For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ ഇനി ടി20 കാണില്ല! കരിയര്‍ 'ക്ലോസ്', ഉറപ്പിച്ച് മൂന്നു കാര്യങ്ങള്‍

ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമില്‍ ഇല്ല

rahul

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവി നായകനെന്നുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമയിരുന്നു കെഎല്‍ രാഹുല്‍. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കു പതിച്ചിരിക്കുകയാണ്. ബാറ്റിങില്‍ റണ്‍സ് കണ്ടെത്താനാവാതെ വലയുന്ന രാഹുലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരിക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുലിനു പകരം ഹാര്‍ദിക് പാണ്ഡ്യക്കു വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുകയാണ്. ബാറ്റിങില്‍ മോശം ഫോം തുടര്‍ന്നാല്‍ രാഹുല്‍ ഇനി ദേശീയ ടീമിനു പുറത്താവുന്ന കാലവും വിദൂരമല്ല.

ടി20 ഫോര്‍മാറ്റില്‍ ഇനി സ്ഥാനം പ്രതീക്ഷിക്കേണ്ടെന്നു അദ്ദേഹത്തെ സെലക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ രാഹുലിന്റെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നും ഉറപ്പായിരിക്കുകയാണ്. ഇതു ശരി വയ്ക്കുന്ന മൂന്ന സൂചനകള്‍ എന്തൊക്കെയെന്നു പരിശോധിക്കാം.

മോശം ഫോമും സ്‌ട്രൈക്ക് റേറ്റും

മോശം ഫോമും സ്‌ട്രൈക്ക് റേറ്റും

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ദയനീയ പ്രകടനമായിരുന്നു കെഎല്‍ രാഹുല്‍ കാഴ്ചവച്ചത്. മോശം ഫോമിനൊപ്പം അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നു കാണാന്‍ സാധിക്കും.

16 മല്‍സരങ്ങളില്‍ ഈ വര്‍ഷം ബാറ്റ് വീശിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 126.3 ആണ്. 28.93 ശരാശിയില്‍ 434 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വീരന്‍മാരെ അറിയുമോ? ഈ വര്‍ഷം റിഷഭ് പന്ത്!

രാഹുല്‍ ഫിഫ്റ്റിയടിച്ചെങ്കിലും ഭൂരിഭാഗം മല്‍സരങ്ങളിലും അതു ടീമിനു ഒരു തരത്തിലും മുതല്‍ക്കൂട്ടായിട്ടില്ല. പലപ്പോഴും താരത്തിന്റെ സ്ലോ ഇന്നിങ്‌സുകള്‍ ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. ഏഴ് ഇന്നിങ്‌സുകളില്‍ രാഹുല്‍ പുറത്തായത് ഒറ്റയക്ക സ്‌കോറുകള്‍ക്കാണ്.

ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയില്‍ അദ്ദേഹം ദയനീയ പരാജയമായി മാറി. ലോകകപ്പില്‍ ആറിന്നിങ്‌സുകളില്‍ നിന്നും 21.33 ശരാശരിയില്‍ 128 റണ്‍സും ഏഷ്യാ കപ്പില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 26.4 ശരാശരിയില്‍ 132 റണ്‍സുമാണ് രാഹുലിനു നേടാനായത്. യഥാക്രമം 120.75, 122.22 എന്നിങ്ങനെയായിരുന്നു രണ്ടു ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റുകള്‍.

മികച്ച ഫോമിലുള്ള മറ്റു താരങ്ങള്‍

മികച്ച ഫോമിലുള്ള മറ്റു താരങ്ങള്‍

ടി20 ഫോര്‍മാറ്റില്‍ മികച്ച ഫോമിലുള്ള നിരവധി താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കു ലഭ്യമാണ്. അതുകൊണ്ടു തന്നെ 30കാരനായ കെഎല്‍ രാഹുലിനെ ഇനിയും 'സഹിക്കേണ്ട' ആവശ്യം ഇന്ത്യക്കില്ല. പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെപ്പോലെയുള്ള യുവ താരങ്ങള്‍ ടി20യില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ളവരാണ്.

Also Read: ഇന്ത്യന്‍ കോച്ചായി ദ്രാവിഡ് വേണ്ട! മാറ്റിയേ തീരൂ, കാരണങ്ങളറിയാം

ഇവരെക്കൂടാതെ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ എന്നിവര്‍ക്കെല്ലാം ആവശ്യമെങ്കില്‍ ടി20യില്‍ ഓപ്പണറായി കളിക്കാനാവും. ഓപ്പണിങ് സ്ലോട്ടിലേക്കു ഇത്രയുമധികം ഓപ്ഷനുകളുള്ളപ്പോള്‍ രാഹുലിനെ ഇനിയും ആശ്രയിക്കേണ്ട യാതൊരു ആവശ്യവുമില്ല.

വമ്പന്‍ ടീമുകള്‍ക്കെതിരേയുള്ള പ്രകടനം

വമ്പന്‍ ടീമുകള്‍ക്കെതിരേയുള്ള പ്രകടനം

അന്താരാഷ്ട്ര ടി20യില്‍ കരുത്തരായ എതിരാളികള്‍ക്കെതിരേ ബാറ്റിങില്‍ വളരെ മോശം റെക്കോര്‍ഡാണ് കെഎല്‍ രാഹുലിന്റേത്. പാകിസ്താനെതിരേ ഇതുവരെ നാലു ടി20കളില്‍ കളിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി വെറും 8.75 ആണ്. നേടാനായത് 35 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 28 റണ്‍സാണ്.

ഇംഗ്ലണ്ടിനെതിരേ 11 ടി20കളില്‍ നിന്നും 24.7 ശരാശരിയില്‍ രാഹുലിന്റെ സമ്പാദ്യം 247 റണ്‍സാണ്. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടുന്നു.
അവസാനത്തെ അഞ്ചു ടി20കളെടുത്താല്‍ അതില്‍ രണ്ടെണ്ണത്തില്‍ രാഹുല്‍ ഫിഫ്റ്റിയടിച്ചപ്പോള്‍ ശേഷിച്ച മൂന്നിലും ഒറ്റയക്ക സ്‌കോറില്‍ പുറത്തായി.

അദ്ദേഹത്തിന്റെ രണ്ടു ഫിഫ്റ്റികളാവട്ടെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ചെറു ടീമുകളായ ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേയുമായിരുന്നു. ടി20യില്‍ ഇതുവരെ 72 മല്‍സരങ്ങളില്‍ രാഹുല്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 37.75 ശരാശരിയില്‍ നേടിയത് 2265 റണ്‍സാണ്.

Story first published: Wednesday, December 28, 2022, 17:23 [IST]
Other articles published on Dec 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+