷത്തെ ടി20യിലെ സമ്പാദ്യം 1343 റണ്‍സാണ്. 44 ഇന്നിങ്‌സുകളിലാണിത്. രണ്ടു സെഞ്ച്വറികളുമടിച്ചു. ഒന്ന് ഇന്ത്യക്കെതിരേയായിരുന്നു.
ഈ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സൂര്യയാണ്. 31 മല്‍സരങ്ങളില്‍ നിന്നും സ്‌കൈ നേടിയത് 1164 റണ്‍സാണ്. അദ്ദേഹത്തെ ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്ററാക്കി മാറ്റിയതും ഈ പ്രകടനമായിരുന്നു.
മില്ലര്‍ സൗത്താഫ്രിക്കയ്ക്കായി ഈ വര്‍ഷം നേടിയത് 481 റണ്‍സാണ്. കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിന്റെ കന്നി കിരീട വിജയത്തില്‍ നിര്‍ണായക പങ്കുംവഹിച്ചു.
Also Read: IND vs SL: സഞ്ജുവിന്റെ 'പാര്‍ട്ടി' മുടക്കാന്‍ ഹസരംഗ, രക്ഷപ്പെടാന്‍ ഒരു വഴി മാത്രം! അറിയാം

ഹാര്‍ദിക്, ഷദാബ്, കറെന്‍ (ഓള്‍റൗണ്ടര്‍മാര്‍)
ഹര്‍ഷ ഭോഗ്‌ലെയുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്റെ ഷദാബ് ഖാന്‍, ഇംഗ്ലണ്ടിന്റെ സാം കറെന്‍ എന്നിവരാണ്. ടി20യില്‍ ഈ വര്‍ഷം ഹാര്‍ദിക് ആകെ കളിച്ചത് 42 മല്‍സരങ്ങളാണ്്. ഇവയില്‍ നിന്നും 1094 റണ്‍സെടുക്കുകയും ചെയ്തു. കൂടാതെ 2 വിക്കറ്റുകളും വീഴ്ത്തി.
പാക് ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഷദാബ് 45 മല്‍സരങ്ങളില്‍ നിന്നും 622 റണ്‍സ് ഈ വര്‍ഷം നേടിയിട്ടുണ്ട്. ബൗളിങില്‍ 55 വിക്കറ്റുകളും സ്വന്തമാക്കി.
പരിക്കു കാരണം സീസണിന്റെ ഭൂരിഭാഗവും നഷ്ടമായെങ്കിലും ടി20 ലോകകപ്പില്‍ കറെന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. ഇംഗ്ലണ്ടിനെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കറെന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെുടുക്കപ്പെട്ടിരുന്നു.
Also Read: IND vs SL: ഗില്ലിനെ തഴഞ്ഞു, പകരം റുതുരാജ്; ഇന്ത്യയുടെ ബെസ്റ്റ് ഇലവനുമായി ചോപ്ര

റാഷിദ്, ഷഹീന്‍, റൗഫ് (ബൗളര്‍മാര്‍)
ടി20 ഇലവന്റെ ബൗളിങ് ലൈനപ്പില്‍ അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, പാകിസ്താന്‍ പേസ് ജോടികളായ ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവരാണുള്ളത്. ഈ വര്‍ഷം ആകെ 62 ടി20കളില്‍ റാഷിദ് കളിച്ചിട്ടുണ്ട്. ഇവയില്‍ 6.38 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ 79 വിക്കറ്റുകളും നേടി.
ഷഹീന്‍ ഈ വര്‍ഷം കളിച്ചത് 21 ടി20 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും ഏഴ് ഇക്കോണമി റേറ്റില്‍ 33 വിക്കറ്റുകളെടുക്കുകയും ചെയ്തു. 22 റണ്‍സിന് നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
ലോകത്തില്‍ നിലവിലെ ഏറ്റവും വേഗമേറിയ പേസര്‍മാരില്‍ ഒരാളായ റൗഫ് ഈ വര്‍ഷം 45 ടി20കളിലായി പിഴുതത് 60 വിക്കറ്റുകളാണ്.


Click it and Unblock the Notifications












