
സഞ്ജു vs ഹസരംഗ
അന്താരാഷ്ട്ര ടി20യില്‍ വനിന്ദു ഹസരംഗയ്‌ക്കെതിരേ സഞ്ജു സാംസണിന്റെ പ്രകടനം ഒട്ടും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കാരണം ലങ്കന്‍ സ്പിന്നര്‍ക്കെതിരേ അദ്ദേഹം തികഞ്ഞ പരാജയമാണെന്നു കണക്കുകള്‍ അടിവരയിടുന്നു.
ഇതുവരെ നാലു ഇന്നിങ്‌സുകളിലാണ് സഞ്ജുവും ഹസരംഗയും മുഖാമുഖം വന്നത്. ഇവയില്‍ സഞ്ജു നേരിട്ടത് 11 ബോളുകളാണ് നേടാനായത് രണ്ടു റണ്‍സ് മാത്രം.
എന്നാല്‍ ഇതിനേക്കാള്‍ ആശങ്കപ്പെടുത്തുന്ന കാര്യം ഹസരംഗ മൂന്നു തവണ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട് എന്നതാണ്. കളിക്കളത്തിലെ ഈ ആധിപത്യം മാനസികമായും അദ്ദേഹത്തിനു മേല്‍ മുന്‍തൂക്കം നേടാന്‍ ലങ്കന്‍ സ്പിന്നറെ സഹായിക്കും.

സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്നു
സഞ്ജു സാംസണിന്റെ കരിയറിലേക്കു വന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന വീക്ക്‌നെസ് സ്പിന്നര്‍മാരാണ്. ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ അദ്ദേഹം മിടുക്കനാണ്. ഷോര്‍ട്ട് ബോളോ, യോര്‍ക്കറോ, ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളോ ഏതുമാവട്ടെ തന്റെ ബാറ്റിങ് ടെക്‌നിക്ക് ഇവയൊക്കെ അനായാസം കളിക്കാന്‍ സഞ്ജുവിനാവും.
അതുകൊണ്ടാണ് പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ ഫാസ്റ്റ് ബൗളര്‍മാരെ അദ്ദേഹം കൂസലില്ലാതെ നേരിടുന്നത്.പക്ഷെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ സഞ്ജുവിന് ഈ മികവില്ല. ബോള്‍ ടേണ്‍ ചെയ്യുന്ന, സ്ലോ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം പതറുന്നതായി നമുക്കു കാണാം.
രാഹുല്‍ ഇനി ടി20 കാണില്ല! കരിയര്‍ 'ക്ലോസ്', ഉറപ്പിച്ച് മൂന്നു കാര്യങ്ങള്‍

ടോപ് ഓര്‍ഡറില്‍ കളിക്കണം
സ്പിന്നര്‍മാര്‍ക്കെതിരേയുളള ഈ വീക്ക്‌നെസ് മറികടക്കാന്‍ സഞ്ജു സാംസണിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു മുമ്പ് ഇന്ത്യയുടെ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പേസര്‍മാരായിക്കും ബൗളിങിനു നേതൃത്വം നല്‍കുക. ബോള്‍ കാഠിന്യമേറിയതും ബാറ്റിലേക്കു നന്നായി വരികയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ് സഞ്ജുവെന്നും സഹീര്‍ വിലയിരുത്തിയിരുന്നു.
IND vs SL: ഇഷാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11
നേരത്തേ ക്രീസിലെത്തിയാല്‍ പിച്ചുമായി പൊരുത്തപ്പെടാനും അതു പിന്നീട് സ്പിന്നര്‍മാരെയും നന്നായി നേരിടാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. പക്ഷെ മധ്യ ഓവറുകളിലാണ് സഞ്ജു ബാറ്റിങിന് ഇറങ്ങുന്നതെങ്കില്‍ തുടക്കത്തില്‍ തന്നെ സ്പിന്‍ ബൗളിങ് നേരിടേണ്ടി വരും. ഈ കാരണത്താലാണ് താരം പതറുന്നതെന്നും സഹീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലങ്കയ്‌ക്കെതിരേ ഫിനിഷര്‍?
ശ്രീലങ്കയ്‌ക്കെതിരേ സഞ്ജു സാംസണിനെ ഇന്ത്യ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്. ഒരുപക്ഷെ ആറാം നമ്പറില്‍ ഫിനിഷറുടെ റോളായിരിക്കും അദ്ദേഹത്തിനു ടീം നല്‍കിയേക്കുക.
കാരണം ടോപ് ഓര്‍ഡറില്‍ മാത്രം കളിക്കാന്‍ സാധിക്കുന്ന ചിലര്‍ ഇന്ത്യന്‍ നിരയിലുണ്ട്. അവരെ താഴേക്ക് ഇറക്കിയാല്‍ അതു പ്രകടനത്തെ ബാധിച്ചേക്കുകയും ചെയ്യും.
എന്നാല്‍ സഞ്ജുവാകട്ടെ ഓപ്പണിങ് മുതല്‍ ലോവര്‍ ഓഡറില്‍ വരെ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ഈ പ്ലസ് പോയിന്റ് തന്നെ ലങ്കയ്ക്കതെിരേ വിനയായി മാറിയേക്കും. കാരണം സഞ്ജു ക്രീസിലെത്തിയാല്‍ വനിന്ദു ഹസരംഗയെ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക പന്തേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications












