Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഗില്ലിനെ തഴഞ്ഞു, പകരം റുതുരാജ്; ഇന്ത്യയുടെ ബെസ്റ്റ് ഇലവനുമായി ചോപ്ര

sanju

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കവെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബെസ്റ്റ് ഇലവനെ അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവനിരയെയാണ് ടി20 പരമ്പരയില്‍ ഇറക്കുന്നത്.

സ്ഥിരം നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ്് പന്ത്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരൊന്നും ടി20 സംഘത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. പരിക്കില്‍ നിന്നു മോചിതരായിട്ടില്ലാത്തതിനാല്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും കളിക്കില്ല. ചോപ്ര നിര്‍ദേശിച്ച ഇന്ത്യന്‍ ടി20 ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നു പരിശോധിക്കാം.

ഗില്ലിനെ തഴഞ്ഞു

ഗില്ലിനെ തഴഞ്ഞു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളായ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ആകാശ് ചോപ്ര തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ടീമിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ താരം ഈ വര്‍ഷം കളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലങ്കയുമായുള്ള ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20യില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അദ്ദേഹം.

ഇഷാന്റെ ഓപ്പണിങ് പങ്കാളി

ഇഷാന്റെ ഓപ്പണിങ് പങ്കാളി

ഇഷാന്‍ കിഷനാണ് ഓപ്പണിങില്‍ തന്റെ സ്ഥാനമുറപ്പിച്ച താരമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഇഷാന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കാന്‍ സാധിക്കുന്ന പലരും ടീമിലുണ്ട്.

സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, റുതുരാരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്കെല്ലാം ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. ഇവരില്‍ റുതുരാജിനാണ് താന്‍ ഓപ്പണറുടെ റോള്‍ നല്‍കുകയെന്നും ചോപ്ര പറയുന്നു.

IND vs SL: ഇഷാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ആറാമനായി സഞ്ജു

ആറാമനായി സഞ്ജു

മൂന്നാം നമ്പറിലേക്കു ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത് വൈസ് ക്യാപ്റ്റനും നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെയാണ്.

നാലാം നമ്പര്‍ നല്‍കിയിരിക്കുന്നത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഹാര്‍ദിക്കിനു ശേഷം ക്രീസിലെത്തുന്നത് ബാറ്റിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും.

സഞ്ജു സാംസണിനു ഓപ്പണറായി കളിക്കാനാവുമെങ്കിലും അപ്പോള്‍ ആറാം നമ്പറില്‍ ആരെന്നത് പ്രശ്‌നമാവും. അതുകൊണ്ട് ആറാമനായി ഞാന്‍ തിരഞ്ഞെടുക്കുക സഞ്ജുവിനെയായിരിക്കുമെന്നും ചോപ്ര വിശദീകരിച്ചു.

ബൗളര്‍മാര്‍

ബൗളര്‍മാര്‍

ബൗളിങ് നിരയില്‍ മൂന്നു സ്പിന്നര്‍മാരെയും രണ്ടു പേസര്‍മാരെയുമാണ് ആകാശ് ചോപ്ര ഉള്‍പ്പെത്തിയത്. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ വാഷിങ്ണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്വേന്ദ്ര ചഹലായിരിക്കും മൂന്നാമത്തെ സ്പിന്നര്‍.

പേസ് ബൗളിങിന്റെ ചുമതല അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കാണ്.ഈ ബൗളിങ് ലൈനപ്പില്‍ ഒരു സ്പിന്നറെ വേണമെങ്കില്‍ ഒഴിവാക്കി പകരം ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവരിലൊരാളെ ഇലവനിലേക്കു കൊണ്ടു വരാന്‍ സാധിക്കുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

IND vs SL: ഏകദിനത്തില്‍ ഇവര്‍ എന്തുകൊണ്ടില്ല? ഇന്ത്യ തഴഞ്ഞവരെ അറിയാം

ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ഇലവന്‍

ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ഇലവന്‍

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, December 29, 2022, 14:56 [IST]
Other articles published on Dec 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+