Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാന്റണിന്റെ വെടിക്കെട്ട്, പിന്നാലെ മഴ- ഇംഗ്ലണ്ട്- പാകിസ്താന്‍ ആദ്യ ടി20 ഉപേക്ഷിച്ചു

1
46765

മാഞ്ചസ്റ്റര്‍: യുവ ഓപ്പണര്‍ ടേം ബാന്റണിന്റെ ഇടിവെട്ട് ഇന്നിങ്‌സ് പാഴായി. ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ആദ്യത്തെ ടി20 മല്‍സരം മഴയെതുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ പോലും മഴ അനുവദിച്ചില്ല. ആതിഥേയര്‍ 16.1 ഓവറില്‍ ആറു വിക്കറ്റിനു 131 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. തുടര്‍ന്നു മല്‍സരം നടത്താന്‍ കഴിയാത്ത സാഹചര്യമായതോടെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1

ഐപിഎല്ലിന്റെ പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബാന്റണ്‍ ഗംഭീര ഇന്നിങ്‌സായിരുന്നു ഇംഗ്ലണ്ടിനായി കളിച്ചത്. 42 പന്തില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കം താരം 71 റണ്‍സ് വാരിക്കൂട്ടി. 33 പന്തില്‍ നിന്നായിരുന്നു ബാന്റണിന്റെ കന്നി ഫിഫ്റ്റി. ഇംഗ്ലീഷ് നിരയില്‍ 25ന് മുകൡ സ്‌കോര്‍ ചെയ്ത ഏക താരവും അദ്ദേഹമായിരുന്നു. ഡേവിഡ് മലാന്‍ 23ഉം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ 14 റണ്‍സും നേടി. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല.

ജോണി ബെയര്‍സ്‌റ്റോ (2), മോയിന്‍ അലി (8), ലൂയിസ് ഗ്രെഗറി (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മഴ കാരണം കളി നിര്‍ത്തി വയ്ക്കുമ്പോള്‍ സാം ബില്ലിങ്‌സും (3*) ക്രിസ് ജോര്‍ഡനുമായിരുന്നു (2*) ക്രീസില്‍. പാകിസ്താനു വേണ്ടി ഇമാദ് വസീമും ഷദാബ് ഖാനും രണ്ടു വിക്കറ്റ് വീതമെടുത്തു.

2

ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 109 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ചയാണ് അവര്‍ക്കു നേരിട്ടത്. 19 പന്തില്‍ 14 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. ഇതോടെയാണ് ഇംഗ്ലണ്ട് ആറിന് 131 റണ്‍സെന്ന നിലയിലേക്കു വീണത്. നേരത്തേ ടോസ് ലഭിച്ച പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നു മല്‍സരങ്ങളടങ്ങിയതാണ് ഇംഗ്ലണ്ട്- പാകിസ്താന്‍ ടി20 പരമ്പര. അടുത്ത മല്‍സരം ഞായറാഴ്ച (ആഗസ്റ്റ് 30) മാഞ്ചസ്റ്ററില്‍ നടക്കും. നേരത്തേ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 1-0നു സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്കു ടി20യില്‍ കണക്കു തീര്‍ക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം.

Story first published: Saturday, August 29, 2020, 11:13 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+